കൂടുതൽ കരുത്താനായി എത്തും, പുതിയ എലാൻട്രയുടെ N പതിപ്പിന്റെ ടീസർ ചിത്രവുമായി ഹ്യുണ്ടായി

എക്‌സിക്യൂട്ടീവ് സെഡാനായ എലാൻട്രയുടെ N വേരിയന്റുമായി എത്തുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. എസ്‌യുവി മോഡലുകളോട് പ്രിയം കൂടുന്ന വിപണിയെ തിരികെപിടിക്കാനാണ് പുതിയ പെർഫോമൻസ് വേരിയന്റിലൂടെ കമ്പനി ശ്രമിക്കുന്നത്.

കൂടുതൽ കരുത്താനായി എത്തും, പുതിയ എലാൻട്രയുടെ N പതിപ്പിന്റെ ടീസർ ചിത്രവുമായി ഹ്യുണ്ടായി

പെർഫോമൻസ് കാറുകൾക്ക് പേരുകേട്ട N സീരീസിലേക്ക് ചേക്കേറുന്ന മോഡലിന്റെ ടീസർ ചിത്രം പുറത്തുവിട്ട് എലാൻട്ര N ലൈൻ ഉടൻ നിരത്തിലേക്ക് എത്തുമെന്നാണ് ഹ്യുണ്ടായി തരുന്ന സന്ദേശം.

കൂടുതൽ കരുത്താനായി എത്തും, പുതിയ എലാൻട്രയുടെ N പതിപ്പിന്റെ ടീസർ ചിത്രവുമായി ഹ്യുണ്ടായി

N മോഡലുകളെ പുതുക്കുകയും വിപുലീകരിക്കുകയുമാണ് ഹ്യുണ്ടായി ഇപ്പോൾ. അതിന്റെ ഭാഗമായി ഈ വർഷം ആദ്യം കോന N പുറത്തിറക്കിയിരുന്നു. ഇതിനു പിന്നോടിയായാണ് എലാൻട്ര എത്തുന്നത്.

കൂടുതൽ കരുത്താനായി എത്തും, പുതിയ എലാൻട്രയുടെ N പതിപ്പിന്റെ ടീസർ ചിത്രവുമായി ഹ്യുണ്ടായി

വരാനിരിക്കുന്ന പെർഫോമൻസ് സെഡാനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല. എന്നാൽ ടീസർ ചിത്രങ്ങൾ അറിയേണ്ട ചില പരിഷ്ക്കാരങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നൽകുന്നുണ്ട്.

കൂടുതൽ കരുത്താനായി എത്തും, പുതിയ എലാൻട്രയുടെ N പതിപ്പിന്റെ ടീസർ ചിത്രവുമായി ഹ്യുണ്ടായി

കഴിഞ്ഞ വർഷം ആദ്യം അവതരിപ്പിച്ച ഏറ്റവും പുതുതലമുറ എലാൻട്രയെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുങ്ങുന്നത്. സാധാരണ മോഡലിൽ നിന്ന് സ്വയം വേർതിരിച്ചറിയാൻ എന്തായാലും വിഷ്വൽ റിവിഷനുകൾ ഹ്യുണ്ടായി എലാൻട്ര N പതിപ്പിന് സമ്മാനിക്കുമെന്നും ഉറപ്പാണ്.

കൂടുതൽ കരുത്താനായി എത്തും, പുതിയ എലാൻട്രയുടെ N പതിപ്പിന്റെ ടീസർ ചിത്രവുമായി ഹ്യുണ്ടായി

ബൂട്ട് മൗണ്ട് ചെയ്ത സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന, റാക്ക്ഡ് റിയർ വിൻഡ്‌സ്ക്രീൻ, താഴത്തെ വശത്തേക്ക് ഓടുന്ന സിഗ്നേച്ചർ റെഡ് ഹൈലൈറ്റുകൾ, പൂർണ വീതിയുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, N-ബ്രാൻഡഡ് റെഡ് ബ്രേക്ക് കാലിപ്പറുകൾ, ബ്ലാക്ക് ഫിനിഷ്ഡ് ബി-പില്ലറുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ ടീസറിൽ വ്യക്തമായി കാണാം.

കൂടുതൽ കരുത്താനായി എത്തും, പുതിയ എലാൻട്രയുടെ N പതിപ്പിന്റെ ടീസർ ചിത്രവുമായി ഹ്യുണ്ടായി

റിയർ ബമ്പറിൽ ചുവന്ന ആക്സന്റുകളും പ്രയോഗിക്കുക കൂടി ചെയ്യുന്നതോടെ എലാൻട്ര N കൂടുതൽ സ്പോർട്ടിയറാകും. എയറോഡൈനാമിക് മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുകയും വായുപ്രവാഹം കാര്യക്ഷമമാക്കാൻ വെന്റൂറി ഇഫക്റ്റ് സൃഷ്ടിക്കുകയും ചെയ്യും.

കൂടുതൽ കരുത്താനായി എത്തും, പുതിയ എലാൻട്രയുടെ N പതിപ്പിന്റെ ടീസർ ചിത്രവുമായി ഹ്യുണ്ടായി

കൂടാതെ ലിഫ്റ്റ് കുറയ്ക്കുന്നതിനും ഉയർന്ന വേഗതയിൽ സ്ഥിരത നൽകുന്നതിനുമായി റിയർ സ്‌പോയ്‌ലർ വരാനിരിക്കുന്ന സെഡാനെ സഹായിക്കും. പിന്നിൽ ഓവൽ ആകൃതിയിലുള്ള എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകളും ഹ്യുണ്ടായി സ്ഥാപിക്കും.

കൂടുതൽ കരുത്താനായി എത്തും, പുതിയ എലാൻട്രയുടെ N പതിപ്പിന്റെ ടീസർ ചിത്രവുമായി ഹ്യുണ്ടായി

ഹ്യുണ്ടായി എലാൻട്ര N 245/55 മിഷേലിൻ പൈലറ്റ് സ്പോർട്ട് 4S ടയറുകളും 19 ഇഞ്ച് അലോയ് വീലുകളുമായിരിക്കും ഉപയോഗിക്കുക. പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാകും ബ്രാൻഡ് കാറിന് നൽകുക.

കൂടുതൽ കരുത്താനായി എത്തും, പുതിയ എലാൻട്രയുടെ N പതിപ്പിന്റെ ടീസർ ചിത്രവുമായി ഹ്യുണ്ടായി

പരമാവധി പവർ 275 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ഈ എഞ്ചിൻ പ്രാപ്‌തമായിരിക്കും. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കാം. ആറ് സ്പീഡ് മാനുവലും സ്റ്റാൻഡേർഡായി നൽകാം.

കൂടുതൽ കരുത്താനായി എത്തും, പുതിയ എലാൻട്രയുടെ N പതിപ്പിന്റെ ടീസർ ചിത്രവുമായി ഹ്യുണ്ടായി

ഡ്രൈവിംഗ് സ്വഭാവസവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനായി റീട്യൂൺ ചെയ്‌ത ചാസി, റീകാലിബ്രേറ്റഡ് സ്റ്റിയറിംഗ്, കർശനമാക്കിയ സസ്പെൻഷൻ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Teased The All-New Elantra N Sedan Launch Soon. Read in Malayalam
Story first published: Tuesday, June 22, 2021, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X