ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

ജനപ്രീയ മോഡലായ ക്രെറ്റയ്ക്ക് നവീകരണം നല്‍കാനൊരുങ്ങി കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി. ഇന്ന് ഇന്ത്യന്‍ വിപണിപോലെ തന്നെ മറ്റ് ആഗോള വിപണികളിലും ക്രെറ്റയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

ഇത് മനസ്സിലാക്കിയാണ് കമ്പനി ഇപ്പോള്‍, ഈ മാസം അവസാനത്തോടെ ബ്രസീലില്‍ 2022 ക്രെറ്റ എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങുന്നത്. കൊറിയന്‍ കാര്‍ നിര്‍മാതാവ് ആഗസ്റ്റ് 25 ന് ദക്ഷിണ അമേരിക്കന്‍ രാജ്യത്ത് ജനപ്രിയ കോംപാക്ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കും.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

ബ്രസീലിയന്‍ വിപണികളില്‍ അറിയപ്പെടുന്ന പുതിയ ക്രെറ്റ എസ്‌യുവി, അല്ലെങ്കില്‍ ക്രീറ്റ്, ഇന്ത്യയില്‍ ഇപ്പോള്‍ വില്‍പ്പനയ്ക്കെത്തുന്ന പതിപ്പുകളേക്കാള്‍ കൂടുതല്‍ പ്രീമിയമായി കാണപ്പെടുന്ന ചില ഡിസൈന്‍ മാറ്റങ്ങള്‍ ഉണ്ടാകും.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

അടുത്തിടെ ബ്രാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയ അല്‍കസാര്‍ മൂന്ന് വരി എസ്‌യുവിയില്‍ ലഭിക്കുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലിലാണ് ഏറ്റവും വലിയ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

2022 ക്രെറ്റ ഈ വര്‍ഷം ആദ്യം റഷ്യന്‍ വിപണികളില്‍ അവതരിപ്പിച്ചിരുന്നു. അടുത്തിടെ ചൈനയിലെ നിരത്തുകളില്‍ ഇത് പരീക്ഷണയോട്ടം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

ഏഷ്യന്‍ വിപണികളില്‍ അതിന്റെ ആസന്നമായ സമാരംഭത്തെക്കുറിച്ച് ഇത് സൂചന നല്‍കുന്നു. ബ്രസീലിനെ സംബന്ധിച്ചിടത്തോളം, 2016 ല്‍ കോംപാക്ട് എസ്‌യുവിയുടെ രണ്ടാം തലമുറയാണിത്.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

പുതിയ ക്രെറ്റയുടെ മുന്‍ഭാഗം കൂടാതെ, എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കൂടുതല്‍ ദൃശ്യമായ മാറ്റങ്ങളൊന്നുമില്ല. ബ്രസീലില്‍ ഹ്യുണ്ടായി പുറത്തിറക്കിയ ടീസറില്‍ സമാനമായ ഹെഡ്‌ലൈറ്റും ടെയില്‍ലൈറ്റും, അലോയ് വീലുകളും ഇന്ത്യന്‍ പതിപ്പില്‍ ഇതിനകം കണ്ട മറ്റ് ബാഹ്യ സവിശേഷതകളും കാണിക്കുന്നു.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

അകത്ത്, നവീകരിച്ച ക്രെറ്റയില്‍ വലിയ മാറ്റമൊന്നുമില്ല. ബ്രസീല്‍ പതിപ്പിനായി, എസ്‌യുവിയില്‍ സണ്‍റൂഫും ഡിജിറ്റല്‍ പാനലും ഹ്യുണ്ടായി ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയില്‍ ക്രെറ്റയ്ക്കുള്ളില്‍ കാണുന്ന 7.0 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയ്ക്കൊപ്പം 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡാഷ്ബോര്‍ഡില്‍ ഇടംപിടിക്കും.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

സുരക്ഷ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, പുതിയ ക്രെറ്റയ്ക്ക് ADAS, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെയ്ന്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹ്യുണ്ടായി അല്‍കസാറില്‍ കാണുന്നതുപോലെ ക്യാമറയുള്ള ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍ എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കരുത്തേകാന്‍ സാധ്യതയുണ്ട്.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിക്കും. ചെറിയ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് പരമാവധി 121 bhp കരുത്തും 172 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. വലിയ 2 ലിറ്റര്‍ യൂണിറ്റ് 168 bhp കരുത്തും 201 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കും.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഇന്ത്യന്‍ വിപണിയില്‍ ക്രെറ്റയുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനി. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവും, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവുമാണ് മോഡലിന്റെ വില ഉയരാന്‍ കാരണമായതെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

ബ്രാന്‍ഡിനായി ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഈ മോഡല്‍, ഇന്ന് ഈ ശ്രേണിയിലെ മിന്നും താരം കൂടിയാണ്. അതുകൊണ്ട് തന്നെ വില വര്‍ധനവ് വരും മാസങ്ങളിലെ വില്‍പ്പനയെ ബാധിക്കുമോ എന്നത് കണ്ടറിയണം.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

വാഹനത്തില്‍ 19,600 രൂപയുടെ വില വര്‍ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ വേരിയന്റുകള്‍ക്കായി ഉപഭോക്താക്കള്‍ ഇനി 10.16 ലക്ഷം രൂപ മുതല്‍ 17.87 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

വില വര്‍ധനവിന് മുമ്പ് വരെ പെട്രോള്‍ മോഡലുകളുടെ വില 9.99 ലക്ഷം രൂപ മുതല്‍ 17.67 ലക്ഷം രൂപ വരെയായിരുന്നു എക്‌സ്‌ഷോറൂം വില. ഡീസല്‍ മോഡലിന്റെ വില നോക്കിയാല്‍, 10.63 ലക്ഷം രൂപ മുതല്‍ 17.78 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില ഉയര്‍ന്നു.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

വില വര്‍ധനവിന് മുമ്പ്, 10.51 ലക്ഷം രൂപ മുതല്‍ 17.62 ലക്ഷം രൂപ വരെയായിരുന്നു ഡീസല്‍ പതിപ്പുകളുടെ എക്‌സ്‌ഷോറൂം വില. പോയ മാസം മോഡലിന്റെ 13,000 യൂണിറ്റാണ് കമ്പനി നിരത്തിലെത്തിച്ചത്.

ക്രെറ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുങ്ങുന്നു; വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായി

കൊവിഡും, ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി ഉത്സവ നാളുകളിലെ വില്‍പ്പനയിലൂടെ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, റെനോ ഡസ്റ്റര്‍ എന്നിവരാണ് വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Hyundai planning to launch 2022 creta find here for more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X