കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

എസ്‌യുവി വിപണി ഒരുവിധം കൈപ്പിടിയിലാക്കിയ ഹ്യുണ്ടായി എംപിവി സെഗ്മ്നെറിനെ കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഭാഗമായി പുതിയൊരു പ്രീമിയം എംപിവി വാഹനവുമായി എത്തിക്കഴിഞ്ഞിരിക്കുകയാണ് ബ്രാൻഡ്.

കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

കസ്റ്റോ എന്നുപേരിട്ടിരിക്കുന്ന മോഡലിനെ ബീജിംഗ് ഹ്യുണ്ടായിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. അതായത് ചൈനീസ് വിപണിക്ക് മാത്രമായാകും എംപിവി വിൽപ്പനയ്ക്ക് എത്തുകയെന്ന് സാരം. തികച്ചും ആകർഷകമായാണ് കസ്റ്റോയ്ക്ക് കമ്പനി രൂപം നൽകിയിരിക്കുന്നത്.

കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

മുൻവശത്ത് ഒരു കൂറ്റൻ ഫ്രണ്ട് ഗ്രില്ലിനൊപ്പം ഒരു ജോടി ഡാഗർ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളാണ് ഇടംപിടിച്ചിരിക്കുന്നത്. സംയോജിത എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ഗ്രിൽ സ്പോർട്സ് 3D മെഷ് ഘടകങ്ങളും കൂട്ടിച്ചേർക്കാൻ ഹ്യുണ്ടായി ശ്രദ്ധിച്ചു. ട്യൂസോൺ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള സ്ലൈഡിംഗാണ് ഡോറുകകളുള്ള 7 സീറ്റർ മിനിവാനാണ് പുതിയ എംപിവി എന്നുവേണമെങ്കിലും പറയാം.

കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

ക്രോം ചുറ്റുപാടുകളുള്ള ഫ്രണ്ട് ബമ്പറിലാണ് ഫോഗ് ലാമ്പുകളും ടേൺ ഇൻഡിക്കേറ്ററുകളും നൽകിയിരിക്കുന്നത്. ഇനി വശങ്ങളിലേക്ക് നോക്കിയാലോ ആദ്യം കണ്ണിൽപെടുക ചെറുതായി തിളങ്ങുന്ന, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾക്കുള്ളിൽ ഇരിക്കുന്ന ഡ്യുവൽ-ടോൺ അലോയ് വീലുകളാണ്.

കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

സ്ലൈഡിംഗ് റിയർ ഡോറുകളാണ് വശക്കാഴ്ച്ചയിലെ മറ്റൊരു പ്രീമിയം ഘടകം. മൂന്നാം നിരയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനാണ് ഹ്യുണ്ടായി ഈ തീരുമാനം കൈക്കൊണ്ടത്. കസ്റ്റോ എംപിവിയുടെ പിൻഭാഗത്ത് ടെയിൽ ലൈറ്റുകൾക്കായി ഒരു സിംഗിൾ-പീസ് ഡിസൈനാണ് അവതരിപ്പിച്ചിരിക്കുന്നത്.

കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

എംപിവിയിൽ റൂഫ് മൗണ്ടഡ് സ്‌പോയിലർ, ഷാർക്ക്-ഫിൻ ആന്റിന എന്നിവയും ഇടംപിടിച്ചിരിക്കുന്നത് സ്‌പോർട്ടി ഡിസൈൻ ടച്ചിലേക്കാണ് നയിക്കുന്നത്. ചുറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് പോലെ മുൻവശത്തും പിൻ ബമ്പറുകളിലും കൃത്രിമ ബാഷ് പ്ലേറ്റുകളോടൊപ്പം കസ്‌റ്റോയ്ക്ക് ഒരു ക്രോസ്ഓവർ-പ്രചോദിത രൂപം നൽകുന്ന ചില പരുക്കൻ ഘടകങ്ങളും ഉണ്ട്.

കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

ഈ പുതിയ ഹ്യുണ്ടായി വാഹനത്തിന്റെ ഉൾവശം ഇതുവരെ പൂർണമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ബീജിംഗ് ഹ്യുണ്ടായി മുമ്പ് പുറത്തുവിട്ട ടീസർ ചിത്രങ്ങൾ അകക്കാഴ്ച്ച ഭാഗികമായി നൽകിയിരുന്നു. എം‌പി‌വി ലംബമായി അടുക്കിയ ഫ്ലോട്ടിംഗ്-ടൈപ്പ് 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി വരുമെന്ന സൂചനയാണ് നൽകിയത്.

കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

സെന്റർ കൺസോളിലെ ലിവർ ഇല്ലാതാക്കാനും ഹ്യുണ്ടായി തയാറായി. ട്രാൻസ്മിഷനും പാർക്കിംഗ് ബ്രേക്കും ബട്ടണുകൾ വഴിയാണ് പ്രവർത്തിപ്പിക്കുക. വരാനിരിക്കുന്ന കസ്റ്റോയുടെ ഡാഷ്‌ബോർഡ് ഡിസൈൻ വളരെ ലളിതവും ഗംഭീരവുമാണെന്ന് സാരം.

കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

ക്രെറ്റയിൽ കാണുന്നതു പോലെ സംയോജിത നിയന്ത്രണങ്ങളുള്ള ഒരു ബട്ടർഫ്ലൈ-സ്റ്റൈൽ യൂണിറ്റാണ് സ്റ്റിയറിംഗ് വീൽ. വാഹനത്തിന് 2+2+3 സീറ്റിംഗ് കോൺഫിഗറേഷൻ ഉണ്ടാകും. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും മൂന്നാം നിരയിലെ ബെഞ്ച് സീറ്റുകളുമാണ് ഉൾക്കൊള്ളുന്നത്. പൂർണമായ സവിശേഷതകളും ഉപകരണങ്ങളുടെ പട്ടികയും വരും ദിവസങ്ങളിൽ കമ്പനി പുറത്തുവിടും.

കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

ഹ്യുണ്ടായി കസ്റ്റോയ്ക്ക് 167 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാകും ലഭിക്കുക. അതിനുപുറമെ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും എംപിവിക്ക് സമ്മാനിക്കാൻ സാധ്യതയുണ്ട്. ഇത് പരമാവധി 233 bhp പവർ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതോടൊപ്പം സ്റ്റാൻഡേർഡായി ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക.

കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

ഫ്രണ്ട് വീൽ ഡ്രൈവ് ലേഔട്ടിൽ മാത്രം വാഗ്ദാനം ചെയ്യുന്ന കസ്റ്റോ എംപിവി ചൈനീസ് വിപണിക്കായി മാത്രം തുടരനാണ് സാധ്യത. അതായത് വാഹനം മറ്റ് വിപണികളിലേക്ക് എത്താൻ ഒട്ടും സാധ്യതയില്ലെന്ന് ചുരുക്കം. ഇന്ത്യൻ വിപണിക്കായി മറ്റൊരു പുതിയ കോംപാക്‌ട് എംപിവിയിലും ഹ്യുണ്ടായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ.

കിടിലൻ ഒരു എംപിവി മോഡലുമായി ഹ്യുണ്ടായി; പേര് കസ്റ്റോ, അറിയാം കൂടുതൽ

ഇത് അധികം വൈകാതെ തന്നെ നമ്മുടെ നിരത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. ക്രെറ്റയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ആയിരിക്കും കോംപാക്‌ട് എംപിവി ഒരുങ്ങുക. ഇന്ത്യയിൽ മാരുതി സുസുക്കി എർട്ടിഗയുടെ വിപണി പിടിക്കാനാണ് ബ്രാൻഡിന്റെ ലക്ഷ്യം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai officially revealed the all new custo premium mpv details
Story first published: Friday, August 6, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X