2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

ഏറെ പ്രതീക്ഷയോടെ വിപണി കാത്തിരുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് അടുത്ത മാസം ഹ്യുണ്ടായി കവറുകൾ നീക്കം ചെയ്യും. പുതുക്കിയ എസ്‌യുവി ആദ്യം ഇന്തോനേഷ്യയിൽ ബ്രാൻഡിന്റെ പ്രാദേശികമായി നിർമ്മിച്ച ആദ്യത്തെ എസ്‌യുവിയായി വിൽപ്പനയ്‌ക്കെത്തും.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

ഹ്യുണ്ടായി പുറത്തിറക്കിയ ആദ്യ ടീസർ, പുതുക്കിയ ക്രെറ്റയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിനെക്കുറിച്ച് നല്ലൊരു ധാരണ നൽകുന്നു. അതിനെക്കുറിച്ച് ഞങ്ങൾ നിങ്ങളോട് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നു.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

പുതുക്കിയ ക്രെറ്റയെ ഇന്തോനേഷ്യയിലും കൊറിയയിലും പലതവണ പരീക്ഷണയോട്ടത്തിനിടെ കണ്ടെത്തിയിട്ടുണ്ട്, കൂടാതെ ഏറ്റവും പുതിയ ഫ്രണ്ട് ഡിസൈൻ മോഡലിന് ലഭിക്കുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

ഈ ഡിസൈൻ ഇന്ത്യയിലേക്ക് വരാനിരിക്കുന്ന പുത്തൻ ട്യൂസോൺ അടുത്തിടെ വെളിപ്പെടുത്തിയ വിദേശ വിപണികളിൽ വിൽക്കുന്ന സാന്താക്രൂസ് പിക്കപ്പ് എന്നിവയുമായി സാമ്യമുള്ളതാണ്.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

മിഡ്-സൈക്കിൾ അപ്‌ഡേറ്റിന്റെ ഭാഗമായി, പുതിയ ക്രെറ്റയ്ക്ക് കൂടുതൽ ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ലഭിക്കും, ഇത് മുമ്പത്തേതിനേക്കാൾ അല്പം താഴെയാണ്. ഹ്യുണ്ടായി "പാരാമെട്രിക് ഗ്രില്ല്" എന്ന് വിളിക്കുന്ന പുതിയ ഗ്രില്ല് ഡിസൈൻ സെന്റർ സ്റ്റേജ് കൈവശപ്പെടുത്തുകയും ഫ്രണ്ട് ഫാസിയയും ബമ്പറുമായി ഒത്തുചേരുകയും ചെയ്യുന്നു.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

പുതിയ ക്രെറ്റയ്ക്ക് ഓൺ ചെയ്യുമ്പോൾ മാത്രം അറിയാൻ കഴിയുന്ന ട്യൂസോണിന്റെ ഹാഫ് മിറർ ടൈപ്പ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ ലഭിക്കുമോ എന്ന് ടീസർ സ്ഥിരീകരിക്കുന്നില്ല, അവ പ്രകാശിക്കാത്തപ്പോൾ ഗ്രില്ലിന്റെ എക്സ്റ്റെൻഷനായി കാണപ്പെടുന്നു.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

അപ്‌ഡേറ്റുചെയ്‌ത ക്രെറ്റയിൽ ചില ഇന്റീരിയർ നവീകരണങ്ങളും കൂടുതൽ സവിശേഷതകളും ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഒപ്പം പിന്നിലും കുറച്ച് സ്റ്റൈലിംഗ് മാറ്റങ്ങൾ ഉണ്ടാവാം.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

കൂടാതെ, ഇന്തോനേഷ്യയിലെ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ADAS പോലുള്ള സുരക്ഷാ സാങ്കേതികവിദ്യയുമായി ഉയർന്ന വകഭേദങ്ങളിൽ വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

ആദ്യ വിപണി ഇന്തോനേഷ്യ ആയതിനാൽ, ഹ്യുണ്ടായി 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമുള്ള ക്രെറ്റ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യൻ ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായി ഒരു ക്രെറ്റ ഡീസൽ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ക്രെറ്റ ഫോർ ഇന്തോനേഷ്യയിൽ അഞ്ചോ ഏഴോ സീറ്റ് ലേയൗട്ട് ഹ്യുണ്ടായി നൽകുമെന്നാണ്. അഞ്ച് സീറ്റുകളുള്ള വേരിയന്റിന് ആഗോളതലത്തിൽ വിൽക്കുന്നതിന് സമാനമായ ക്യാബിൻ സ്പേസ് ഉണ്ടായിരിക്കും.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

എന്നാൽ ഏഴ് സീറ്റുകളുള്ള ക്രെറ്റ ഒരു അതുല്യമായ ഉൽപ്പന്നമായിരിക്കും, കാരണം ഇതിന് അളവിൽ മാറ്റമില്ല, എന്നാൽ മൂന്നാം നിരയിൽ ഇന്തോനേഷ്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏഴ് സീറ്റുകളുള്ള സോണറ്റ് സെറ്റപ്പിന് സമാനമായ ഒരു ചെറിയ ബെഞ്ച് സീറ്റും വരും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, മൂന്ന് നിര സീറ്റുകളുള്ള ക്രെറ്റയുടെ വിപുലീകരിച്ച പതിപ്പായ അൽകസാർ തുടർന്നും ലഭിക്കും.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

നിലവിലെ ജെൻ ക്രെറ്റ തുടക്കത്തിൽ 2019 -ൽ ചൈനയിൽ ix25 ആയി അരങ്ങേറി, കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്സ്പോയിൽ ഇന്ത്യ-സ്പെക്ക് എസ്‌യുവി അരങ്ങേറ്റം കുറിച്ചു, എസ്‌യുവി ഇപ്പോൾ ഒരു വർഷം പഴക്കമുള്ളതായി മാറിയിരിക്കുകയാണ്.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

പുതുക്കിയ കാർ ആദ്യം ഇന്തോനേഷ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുമെങ്കിലും, ഇന്ത്യൻ ലോഞ്ചിന് ഇനിയും കുറച്ച് കാലകാമസമുണ്ട്, അടുത്ത വർഷത്തിന്റെ അവസാന പകുതിയിൽ മാത്രമേ ഇത് പ്രതീക്ഷിക്കാനാകൂ.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

പുതുക്കിയ ക്രെറ്റയ്ക്ക് മുന്നോടിയായി ഇന്ത്യൻ വിപണിയിൽ പുത്തൻ എംപിവി മോഡലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദക്ഷിണകൊറിയൻ വാഹന ഭീമനായ ഹ്യുണ്ടായി. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി എർട്ടിഗയ്ക്കെതിരെ മത്സരിക്കാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എംപിവികളിൽ ഒന്നാണിത്.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

ഇന്തോനേഷ്യൻ കൊറിയൻ വിപണികളിൽ അവതരിപ്പിക്കപ്പെട്ട ഹ്യുണ്ടായി സ്റ്റാറിയ ഇന്ത്യയിലേക്കെത്തുമെന്ന് അഭ്യൂഹമുണ്ട്. ഏഴ് സീറ്റർ എംപിവിയെ ബ്രാൻഡ് പ്രത്യേകമായി തെക്കുകിഴക്കൻ ഏഷ്യൻ വിപണിക്കായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തതാണ്.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

ഹ്യുണ്ടായിയുടെ ചെന്നൈ പ്ലാന്റ് പ്രാദേസിക, ആഭ്യന്തര വിപണികൾക്കുള്ള ഉൽപാദന കേന്ദ്രമായി പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാർഗസറിന് ഏകദേശം 4.5 മീറ്റർ നീളമുണ്ടാവും, വാഹനത്തിന്റെ വീൽബേസ് അൽകസാറിന് തുല്യവുമായിരിക്കും.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് Hyundai; അവതരണം ഉടൻ

വരാനിരിക്കുന്ന ഹ്യുണ്ടായി കോംപാക്ട് എംപിവിക്ക് 113 bhp കരുത്തും 145 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോളും, 113 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റും ലഭിച്ചേക്കാം. അൽകസാറിന്റെ 2.0 ലിറ്റർ പെട്രോൾ എഞ്ചിനും നിർമ്മാതാക്കൾ ഇതിൽ ഓഫർ ചെയ്തേക്കാം.

Most Read Articles

Malayalam
English summary
Hyundai shared first teaser of upcoming 2022 creta facelift
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X