മോശക്കാതെ ഹ്യുണ്ടായിയും; ജൂലൈയിൽ നിരത്തിലെത്തിച്ചത് 60,249 യൂണിറ്റുകൾ

ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി. കഴിഞ്ഞ മാസം 60,249 യൂണിറ്റ് വിൽപ്പനയാണ് ബ്രാൻഡിനെ തേടിയെത്തിയത്.

മോശക്കാതെ ഹ്യുണ്ടായിയും; ജൂലൈയിൽ നിരത്തിലെത്തിച്ചത് 60,249 യൂണിറ്റുകൾ

2020 ജൂലൈയിൽ വിറ്റ 41,300 യൂണിറ്റുകളെ അപേക്ഷിച്ച് കമ്പനി 45.9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഹ്യുണ്ടായിയുടെ ആഭ്യന്തര വിൽപ്പന കഴിഞ്ഞ മാസം 48,042 യൂണിറ്റായിരുന്നു. ബാക്കി 12,207 യൂണിറ്റുകൾ കയറ്റുമതി വിപണികൾക്കായാണ് നീക്കിവെച്ചത്.

മോശക്കാതെ ഹ്യുണ്ടായിയും; ജൂലൈയിൽ നിരത്തിലെത്തിച്ചത് 60,249 യൂണിറ്റുകൾ

ഇന്ത്യയിൽ ഏറ്റവും വലിയ പാസഞ്ചർ കാറുകൾ കയറ്റുമതി ചെയ്യുന്ന വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി. അടുത്തിടെ പുറത്തിറക്കിയ അൽകസാർ എസ്‌യുവി i20, വെന്യു, ക്രെറ്റ എന്നിവയ്‌ക്കൊപ്പം മികച്ച വിൽപ്പന നേടുന്നതിൽ ശക്തമായ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മോശക്കാതെ ഹ്യുണ്ടായിയും; ജൂലൈയിൽ നിരത്തിലെത്തിച്ചത് 60,249 യൂണിറ്റുകൾ

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ ആധിപത്യം ക്രെറ്റ തുടരുമ്പോൾ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും ഒന്നിലധികം ഗിയർബോക്‌സ് ഓപ്ഷനുകളും അണിനിരത്തുന്ന വെന്യുവും സബ്-ഫോർ-മീറ്റർ എസ്‌യുവി സെഗ്മെന്റിലെ വിൽപ്പനയിൽ മുൻനിരയിൽ തന്നെയുണ്ട്.

മോശക്കാതെ ഹ്യുണ്ടായിയും; ജൂലൈയിൽ നിരത്തിലെത്തിച്ചത് 60,249 യൂണിറ്റുകൾ

സ്റ്റാൻഡേർഡ് ഫീച്ചറുകളുടെ ആകർഷണീയമായ ലിസ്റ്റുള്ള ക്രെറ്റയുടെ മൂന്ന്-വരി ആവർത്തനമാണ് അൽകസാർ. 16.30 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

മോശക്കാതെ ഹ്യുണ്ടായിയും; ജൂലൈയിൽ നിരത്തിലെത്തിച്ചത് 60,249 യൂണിറ്റുകൾ

വിപണിയിലെത്തി വെറും 40 ദിവസത്തിനുള്ളിൽ 14,000 ബുക്കിംഗുകൾ സ്വന്തമാക്കാനും അൽകസാറിന് സാധിച്ചിട്ടുണ്ട്. ജൂലൈയിൽ ക്രെറ്റ 13,000 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ അൽകസാർ 3001 യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത്.

മോശക്കാതെ ഹ്യുണ്ടായിയും; ജൂലൈയിൽ നിരത്തിലെത്തിച്ചത് 60,249 യൂണിറ്റുകൾ

പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ മൂന്ന് വേരിയന്റുകളിലാണ് എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. കൂടാതെ ശക്തമായ എഞ്ചിൻ ഓപ്ഷന്റെ സാന്നിധ്യവും സെഗ്മെന്റിൽ അൽകസാറിന് മാറ്റുകൂട്ടുന്നുണ്ട്.

മോശക്കാതെ ഹ്യുണ്ടായിയും; ജൂലൈയിൽ നിരത്തിലെത്തിച്ചത് 60,249 യൂണിറ്റുകൾ

159 bhp കരുത്തിൽ 191 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ, 115 bhp പവറും 250 Nm torque ഉം വാഗ്‌ദാനം ചെയ്യുന്ന 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിവയാണ് ഹ്യുണ്ടായിയുടെ ഏഴ് സീറ്റർ എസ്‌യുവിക്ക് തുടിപ്പേകുന്നത്.

മോശക്കാതെ ഹ്യുണ്ടായിയും; ജൂലൈയിൽ നിരത്തിലെത്തിച്ചത് 60,249 യൂണിറ്റുകൾ

ആറ് സ്പീഡ് മാനുവൽ, ഓപ്ഷണൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് വാഹനത്തിലെ മറ്റൊരു സവിശേഷത. വ്യത്യസ്‌ത സിംഗിൾ ടോൺ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലും അൽകസാറിനെ അണിയിച്ചൊരുക്കാൻ ഹ്യുണ്ടായി ശ്രദ്ധിച്ചിട്ടുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Recorded 60,249 Unit Sales In July 2021. Read in Malayalam
Story first published: Tuesday, August 3, 2021, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X