ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

മൈക്രോ എസ്‌യുവി ശ്രേണി ചൂടുപിടിക്കുകയാണ്. ഇതുവരെ ആരും തേടിയെത്താതിരുന്ന സെഗ്മെന്റിലേക്ക് രണ്ട് കൊമ്പൻമാർ എത്തുന്നതോടെ കഥയാകെ മാറും. Tata Punch, Hyundai Casper മോഡലുകൾ പരസ്‌പരം പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇനി ശ്രദ്ധ ഇങ്ങോട്ടാകും.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം ടാറ്റ മോട്ടോർസ് പഞ്ചിനെ പരിചയപ്പെടുത്തിയതിനു പിന്നാലെ ദേ ഇപ്പോൾ ഹ്യുണ്ടായി കാസ്‌പർ എന്ന കുഞ്ഞൻ മോഡലിനേയും ചിത്രങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. ജന്മനാടായ ദക്ഷിണ കൊറിയയിലായിരിക്കും ഈ കുഞ്ഞൻ ആദ്യം വിൽപ്പനയ്ക്ക് എത്തുക.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

എന്നാൽ അധികം വൈകാതെ തന്നെ കാസ്‌പർ ഇന്ത്യയിലേക്കും എത്തുമെന്നതാണ് ശ്രദ്ധേയം. ഈ വർഷം അവസാനിക്കുന്നതിനു മുമ്പ് ആഗോള വിപണികളിൽ ഇടംപിടിക്കുന്നതിന്റെ ഭാഗമായി വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി സ്വീകരിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

ഹ്യുണ്ടായി പുറത്തുവിട്ട കാസ്‌പറിന്റെ ഔദ്യോഗിക ചിത്രങ്ങൾ മൈക്രോ എസ്‌യുവിക്ക് ഒരു പ്രമുഖ റേഡിയേറ്റർ ഗ്രിൽ, റൗണ്ട് ഹെഡ് ലൈറ്റ് യൂണിറ്റുകൾ, വലിപ്പത്തിലുള്ള വീൽ ആർച്ചുകൾ, വ്യതിരിക്തമായ വളഞ്ഞ ബോഡി ലൈനുകൾ എന്നിവ ലഭിക്കുമെന്ന് സ്ഥിരീകരിക്കുന്നു. എന്നാൽ ഒരു എസ്‌യുവി പ്രഭാവം നൽകുന്നില്ല എന്നത് ടാറ്റ പഞ്ചിന് ഗുണകരമായേക്കും.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി ഇഗ്നിസിന് പറ്റിയ എതിരാളായിരിക്കും കാസ്‌പർ എന്നാണ് ആദ്യ നിഗമനം. പ്രധാനമായും സിറ്റി യാത്രകൾക്ക് മുൻഗണന കൊടുക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യംവെച്ചാണ് ഹ്യുണ്ടായി കാസ്‌പറിനെ തയാറാക്കിയിരിക്കുന്നത്. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ പ്രൊജക്റ്റ് AX1 എന്ന ആശയത്തിന്റെ ഉത്പാദന പതിപ്പാണിത്.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

ഹ്യുണ്ടായി കാസ്‌പർ K1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. അതായത് ഗ്രാൻഡ് i10 നിയോസ്, സാൻട്രോ ഹാച്ച്ബാക്കുകളുടെ അതേ പ്ലാറ്റ്ഫോമാണെന്ന് ചുരുക്കം. കോന, വെന്യു എസ്‌യുവികളേക്കാൾ ചെറുതാണ് പുതിയ മൈക്രോ എസ്‌യുവി എന്ന കാര്യവും ശ്രദ്ധേയമാണ്.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

കാറിന് 3,600 മില്ലീമീറ്റർ നീളമാണുള്ളത്. അതായത് ഇത് മാരുതി സുസുക്കി ഇഗ്നിസ്, റെനോ ക്വിഡ് എന്നിവയുടെ അതേ ക്ലാസിലാണെന്ന് സാരം. ഇക്കാരണങ്ങളാൽ കാസ്‌പറിനെ ഇന്ത്യയിൽ നിന്നും മാറ്റി നിർത്താൻ ഹ്യുണ്ടായിക്ക് സാധിക്കില്ല. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന ഹാച്ച്ബാക്കുകളാണിവ.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണികളിൽ അവതരിപ്പിക്കുമ്പോൾ ടാറ്റ പഞ്ച്, റെനോ ക്വിഡ്, മാരുതി സുസുക്കി ഇഗ്നിസ് തുടങ്ങിയ കാറുകളുമായി മത്സരിക്കാൻ ഹ്യുണ്ടായി കാസ്‌പർ പ്രാപ്‌തമായിരിക്കും. കമ്പനിയുടെ നിരയിൽ ഈ മോഡലിനെ വെന്യു എസ്‌യുവിക്ക് താഴെയായി സ്ഥാപിക്കുകയും ചെയ്യും.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

കാസ്‌പറിന്റെ ഇന്റീരിയർ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവിലെ ട്രെൻഡിനനുസരിച്ച് ഇന്റീരിയറിൽ വൈറ്റ് അപ്ഹോൾസ്റ്ററിയോടെയാകും അണിയിച്ചൊരുക്കുക. അതോടൊപ്പം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ പോലുള്ള ധാരാളം പ്രീമിയം സവിശേഷതകളും മൈക്രോ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്തേക്കും.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

സുരക്ഷാ സവിശേഷതകളിൽ ഒന്നിലധികം എയർബാഗുകൾ, എബി‌എസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയവയും കാസ്‌പറിന് ഹ്യുണ്ടായി സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യും.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

ദക്ഷിണ കൊറിയയിലെ കാസ്‌പറിന് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് 1.0 ലിറ്റർ മൾട്ടി പോയിന്റ് ഇഞ്ചക്ഷൻ എഞ്ചിനും ടർബോചാർജ്ഡ് പതിപ്പും വാഗ്ദാനം ചെയ്യും. ഇത് ഡയറക്‌റ്റ് ഇഞ്ചക്ഷനൊപ്പമുള്ള 1.0 ലിറ്റർ എഞ്ചിനും നൽകും.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

രണ്ട് എഞ്ചിനുകളും യഥാക്രമം 75 bhp, 99 bhp കരുത്ത് ഉത്പാദിപ്പിക്കാൻ കഴിവുള്ളവയാണ്. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം 1.2 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ തെരഞ്ഞെടുത്ത് ഹ്യുണ്ടായി കാസ്പറിന് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഈ യൂണിറ്റ് ഗ്രാൻഡ് i10 നിയോസിൽ 83 bhp പവറിൽ 114 Nm torque ആണ് വികസിപ്പിക്കുന്നത്.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

ആഗോള വിപണികളെ സംബന്ധിച്ചിടത്തോളം ഹൈബ്രിഡ് അല്ലെങ്കിൽ പൂർണ ഇലക്ട്രിക് എഞ്ചിൻ ഓപ്ഷനോടുകൂടി കാസ്പർ മൈക്രോ എസ്‌യുവി ഹ്യുണ്ടായി വാഗ്ദാനം ചെയ്തേക്കാം. വാഹനത്തിന്റെ സമ്പൂർണ ഇലക്ട്രിക് പതിപ്പ് 2023 പകുതിയോടെ യാഥാർഥ്യമാകുമെന്ന റിപ്പോർട്ടുകളുമുണ്ട്.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

ഇതിന് ഒരു സംയോജിത ഡ്രൈവ് മൊഡ്യൂൾ (IDM) ലഭിക്കാനും സാധ്യതയുണ്ട്. ഇലക്ട്രിക് കാസ്പറിനെ സംബന്ധിച്ചിടത്തോളം എഞ്ചിൻ 400V ൽ 181 bhp പരമാവധി കരുത്തോടെ പ്രവർത്തിക്കുമെങ്കിലും ഇത്തരം ഒരു ഭാരം കുറഞ്ഞ വാഹനം കുറഞ്ഞ ശക്തിയുള്ള ബാറ്ററി യൂണിറ്റിനൊപ്പം എത്താനാണ് സാധ്യത.

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി വരവറിയിച്ച് Hyundai Casper; ആദ്യ ചിത്രങ്ങൾ പുറത്ത്

2021 സെപ്റ്റംബർ 15 ഓടെ പെട്രോൾ മോഡലുകൾക്കായുള്ള നിർമാണം ആരംഭിക്കാനാണ് ഹ്യുണ്ടായി പദ്ധതിയിട്ടിരിക്കുന്നത്. അതിനായുള്ള എല്ലാവിധ തയാറെടുപ്പും കമ്പനി പൂർത്തിയാക്കിയതായാണ് സൂചന. ഇതുകൂടാതെ നാലോളം പുതുമോഡലുകളും അവതരിപ്പിക്കാൻ കൊറിയൻ ബ്രാൻഡിന് പദ്ധതിയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai revealed the all new caspar micro suv to rival to punch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X