25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ജര്‍മന്‍ കാര്‍ നിര്‍മ്മാതാവ് ജൂണ്‍ 1 മുതല്‍ മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ അംഗീകൃത വര്‍ക്ക്ഷോപ്പുകളിലെ സാങ്കേതിക വിദഗ്ധര്‍ 10-പോയിന്റ് വാഹന പരിശോധന നടത്തും. കൂടാതെ മഴക്കാലത്ത് മാറ്റിസ്ഥാപിക്കേണ്ട ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും പരിശോധിക്കുന്നു.

25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

അറ്റകുറ്റപ്പണികളുടെ മൊത്തം ചെലവ് 25 ശതമാനം വരെ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി അടുത്തിടെ TCO-യുടെ രണ്ടാം ഘട്ട ക്യാമ്പെയ്നും ആരംഭിച്ചു. ''ഫോക്‌സ്‌വാഗണ്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളുടെ സുരക്ഷയക്കും സൗകര്യത്തിനുമാണ് എല്ലായ്‌പ്പോഴും മുന്‍ഗണനയാണ് നല്‍കുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ചുവടു വെക്കാനൊരുങ്ങി സോൾ ഹാച്ച്ബാക്ക്; നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് കിയ

25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് ബ്രാന്‍ഡിന്റെ മുഴുവന്‍ ശ്രേണിയില്‍ ലഭ്യമാണ്. ലോക്ക്ഡൗണ്‍ കാലയളവില്‍ കാര്‍ സര്‍വീസ് സെന്ററുകള്‍ അടയ്ക്കേണ്ടതും നഷ്ടമായതുമായ എല്ലാ ഉപഭോക്താക്കള്‍ക്കും വിപുലമായ സമഗ്ര സര്‍വീസ് പിന്തുണ കമ്പനി പ്രഖ്യാപിച്ചിരുന്നു.

25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

മണ്‍സൂണ്‍ കാര്‍ കെയര്‍ ക്യാമ്പയിനിന് കീഴില്‍, കമ്പനി 10-പോയിന്റ് മണ്‍സൂണ്‍ ചെക്ക്അപ്പാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മണ്‍സൂണ്‍ സമയത്ത് വാഹനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ടയറുകളും ബാറ്ററികളും വാഗ്ദാനം ചെയ്യുന്നു.

MOST READ: മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഒരു സമ്പൂര്‍ണ്ണ വാഹന ശുചിത്വ സേവനം, ആന്റി മൈക്രോബയല്‍ ട്രീറ്റ്‌മെന്റ്, ഫ്യൂമിഗേഷന്‍, ഓസോണ്‍ ട്രീറ്റ്‌മെന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഡീലര്‍ഷിപ്പുകള്‍ പതിവായി ശുചിത്വവല്‍ക്കരിക്കപ്പെടുകയും ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ നിരവധി മോഡലുകള്‍ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. കഴിഞ്ഞ ദിവസം ബ്രാന്‍ഡിന്റെ ജനപ്രീയ മോഡലായ പോളോ ഹാച്ച്ബാക്കിന് ഒരു പുതിയ വകഭേദത്തെ കമ്പനി സമ്മാനിച്ചിരുന്നു.

MOST READ: പുത്തൻ സാങ്കേതികവിദ്യകൾ, ആഢംബര അകത്തളം; കിയ K9 ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ

25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

പോളോ TSI കംഫര്‍ട്ട്ലൈന്‍ ഓട്ടോമാറ്റിക് വേരിയന്റാണ് കമ്പനി അവതരിപ്പിച്ചത്. 8.51 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്കാണ് ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഓട്ടോമാറ്റിക് വാഹനം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നീക്കം കമ്പനി നടത്തിയിരിക്കുന്നത്.

25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

മാനുവല്‍ വേരിയന്റുകളില്‍ TSI കംഫര്‍ട്ട്ലൈന്‍ കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. എന്നിരുന്നാലും, ടര്‍ബോ-പെട്രോള്‍ എഞ്ചിനുമായി ജോടിയാക്കിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇപ്പോള്‍ കംഫര്‍ട്ട്ലൈന്‍ വേരിയന്റിലേക്ക് ചേര്‍ത്തു.

MOST READ: എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ അല്‍കാസര്‍; കാത്തിരിപ്പ് ഇനി നീളില്ലെന്ന് ഹ്യുണ്ടായി

25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ് സിസ്റ്റം, 17.7 സെന്റിമീറ്റര്‍ ബ്ലൂപങ്ക് ഓഡിയോ തുടങ്ങിയ സവിശേഷതകളാകും ഈ പതിപ്പിന് ലഭിക്കുക. ഒപ്പം ഫ്‌ലാഷ് റെഡ്, സണ്‍സെറ്റ് റെഡ്, കാന്‍ഡി വൈറ്റ്, റിഫ്‌ലെക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ നിറങ്ങളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Volkswagen Introduce Monsoon Car Care Service In India. Read in Malayalam.
Story first published: Friday, June 4, 2021, 19:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X