കൊവിഡ് വില്ലനായി; അല്‍കാസറിന്റെ അവതരണം വീണ്ടും മാറ്റിവെച്ച് ഹ്യുണ്ടായി

ഇന്ത്യന്‍ വിപണിയില്‍ അല്‍കാസറിന്റെ അവതരണം വീണ്ടും മാറ്റിവെച്ച് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി. മൂന്ന് നിരകളുള്ള ക്രെറ്റ അധിഷ്ഠിത എസ്‌യുവി 2021 മെയ് അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

കൊവിഡ് വില്ലനായി; അല്‍കാസറിന്റെ അവതരണം വീണ്ടും മാറ്റിവെച്ച് ഹ്യുണ്ടായി

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഹ്യുണ്ടായി ഇപ്പോള്‍ 2021 ജൂണ്‍ മാസത്തോടെ അല്‍കാസര്‍ അവതരിപ്പിക്കാനാണ് പദ്ധതി. കൊവിഡ് കേസുകളുടെ തുടര്‍ച്ചയായ വര്‍ദ്ധനവ് രാജ്യത്ത് ഉല്‍പന്ന ലോഞ്ച് വീണ്ടും നീട്ടിവെക്കാന്‍ വാഹന നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കിയെന്നാണ് സൂചന.

കൊവിഡ് വില്ലനായി; അല്‍കാസറിന്റെ അവതരണം വീണ്ടും മാറ്റിവെച്ച് ഹ്യുണ്ടായി

ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ അല്‍കാസറിന്റെ ആഗോള അരങ്ങേറ്റവും ഉണ്ടായിരിക്കും. ലോഞ്ചിന് മുന്നോടിയായി കമ്പനി അല്‍കാസാറിന്റെ പ്രീ-പ്രൊഡക്ഷന്‍ ഫോം ഇതിനകം രാജ്യത്ത് പുറത്തിറക്കിയിട്ടുണ്ട്. ഹ്യുണ്ടായി അല്‍കാസര്‍ പ്രധാനമായും ബ്രാന്‍ഡിന്റെ ക്രെറ്റ എസ്‌യുവിയുടെ മൂന്ന്-വരി പതിപ്പാണ്.

MOST READ: ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

കൊവിഡ് വില്ലനായി; അല്‍കാസറിന്റെ അവതരണം വീണ്ടും മാറ്റിവെച്ച് ഹ്യുണ്ടായി

ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്‍കാസറില്‍ നിരവധി മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. മൂന്നാമത്തെ വരി ഇരിപ്പിടവും ഇതില്‍ ഉള്‍പ്പെടുന്നു. ക്രെറ്റയേക്കാള്‍ 150 മില്ലിമീറ്റര്‍ നീളമുള്ള അല്‍കാസറിലെ വീല്‍ബേസ് വര്‍ദ്ധിപ്പിച്ചാണ് കമ്പനി ഇത് ചെയ്തത്. എക്‌സ്റ്റെന്‍ഡഡ് എസ്‌യുവിയുടെ മൊത്തം വീല്‍ബേസ് 2,760 mm ആണ്.

കൊവിഡ് വില്ലനായി; അല്‍കാസറിന്റെ അവതരണം വീണ്ടും മാറ്റിവെച്ച് ഹ്യുണ്ടായി

രണ്ട് സീറ്റിംഗ് കോണ്‍ഫിഗറേഷനുകളിലാണ് അല്‍കാസര്‍ വാഗ്ദാനം ചെയ്യുന്നത്. 6 സീറ്റര്‍ മോഡലുകളില്‍ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും 7 സീറ്റര്‍ വേരിയന്റില്‍ നടുക്ക് ബെഞ്ച് സീറ്റും ഉണ്ടായിരിക്കും.

MOST READ: വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

കൊവിഡ് വില്ലനായി; അല്‍കാസറിന്റെ അവതരണം വീണ്ടും മാറ്റിവെച്ച് ഹ്യുണ്ടായി

അല്‍കാസാര്‍ എസ്‌യുവിക്ക് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യും. പുതിയ 2.0 ലിറ്റര്‍ NU പെട്രോള്‍ എഞ്ചിന്‍ ഫോര്‍ സിലിണ്ടര്‍ DOHC നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്.

കൊവിഡ് വില്ലനായി; അല്‍കാസറിന്റെ അവതരണം വീണ്ടും മാറ്റിവെച്ച് ഹ്യുണ്ടായി

ഇത് പരമാവധി 157 bhp കരുത്തും 192 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ക്രെറ്റയില്‍ നിന്നുള്ള അതേ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ്.

MOST READ: ലിറ്ററിന് 21 കിലോമീറ്റർ മൈലേജുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് അവതരിപ്പിച്ച് സുസുക്കി

കൊവിഡ് വില്ലനായി; അല്‍കാസറിന്റെ അവതരണം വീണ്ടും മാറ്റിവെച്ച് ഹ്യുണ്ടായി

ഇത് പരമാവധി 115 bhp കരുത്തും 250 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകള്‍ക്കും 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ വാഗ്ദാനം ചെയ്യും.

കൊവിഡ് വില്ലനായി; അല്‍കാസറിന്റെ അവതരണം വീണ്ടും മാറ്റിവെച്ച് ഹ്യുണ്ടായി

തെരഞ്ഞെടുത്ത് ഏതാനും ഡിലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ വാഹനത്തിനായുള്ള അനൗദ്യോഗി ബുംക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി, മഹീന്ദ്ര XUV500 എന്നിവരാകും ഇന്ത്യന്‍ വിപണിയില്‍ അല്‍കാസറിന്റെ എതിരാളികള്‍.

MOST READ: ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി MoRTH

കൊവിഡ് വില്ലനായി; അല്‍കാസറിന്റെ അവതരണം വീണ്ടും മാറ്റിവെച്ച് ഹ്യുണ്ടായി

അല്‍കാസറിന്റെ അവതരണം മാറ്റിവയ്ക്കുന്നതിനു പുറമേ, ഉപഭോക്താക്കള്‍ക്കായി സൗജന്യ സര്‍വീസ് കാലയളവും വാറണ്ടിയും നീട്ടിയിട്ടുണ്ട്. വാഹന പരിപാലന പാക്കേജുകളുടെ സാധുത രണ്ട് മാസത്തേക്ക് നീട്ടുന്നതായും നിര്‍മാതാക്കള്‍ അറിയിച്ചു.

Most Read Articles

Malayalam
English summary
Hyundai Postponed Alcazar Launch To June 2021, Find Here All New Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X