ടയര്‍ വില എട്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് മിഷലിന്‍

ഇന്‍പുട്ട് ചെലവ് വര്‍ധിക്കുന്നതിന്റെ ആഘാതം പരിഹരിക്കുന്നതിനായി അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ ടയര്‍ വില എട്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് ഫ്രഞ്ച് ടയര്‍ നിര്‍മ്മാതാക്കളായ മിഷലിന്‍ വ്യക്തമാക്കി.

ടയര്‍ വില എട്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് മിഷലിന്‍

ആഫ്രിക്ക, ഇന്ത്യ, മിഡില്‍ ഈസ്റ്റ് മേഖലയിലെയും മിഷലിന്‍ എല്ലാ വിഭാഗങ്ങളിലും ടയര്‍ വില എട്ട് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ടയര്‍ വില എട്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് മിഷലിന്‍

അസംസ്‌കൃത വസ്തുക്കളുടെ വില, പ്രത്യേകിച്ചും പ്രകൃതിദത്ത റബ്ബര്‍, ആഗോള ഗതാഗത ചെലവ്, മറ്റ് വിപണി ഘടകങ്ങള്‍ എന്നിവയുടെ വില വര്‍ധനവ് വില പരിഷ്‌കരണത്തെ സൂചിപ്പിക്കുന്നു.

MOST READ: എസ്‌യുവി ശ്രേണിയില്‍ താരമായി ക്രെറ്റ, വെന്യു മോഡലുകള്‍; ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ ഇതാ

ടയര്‍ വില എട്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് മിഷലിന്‍

''ഈ വര്‍ധന 2021 മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരും, ഇത് എല്ലാ മിഷലിന്‍ ഗ്രൂപ്പ് ബ്രാന്‍ഡുകള്‍ക്കും ബാധകമാണെന്നും'' ടയര്‍ നിര്‍മ്മാതാവ് പറഞ്ഞു. പാസഞ്ചര്‍ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന വിഭാഗങ്ങളിലേക്കും മിഷലിന്‍ ടയറുകള്‍ നിര്‍മ്മിക്കുന്നു.

ടയര്‍ വില എട്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് മിഷലിന്‍

ഫ്രാന്‍സിലെ ക്ലര്‍മോണ്ട്-ഫെറാണ്ടിന്റെ ആസ്ഥാനമായ മിഷലിന്‍ 170 രാജ്യങ്ങളില്‍ ടയറുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നു. 1,27,000-ല്‍ അധികം ജീവനക്കാരാണ് ബ്രാന്‍ഡിലുള്ളത്. 69 ടയര്‍ ഉല്‍പാദന സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു, 2019-ല്‍ 200 ദശലക്ഷം ടയറുകള്‍ ഉത്പാദനം കമ്പനി പിന്നിട്ടിരുന്നു.

MOST READ: റെനോ കിഗർ കോംപാക്ട് എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുതിയ TVC പുറത്ത്

ടയര്‍ വില എട്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് മിഷലിന്‍

ഏതാനും ആഴ്ചകള്‍ക്ക് മുന്നെ കമ്പനി ടയര്‍ വിതരണം പങ്കാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രണം മൂലമാണ് ഇതെന്നും കമ്പനി അറിയിച്ചിരുന്നു.

ടയര്‍ വില എട്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് മിഷലിന്‍

ഇന്ത്യന്‍ വിപണിയിലേക്ക് ടയറുകള്‍ ഇറക്കുമതി ചെയ്യുന്നെങ്കില്‍ പ്രത്യേക ലൈസന്‍സ് എടുക്കേണ്ടതുണ്ട്. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ അറിയിപ്പുകള്‍ ലഭിക്കുന്നതുവരെ ഇത്തരത്തിലാകും പ്രവര്‍ത്തനമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

ടയര്‍ വില എട്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് മിഷലിന്‍

അതേസമയം പ്രാദേശിക ടയര്‍ നിര്‍മ്മാതാക്കളെ പിന്തുണയ്ക്കുന്നതിനായിട്ടാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ടയര്‍ വില എട്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് മിഷലിന്‍

കൊവിഡ്-19 യും, ലോക്ക്ഡൗണും ഇന്ത്യയിലേക്ക് ടയര്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നായ, ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനുള്ള പുതിയ നീക്കവും ഈ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിന് കാരണമായെന്നും പറയപ്പെടുന്നു.

Most Read Articles

Malayalam
English summary
Input Costs Rise, French Tyre Major Michelin Planning To Hike Prices By 8 Per Cent From March. Read in Malayalam.
Story first published: Wednesday, February 3, 2021, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X