പരിസ്ഥിതി ദിനത്തിൽ 2021 നീറോ ഇവി അവതരിപ്പിച്ച് കിയ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ വലിയ തിരക്കിലാണ്. സെൽറ്റോസ് നൈറ്റ്ഫോൾ എഡിഷന്റെ പ്രഖ്യാപനത്തിന് ശേഷം കിയ ഇപ്പോൾ പരിസ്ഥിതി സൗഹാർദമായ 2021 നീറോ ഇലക്ട്രിക് വാഹനം പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

പരിസ്ഥിതി ദിനത്തിൽ 2021 നീറോ ഇവി അവതരിപ്പിച്ച് കിയ

വാർ‌ഷിക അപ്‌ഡേറ്റ് ലഭിക്കുന്ന മോഡൽ‌ പ്രധാനമായും ചില സാങ്കേതികവിദ്യകളും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്ന ഒരു കാരിയോവർ‌ പതിപ്പാണ്.

പരിസ്ഥിതി ദിനത്തിൽ 2021 നീറോ ഇവി അവതരിപ്പിച്ച് കിയ

സിംഗിൾ ചാർജിന് 239 മൈൽ, ഏകദേശം 385 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്ന 64 കിലോവാട്ട് ബാറ്ററിയാണ് പുതിയ നീറോ ഇവിക്ക് ലഭിക്കുന്നത്. മിമ്പത്തെ അതേ പെർമെനന്റ് മാഗ്നെറ്റ് AC സിങ്ക്രണസ് മോട്ടോർ വാഹനത്തിൽ ഉപയോഗിക്കുന്നത് തുടരുന്നു.

MOST READ: 25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

പരിസ്ഥിതി ദിനത്തിൽ 2021 നീറോ ഇവി അവതരിപ്പിച്ച് കിയ

യൂണിറ്റ് പരമാവധി 201 bhp കരുത്തും 394 Nm torque ഉം പുറപ്പെടുവിക്കും. DC ഫാസ്റ്റ് ചാർജർ സജ്ജീകരണം ഉപയോഗിച്ച് വെറും ഒരു മണിക്കൂർ 15 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.

പരിസ്ഥിതി ദിനത്തിൽ 2021 നീറോ ഇവി അവതരിപ്പിച്ച് കിയ

53 ഘനയടി സ്പെയ്സ് ചേർക്കുന്നതിലൂടെ, നീറോ അതിന്റെ മുൻഗാമിയുടെ കൃത്യമായ പകർപ്പാക്കാതിരിക്കാൻ കിയ ചില ശ്രമങ്ങൾ നടത്തി. രണ്ട് വേരിയന്റുകളിലും ഉപഭോക്താക്കൾക്കായി സ്റ്റാൻഡേർഡ് റിയർ ഒക്യുപന്റ് അലേർട്ട് (ഡോർ-ലോജിക് ബേസ്ഡ്), വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ തുടങ്ങിയ ഇത് ചില അപ്‌ഗ്രേഡുകളും കമ്പനി നൽകിയിട്ടുണ്ട്.

MOST READ: ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു ആഗോള മോഡൽ? രാജ്യത്ത് കൊറോള ക്വസ്റ്റ് നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ടൊയോട്ട

പരിസ്ഥിതി ദിനത്തിൽ 2021 നീറോ ഇവി അവതരിപ്പിച്ച് കിയ

റിമോർട്ട് സ്റ്റാർട്ട് ഫംഗ്ഷൻ ഉപഭോക്താവിനെ ആവശ്യാനുസരണം ക്യാബിൻ മുൻകൂട്ടി ചൂടാക്കാനോ തണുപ്പിക്കാനോ അനുവദിക്കുന്നു.

പരിസ്ഥിതി ദിനത്തിൽ 2021 നീറോ ഇവി അവതരിപ്പിച്ച് കിയ

ഡ്രൈവ്‌വൈസ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ (ADAS) വിപുലീകരണത്തിൽ ഇപ്പോൾ ലീഡിംഗ് വെഹിക്കിൽ ഡിപ്പാർച്ചർ അലേർട്ട്, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, നാവിഗേഷൻ അധിഷ്ഠിത സ്മാർട്ട് ക്രൂയിസ് കൺട്രോൾ-കർവ് എന്നിവ ഉൾപ്പെടും.

MOST READ: മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ സർക്കാർ

പരിസ്ഥിതി ദിനത്തിൽ 2021 നീറോ ഇവി അവതരിപ്പിച്ച് കിയ

പുതിയ നീറോ ഇവിയുടെ മൊത്തത്തിലുള്ള വിലനിർണ്ണയ ഘടനയും ഏതാണ്ട് സമാനമായി തുടരുന്നു. 2021 നീറോയുടെ സ്റ്റാൻഡേർഡ് EX ട്രിമിന് 39,090 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) ചിലവാകും, ഇത് വിപണിയിൽ നിന്ന് പിൻവാങ്ങുന്ന 2020 നീറോ EX വേരിയന്റിന് തുല്യമാണ്.

പരിസ്ഥിതി ദിനത്തിൽ 2021 നീറോ ഇവി അവതരിപ്പിച്ച് കിയ

മറുവശത്ത്, EX പ്രീമിയം ട്രിമിന് 44,650 ഡോളർ (ഏകദേശം 32.5 ലക്ഷം), അല്പം ഉയർന്ന വില നൽകേണ്ടിവരും. പുതിയ നീറോ ഇവി ഈ വർഷാവസാനം റോഡുകളിൽ എത്തും.

Most Read Articles

Malayalam
English summary
KIA Announced 2021 Niro EV On World Environment Day. Read in Malayalam.
Story first published: Saturday, June 5, 2021, 17:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X