അൽകസാർ ഡ്യുവൽ-ടോൺ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഏഴ് സീറ്റർ എസ്‌യുവി ശ്രേണിയിലേക്ക് താരപ്പകിട്ടോടെ എത്തിയ ഹ്യുണ്ടായി അൽകസാറിനെ ഇരുകൈയ്യും നീട്ടിയാണ് വിപണി സ്വീകരിച്ചത്. 16.30 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെ എത്തിയ മോഡലിനെ ആറ് വേരിയന്റുകളിലായാണ് കമ്പനി പരിചയപ്പെടുത്തിയതും.

അൽകസാർ ഡ്യുവൽ-ടോൺ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

സിംഗിൾ ടോൺ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലായി എട്ട് നിറങ്ങളിൽ ഹ്യുണ്ടായി അൽകസാറിനെ തെരഞ്ഞെടുക്കാം. നേരത്തെ സിംഗിൾ ടോണുകളുടെ വിലകൾ മാത്രം വെളിപ്പെടുത്തിയ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഇപ്പോൾ എസ്‌യുവിയുടെ ഡ്യുവൽ ടോൺ വേരിയന്റുകളുടെ വിലയും പ്രഖ്യാപിച്ചിരിക്കുകയാണ്.

അൽകസാർ ഡ്യുവൽ-ടോൺ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

ടോപ്പ്-സ്പെക്ക് സിഗ്നേച്ചർ, സിഗ്നേച്ചർ (O) വകഭേദങ്ങളിലായാണ് അൽകസാർ ഡ്യുവൽ ടോൺ നിറങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. പോളാർ വൈറ്റ് വിത്ത് ഫാന്റം ബ്ലാക്ക്, ടൈറ്റൻ ഗ്രേ വിത്ത് ഫാന്റം ബ്ലാക്ക് എന്നിവയാണ് പുതിയ മൂന്നുവരി എസ്‌യുവിക്കായി ഒരുക്കിയിരിക്കുന്നത്.

അൽകസാർ ഡ്യുവൽ-ടോൺ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

നാല് ഡ്യുവൽ ടോൺ വേരിയന്റുകളാണ് അൽകസാർ മോഡൽ ലൈനപ്പിൽ ഉൾപ്പെടുന്നത്. സ്റ്റാൻഡേർഡ് മോണോടോൺ നിറങ്ങളേക്കാൾ 15,000 രൂപ അധികമാണ് ഇവയ്ക്കായി മുടക്കേണ്ടതെന്ന് ഹ്യുണ്ടായി പറയുന്നു.

അൽകസാർ ഡ്യുവൽ-ടോൺ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

സിഗ്നേച്ചർ പെട്രോൾ മാനുവലിനായി 18.85 ലക്ഷം രൂപ, സിഗ്നേച്ചർ ഡീസൽ മാനുവലിനായി 19.08 ലക്ഷം രൂപ, സിഗ്നേച്ചർ (O) പെട്രോൾ ഓട്ടോമാറ്റിക്കിനായി 19.99 ലക്ഷം രൂപ, സിഗ്നേച്ചർ (O) ഡീസൽ ഓട്ടോമാറ്റിക്കിനായി 20.14 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

അൽകസാർ ഡ്യുവൽ-ടോൺ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി അൽകസാറിന്റെ എഞ്ചിൻ സജ്ജീകരണത്തിൽ 2.0 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ യൂണിറ്റും ഉൾപ്പെടുന്നു. ഗ്യാസോലിൻ മോട്ടോർ പരമാവധി 151 bhp കരുത്തിൽ 191 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഓയിൽ ബർണർ 115 bhp പവറും 250 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

അൽകസാർ ഡ്യുവൽ-ടോൺ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഗിയർബോക്‌സ് ഓപ്ഷനിലും യഥേഷ്ടം തെരഞ്ഞെടുക്കാം. കംഫർട്ട്, ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ എസ്‌യുവി വാഗ്ദാനം ചെയ്യുമ്പോൾ സാൻഡ്, സ്നോ, മഡ് എന്നിങ്ങനെ മൂന്ന് ട്രാക്ഷൻ മോഡുകളും വാഹനത്തിനുണ്ട്.

അൽകസാർ ഡ്യുവൽ-ടോൺ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഈ മോഡുകൾ പ്രസ്റ്റീജ് (O), പ്ലാറ്റിനം (O), സിഗ്നേച്ചർ (O) വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹ്യുണ്ടായി ബ്ലൂലിങ്ക് കണക്റ്റുചെയ്ത കാർ ടെക്, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ, ഫോൺ കൺട്രോൾ എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.

അൽകസാർ ഡ്യുവൽ-ടോൺ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

തീർന്നില്ല, ഇവയോടൊപ്പം വോയ്‌സ് കൺട്രോൾ പനോരമിക് സൺറൂഫ്, 64 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ അൽകസാറിന്റെ സ്റ്റാൻഡേർഡ് ഫീച്ചർ നിരയിൽ ഉൾപ്പെടുന്നു.

അൽകസാർ ഡ്യുവൽ-ടോൺ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

മോഡലിനെ ഫീച്ചർ റിച്ചാക്കുന്നതിനായി ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ലെതർ പൊതിഞ്ഞ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ്, ഗിയർ നോബ്, മുൻവശത്ത് വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, റിയർ സെന്റർ ആംറെസ്റ്റ് (7-സീറ്റർ മാത്രം), വയർലെസ് സ്മാർട്ട്‌ഫോൺ ചാർജറുള്ള പിൻ സെന്റർ കൺസോൾ എന്നിവയും ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Hyundai Revealed The Prices Of Alcazar Dual-Tone Variants. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X