ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

ഏഴ് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായതു മുതൽ ഹൈ-പെർഫോമൻസ് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുകയാണ് ഇന്ത്യൻ വാഹന കമ്പനിയായ മീൻ മെറ്റൽ മോട്ടോർ‌സ് (MMM). ഒടുവിൽ ആ സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണ് കമ്പനി.

ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

തങ്ങളുടെ ഏറ്റവും പുതിയ സൃഷ്ടിയായ അസാനി എന്ന ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ വെളിപ്പെടുത്തിയാണ് കമ്പനി പുതുചരിത്രം കുറിക്കാൻ ഒരുങ്ങുന്നത്. ഒരു യുവ വാഹന നിർമാതാവിന്റെ ആദ്യ സൂപ്പർകാറിന് ശ്രദ്ധേയമായ ചില സവിശേഷതകളാണ് അലങ്കരിക്കുന്നത്.

ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

വെറും ഒറ്റ സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പുതിയ എംഎംഎം അസാനി പ്രാപ്‌തമാണ് എന്ന കാര്യം ഏവരേയും ഞെട്ടിച്ചേക്കാം. മാത്രമല്ല 350 കിലോമീറ്റർ വേഗതയാണ് സൂപ്പർ ഇലക്‌ട്രിക് കാറിന് താണ്ടാനാവുന്ന പരമാവധി വേതയും.

ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

1000 bhp/1,000 Nm torque ആണ് അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല 120 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള ഈ കാർ 550 കിലോമീറ്ററിനും 700 കിലോമീറ്ററിനും ഇടയിൽ റേഞ്ച് വാഗ്‌ദാനം ചെയ്യും എന്ന കാര്യവും ശ്രദ്ധേയമാണ്.

ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

എയറോഡൈനാമിക്സ് നിർദ്ദേശമുള്ള സ്പോർട്ടി ഡിസൈനും അസാനിയുടെ ആകർഷണമാണ്. ആരേയും നിരാശരാക്കാത്ത രൂപഭംഗിയാണ് മീൻ മെറ്റൽ മോട്ടോർ‌സ് സമന്വയിപ്പിച്ചിരിക്കുന്നത്. നന്നായി നിർമിച്ചിരിക്കുന്ന രൂപങ്ങളും വീൽ ആർച്ചുകളും ഒരു മസ്ക്കുലർ രൂപവും സമ്മാനിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

ഇത് കാറിന് വലിയ റോഡ് സാന്നിധ്യം നൽകുകയും ചെയ്യും. മുൻവശത്തെ ആക്‌സിലിനോട് ചേർന്ന് വളരെ മുന്നിലായാണ് കോക്ക്പിറ്റ് സ്ഥാപിച്ചിരിക്കുന്നത്. സ്കേറ്റ്ബോർഡ് രീതിയിലുള്ള ചാസിയും കാർബൺ ഡ്രൈവർ ടബും ചുറ്റും അലുമിനിയം സ്പേസ് ഫ്രെയിമു കട്ടിയുള്ളതും ഭാരം കുറഞ്ഞതുമായ നിർമാണത്തിന് ഏറെ സഹായിച്ചിട്ടുണ്ട്.

ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

അസാനി ഇലക്ട്രിക് സൂപ്പർ കാറിന്റെ പിൻഭാഗവും ഉൾഭാഗവും ഇനിയും പരിചയപ്പെടുത്തിയിട്ടില്ല. ആദ്യ പ്രോട്ടോടൈപ്പ് 2022 രണ്ടാം പകുതിയോടെ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ഏകദേശം 120,000 ഡോളറായിരിക്കും വാഹനത്തിന് മുടക്കേണ്ടി വരുന്ന വില.

ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

അതായത് ഏകദേശം 88.98 ലക്ഷം രൂപ. തികച്ചും ഹൈ ക്ലാസ് ഉപഭോക്താക്കളെ മാത്രം ലക്ഷ്യംവെച്ചാണ് മീൻ മെറ്റൽ മോട്ടോർ‌സ് അസാനിയെ നിർമിക്കുന്നത്. കമ്പനി ഇതിനോടകം തന്നെ ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനായുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

ഗവേഷണം, വികസനം, ഡിസൈൻ, എയറോഡൈനാമിക്സ്, എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 22 അംഗങ്ങളുള്ള ഒരു ചെറിയ ടീമാണ് ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ മീൻ മെറ്റൽ മോട്ടോർ‌സിൽ പ്രവർത്തിക്കുന്നത്. ജർമനി, ഇംഗ്ലണ്ട്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒന്നിലധികം സാങ്കേതിക പങ്കാളികളും ബ്രാൻഡിനെ സഹായിക്കാനുണ്ട്.

ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

ഉയർന്ന പെർഫോമൻസ് കാറുകൾ നിർമിക്കുന്നതിലുമപ്പുറം ബ്രാൻഡിന് വലിയ പദ്ധതികളുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മോഡുലാർ ഉൽ‌പ്പന്ന വികസനം അവതരിപ്പിച്ചുകൊണ്ട് ഇവി നിർമാണ പ്രക്രിയ മാറ്റാനും ഇന്ത്യയുടെ ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യങ്ങൾ തമ്മിലുള്ള സാങ്കേതിക വിടവ് കുറയ്‌ക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.മൈക്രോ-മാനുഫാക്ചറിംഗ് സൗകര്യങ്ങൾ എന്ന ആശയം ഉത്പാദനചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് എംഎംഎം വിശ്വസിക്കുന്നു.

ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

സമാനമായ രീതിയിൽ എംജി മോട്ടോർസും സൈബർ‌സ്റ്റർ ഇലക്ട്രിക് എന്നൊരു സ്‌പോര്‍ട്‌സ്‌ കാറിനെ പരിചയപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഉൾപ്പടെ വരിനാരിക്കുന്ന ഈ മോഡലിന്റെ നിർമാണ ഘട്ടത്തിലേക്കും കമ്പനി പ്രവേശിക്കാൻ തയാറാണ്. 2021 ഏപ്രിലിൽ നടന്ന ഷാങ്ഹായ് മോട്ടോർ ഷോയിലാണ് ഈ വ്യത്യ‌സ്‌ത മോഡലിനെ SAIC അവതരിപ്പിക്കുന്നത്.

ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

"വിഷൻ ഓഫ് ദി ഫ്യൂച്ചർ" എന്ന നിലയിൽ ഉദ്ദേശിച്ചുള്ള സൈബർ‌സ്റ്ററിനെ പഴയകാല എംജി കാബ്രിയോളെകളില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിക്കുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്. ഇന്ററാക്ടീവ് ‘മാജിക് ഐ' ഹെഡ്‌ലാമ്പുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന സ്ലിം ഗ്രിൽ ഡിസൈനാണ് സ്പോർട്‌സ് കാറിന്റെ പ്രധാന ആകർഷണം.

ഒറ്റ സെക്കൻഡിൽ 100 കിലോമീറ്റർ സ്‌പീഡ്; പരിചയപ്പെടാം എംഎംഎം അസാനി ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ

ഒരു ബെസ്‌പോക്ക് ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിക്കുന്നത്. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സൈബർസ്റ്ററിന് വെറും മൂന്ന് സെക്കൻഡിൽ താഴെ മാത്രം മതിയാകുമെന്നാണ് എംജി അവകാശപ്പെടുന്നത്. ഒപ്പം 800 കിലോമീറ്റർ ശ്രേണിയും സൈബസ്റ്ററിനെ വ്യത്യ‌സ്‌തമാക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Indian automotive firm mean metal motors unveiled india s first electric supercar azani
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X