പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറുമായി ഇസൂസു
ഇസൂസു D-മാക്സ് V-ക്രോസ് വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ പുതിയൊരു എൻട്രി-ലെവൽ ഹൈ-ലാൻഡർ വേരിയന്റുമായാണ് ജാപ്പനീസ് ബ്രാൻഡ് ഇത്തവണ എത്തിയിരിക്കുന്നത്.

മോഡലിന്റെ S-ക്യാബ്, V-ക്രോസ് എന്നിവയുമായി മോഡൽ അതിന്റെ പല സ്വഭാവസവിശേഷങ്ങളും പങ്കിടുന്നുണ്ട്. ഇപ്പോൾ പുതിയ D-മാക്സ് V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിൽ ഗംഭീര ഓഫറുമായി ഇസൂസു രംഗത്തെത്തിയിരിക്കുകയാണ്.

നിങ്ങൾക്ക് ഇതിനകം ഒരു എസ്‌യുവി സ്വന്തമാണെങ്കിൽ ഹൈ-ലാൻഡർ മോഡലുമായി എക്സ്ചേഞ്ച് ചെയ്‌താൽ 1.50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് സ്വന്തമാക്കാനാവുന്നത്. സ്റ്റാൻഡേർഡ് D-മാക്സ് S-കാബിന്റെ അല്പം പ്രീമിയം പതിപ്പാണ് ഹൈ-ലാൻഡർ.
MOST READ: തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

16.98 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് ഈ എൻട്രി ലെവൽ വേരിയന്റിനായി കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ഈ വിലയിൽ നിന്നാണ് 1.50 ലക്ഷം രൂപയുടെ പ്രത്യേക കിഴിവ് ഇസൂസു വാഗ്‌ദാനം ചെയ്യുന്നത്.

ശരിക്കും സ്പോർട്ടിയർ നിലപാടാണ് വാഹനത്തിന് മൊത്തത്തിലുള്ളത്. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, ഹാലൊജെൻ ഹെഡ്‌ലാമ്പുകൾ, കറുത്ത ഒആർവിഎമ്മുകൾ, അലോയ് വീലുകൾക്ക് പകരം സ്റ്റീൽ വീലുകൾ എന്നിവയെല്ലാമാണ് പിക്കപ്പിന്റെ ഹൈ-ലാൻഡർ പതിപ്പിലുള്ളത്.
MOST READ: ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

അകത്ത് ഹൈ-ലാൻഡറിന് മാനുവൽ എയർ കണ്ടീഷനിംഗും 4-സ്പീക്കർ ഓഡിയോ സിസ്റ്റവും ലഭിക്കുന്നു. എൻട്രി ലെവൽ മോഡലാണെങ്കിലും നിർമാതാക്കൾ സുരക്ഷാ കാര്യങ്ങളിൽ ഒരു കുറവും വരുത്തിയിട്ടില്ല.

ഡ്യുവൽ എയർബാഗുകൾ, ISOFIX ആങ്കറേജുകൾ, ഇബിഡിയുള്ള എബിഎസ്, എമർജൻസി ബ്രേക്ക് അസിസ്റ്റ്, ഒരു ബ്രേക്ക് ഓവർറൈഡ് സിസ്റ്റം, സ്റ്റീൽ അണ്ടർബോഡി പരിരക്ഷ എന്നിവയെല്ലാം D-മാക്സ് ഹൈ-ലാൻഡർ വേരിയന്റിലും ഒരുക്കിയിട്ടുണ്ട്.
MOST READ: ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

ആറ് തരത്തിൽ മാനുവലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ഹൈ-ലാൻഡറിന്റെ പ്രത്യേകതയാണ്. ഈ ക്രമീകരണങ്ങൾ ഡ്രൈവറിന് ശരിയായ ഡ്രൈവിംഗ് പൊസിഷൻ കണ്ടെത്താൻ സഹായിക്കും.

1.9 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഹൈ-ലാൻഡറിന് കരുത്ത് പകരുന്നത്. ഇത് 3,600 rpm-ൽ 161 bhp പവറും 2,000-2,500 rpm-ൽ 360 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








