പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ നിരത്തിലെത്തിയ ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി മോഡലാണ് ട്യൂസോണ്‍ എന്ന മിടുക്കൻ. പ്രീമിയം വിഭാഗത്തിലാണ് ഇടംപിടിക്കുന്നത് എന്നതിനാൽ വിപണിയില്‍ എത്തിയ ആദ്യ നാളുകളില്‍ മോഡലിന് കാര്യമായ സ്വീകാര്യതയും വില്‍പ്പനയുമാണ് രാജ്യത്ത് ലഭിച്ചത്.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

എന്നാൽ പിന്നീട് ഈ നിലവാരം കാത്തുസൂക്ഷിക്കാൻ ട്യൂസോണിന് സാധിച്ചില്ല. ചില പരിഷ്ക്കാരങ്ങളോടെ പിടിച്ചുനിൽക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഗംഭീര പ്രകടനത്തിലേക്ക് എത്താൻ എസ്‌യുവിക്കായില്ല എന്നതാണ് യാഥാർഥ്യം. എങ്കിലും കഥയാകെ മാറാനിരിക്കുകയാണ്.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

ഹ്യുണ്ടായി 2020-ൽ ആഗോള തലത്തിൽ അവതരിപ്പിച്ച പുതുതലമുറ മോഡലിനെയാണ് ഇനി ഇന്ത്യയിൽ അവതരിപ്പിച്ച് ട്വിസ്റ്റുണ്ടാക്കാൻ പോവുന്നത്. രൂപത്തിൽ തന്നെ ആരുടേയും മനംമയക്കുന്ന രൂപഭംഗിയാണ് പുതിയ ട്യൂസോണിന്റെ മേൻമ. കമ്പനി കഴിഞ്ഞ വർഷം അവസാനത്തോടെ അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെ എസ്‌യുവിയുടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും വിപണിയിൽ എത്തിച്ചിരുന്നു.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ക്രെറ്റ ഒരു വലിയ മാറ്റത്തിന് വിധേയമാകുമെന്നതിനാൽ പ്രാദേശിക, അന്തർദേശീയ രംഗങ്ങളിൽ നിലവിലുള്ള മോഡലുകളുടെ സമൂലമായ നവീകരണങ്ങൾ കൊണ്ടുവരാനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ശ്രമിക്കുന്നത്. പുതുക്കിയ ക്രെറ്റ അടുത്ത വർഷം എപ്പോഴെങ്കിലും അവതരിപ്പിക്കാനാണ് സാധ്യത. നാലാം തലമുറ ട്യൂസോണും 2022-ഓടെ വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കാം.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഇതിനകം തന്നെ വാഹനം പരീക്ഷണയോട്ടത്തിന് വിധേയമായിരുന്നു. ബ്രാൻഡിന്റെ ഏറ്റവും പുതിയ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷ്യം ഉപയോഗിച്ചാണ് എസ്‌യുവിയുടെ പുതുതലമുറ മോഡലിനെ അണിയിച്ചൊരുക്കുന്നത്. മാത്രമല്ല ട്യൂസോണിന്റെ ഡിസൈൻ വളരെയധികം സ്വാധീനിച്ചിട്ടുമുണ്ടെന്നും വ്യക്തം.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

നാലാം തലമുറ ട്യൂസോണിന് നിലവിലുള്ള മോഡലുമായി ഒരു ബന്ധവും കാണാൻ സാധിക്കില്ല എന്നതാണ് പ്രത്യേകത. പുറംമോടി സമൂലമായിരിക്കും. സമാനമായ സ്‌റ്റൈലിംഗ് രീതി വരാനിരിക്കുന്ന ക്രെറ്റയ്ക്കും ഹ്യുണ്ടായിയുടെ മുൻനിര എസ്‌യുവിയായ ഗ്ലോബൽ പാലിസേഡിനും റേസർ ഷാർപ്പ് ഘടകങ്ങളും അതുല്യമായ ബോഡി ഹൈലൈറ്റുകളും പ്രയോഗിക്കും. 2022 ഹ്യുണ്ടായി ട്യൂസോൺ അഗ്രസീവ് ലുക്കിംഗ് ഫ്രണ്ട് ഫാസിയയാൽ പരിപൂർണമായ ബോഡി വർക്കുമായാണ് വരുന്നത്.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

വാഹനം ഓണാക്കുമ്പോൾ പ്രകാശിക്കുന്ന പാരാമെട്രിക് ഹിഡൻ ലൈറ്റുകളുള്ള പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, കറുപ്പ് പോലെയുള്ള ഇൻസെർട്ടുകൾ, കോണീയ എൽഇഡി ഡിആർഎലുകൾ, പുതിയ ഫ്രണ്ട് ബമ്പർ എന്നിവയോടെ ആരേയും മയക്കുന്ന രൂപമായിരിക്കും ഈ പ്രീമിയം സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനുണ്ടായിരിക്കുക.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

യുണീക് രൂപം നൽകുന്ന സവിശേഷമായ ജ്യാമിതീയ പാറ്റേണും മുൻവശത്തെ ചില ഹൈലൈറ്റുകളാണ്. ഒരു സ്പോർട്ടി സ്പ്ലിറ്ററും വിശാലമായ സെൻട്രൽ എയർ ഇൻടേക്കും, പുതുതായി രൂപകൽപ്പന ചെയ്ത ബോണറ്റ് ഘടനയും മറ്റ് എസ്‌യുവികളിൽ നിന്നും വേറിട്ടു നിൽക്കാൻ ട്യൂസോണിനെ സഹായിക്കും.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

മറഞ്ഞിരിക്കുന്ന വൈപ്പറുകളോട് കൂടിയ പുതിയ ഫുൾ-വീഡ് എൽഇഡി ടെയിൽ ലാമ്പുകൾ, ഒരു പ്രമുഖ പിൻ ഡിഫ്യൂസർ, ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, 18 ഇഞ്ച് ടു-ടോൺ അലോയ് വീലുകൾ, കട്ടിയുള്ള ക്ലാഡിംഗോടുകൂടിയ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, സ്രാവ് ഫിൻ ആന്റിന, ചരിഞ്ഞ റൂഫ്‌ലൈൻ, കൊത്തുപണികളുള്ള ടെയിൽഗേറ്റ് എന്നിവയും മറ്റിടങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാകും.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പൂർണമായും നവീകരിച്ച ക്യാബിനും ഇതിനുണ്ടാകും. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഗേജ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം ഗുണനിലവാരമുള്ള മെറ്റീരിയലുകളുടെ ഉപയോഗം തുടങ്ങിയവയാകും എസ്‌യുവിയുടെ അകത്തളത്തിൽ ഒരുക്കുക.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

ഇവയ്ക്ക് പുറമെ വയർലെസ് ചാർജിംഗ് സൗകര്യം, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ബ്ലൂലിങ്ക് കണക്റ്റിവിറ്റി മുതലായവയും പുതുതലമുറ ട്യൂസോണിന്റെ ഇന്റീരിയറിനെ സവിശേഷമാക്കും.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

ഇന്ത്യയിൽ പുതിയ ഹ്യുണ്ടായി ട്യൂസോണിന് 2.5 ലിറ്റർ അല്ലെങ്കിൽ 1.6 ലിറ്റർ എഞ്ചിൻ തുടിപ്പേകും. ഇതിൽ ഡീസൽ, പെട്രോൾ വകഭേദങ്ങളും ഉണ്ടാകും. നിലവിൽ രണ്ട് 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുകളാണ് എസ്‌യുവിയിൽ പ്രവർത്തിക്കുന്നത്. ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നിങ്ങനെ കാറില്‍ മൂന്ന് മോഡുകള്‍ ഉണ്ട്. ടോപ്പ് എൻഡ് വേരിയന്റിൽ ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കും.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

വൈറ്റ് ക്രീം, ഫാന്റം ബ്ലാക്ക്, ഷിമ്മറിംഗ് സിൽവർ, നോക്റ്റേൺ ഗ്രേ, ആമസോൺ ഗ്രേ, ഫ്ലേം റെഡ്, ഇന്റൻസ് ബ്ലൂ കളർ സ്കീമുകളിൽ പുതിയ ഹ്യുണ്ടായി ട്യൂസോൺ എസ്‌യുവി വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രീമിയം നിര കിടുക്കാൻ രൂപവും ഭാവവും മാറി ട്യൂസോൺ, പുതുതലമുറ മോഡൽ അടുത്ത വർഷം ഇന്ത്യയിലേക്ക്

ഇന്ത്യൻ വിപണിയിൽ ജീപ്പ് കോമ്പസ്, സിട്രോൺ C5 എയർക്രോസ്, ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ എന്നിവയ്ക്കെതിരെയാകും എസ്‌യുവി മാറ്റുരയ്ക്കുക. നിലവിൽ 22.69 ലക്ഷം മുതൽ 27.47 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ട്യൂസോണിന്റെ രാജ്യത്തെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai planning to launch the new gen tucson suv in india next year
Story first published: Wednesday, December 8, 2021, 9:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X