കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

കാരെൻസ് എന്ന യൂട്ടിലിറ്റി വാഹനത്തെയും അടുത്തിടെ ഇന്ത്യൻ വിപണിക്ക് സമ്മാനിച്ച കിയ മോട്ടോർസ് ഇനി അവതരപ്പിക്കുന്നത് ഒരു ഇലക്‌ട്രിക് വാഹനത്തേയായിരിക്കും. തങ്ങളുടെ അഞ്ചാം മോഡലിലൂടെ ദക്ഷിണ കൊറിയൻ ബ്രാൻഡും രാജ്യത്തെ ഇവി വിപ്ലത്തിലേക്ക് കാലുകുത്തും.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

കാരെൻസിന്റെ അവതരണവേളയിൽ ആഭ്യന്തര വിപണിയിൽ അടുത്ത വർഷം വൈദ്യുതീകരണ തന്ത്രം പ്രഖ്യാപിക്കുമെന്ന് കിയ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. നിലവിൽ വില, റേഞ്ച്, ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ തുടങ്ങി വിവിധ ഘടകങ്ങൾ കമ്പനി പഠിച്ചുവരികയാണ്.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

ഹ്യുണ്ടായിക്ക് ഏകദേശം 100 കോടി രൂപ നിക്ഷേപിക്കാനാണ് കിയ ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. 2028 ഓടെ പ്രാദേശികമായി ആറ് ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരാൻ 4,000 കോടിയാണ് കൊറിയൻ ബ്രാൻഡ് നിക്ഷേപിക്കുക.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

ഇന്റർനെറ്റിൽ ഉയർന്നുവരുന്ന സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കിയ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്‌ട്രിക് മോഡൽ EV6 ആയിരിക്കുമെന്നാണ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ആദ്യത്തെ സമർപ്പിത ഇലക്ട്രിക് വാഹനമാണ് ക്രോസ്ഓവർ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന ഈ കാർ.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇത് ആഗോള തലത്തിൽ അരങ്ങേറ്റവും നടത്തുകയുണ്ടായി. ഇ-ജിഎംപി എന്നറിയപ്പെടുന്ന ഇലക്‌ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിന് അടിവരയിടുന്ന കിയ ഇവികളുടെ ഒരു പുതിയ നിരയാണ് ഈ പ്ലാറ്റ്ഫോമിലൂടെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇത് ഹ്യുണ്ടായി അയോണിക് 5 എന്ന മോഡലിലും കാണാം.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

ബ്രാൻഡിന്റെ ഏറ്റവും പുതിയ ഓപ്പോസിറ്റ്സ് യുണൈറ്റഡ് ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണ് കിയ EV6 ഇലക്‌ട്രിക്. ഒരു ക്ലാംഷെൽ ബോണറ്റ്, ഷോർട്ട് ഓവർഹാംഗുകൾ, മിനുസമാർന്ന എൽഇഡി ഹെഡ്‌ലൈറ്റുകൾ, 'ഡിജിറ്റൽ ടൈഗർ ഫെയ്‌സ്' പൂരകമാകുന്ന ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയാണ് പ്രധാന ഡിസൈൻ വശങ്ങൾ.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

തീർന്നില്ല, ഇതോടൊപ്പം മുൻവശത്തെ വിൻഡ്‌ഷീൽഡ്, ഉയർന്ന വീൽബാക്ക് -മൌണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ്, ചരിഞ്ഞ സി-പില്ലറുകൾ, വീതിയിൽ പ്രവർത്തിക്കുന്ന എൽഇഡി ടെയിൽ ലൈറ്റ് ബാർ, ടു-ടോൺ അലോയ് വീലുകൾ മുതലായവയും കിയ EV6 മോഡലിന് വ്യത്യസ്‌ത രൂപം സമ്മാനിക്കാൻ ഏറെ സഹായകരമായിട്ടുണ്ട്.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

ടു സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഉയർന്ന നിലവാരമുള്ള ഉപരിതല സാമഗ്രികളുടെ ഉപയോഗം, റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക് ഘടകങ്ങൾ, ഡ്യുവൽ-ടോൺ തീം, ഡ്രൈവർ ഫോക്കസ് ചെയ്‌ത ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എസി നിയന്ത്രണങ്ങൾക്കായി ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് ഉള്ള ടച്ച്‌സ്‌ക്രീൻ ബട്ടണുകൾ, ഓഗ്‌മെന്റഡ് റിയാലിറ്റി, ഡ്രൈവർ സഹായം എന്നിവയുയാണ് ഇലക്‌ട്രിക് ക്രോസ്ഓവറിന്റെ അകത്തളത്തെ സവിശേഷതകൾ.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

ഇന്ത്യയിലേക്ക് എത്തുന്ന ഹ്യുണ്ടായി അയോണിക് 5 പോലെ EV6 പതിപ്പിലും 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 58 kWh ബാറ്ററി പായ്ക്ക് തന്നെയാണ് കിയയും ഉപയോഗിക്കുന്നത്.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

രണ്ട് വേരിയന്റുകളിലായി എത്തുന്ന എസ്‌യുവിയുടെ അടിസ്ഥാന ടൂ-വീൽ-ഡ്രൈവ് മോഡലിന് 8.5 സെക്കൻഡിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

അതേസമയം വലിയ ബാറ്ററി പായ്ക്കുള്ള വേരിയന്റ് 321 bhp പവറിൽ 605 Nm torque പവർ ഔട്ട്പുട്ട് വികസിപ്പിക്കാനും പ്രാപ്തമാണ്. ഇത് 5.2 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം ഒരു ഫോർവീൽ ഡ്രൈവ് വകഭേദമാണിത്.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

കിയ EV6 എസ്‌യുവിയുടെ ചെറിയ ബാറ്ററി പായ്ക്ക് വേരിയന്റിന് ഡബ്ല്യുഎൽടിപി സൈക്കിളിൽ ഒറ്റ ചാർജിൽ 400 കിലോമീറ്റർ റേഞ്ചാണ് നൽകാൻ കഴിയുക. ഈ പതിപ്പായിരിക്കും ഇന്ത്യൻ വിപണിയിലേക്ക് കിയ അവതരിപ്പിക്കാൻ താത്പര്യപ്പെടുകയെന്നാണ് സൂചന.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

ഇലക്‌ട്രിക് ക്രോസ്ഓവറിന്റെ വലിയ ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 510 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ട്. പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള ജിടി വേരിയന്റിന് 585 bhp കരുത്തും 740 Nm torque ഉം കൈവരിക്കാൻ കഴിയും. 350 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 18 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്നതിനാൽ ഇതും ഒരു നേട്ടമാണ്.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

e-GMP പ്ലാറ്റ്ഫോമാണ് ഈ ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തിന് കാരണമാവുന്നത്. ഇതിനുപുറമെ കിയ EV6 സ്റ്റാൻഡേർഡ് 800V ചാർജിംഗ് ശേഷിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

കാരെൻസിന് പിന്നാലെ ഒരു ഇലക്‌ട്രിക് ക്രോസ്‌ഓവർ, കിയയുടെ അടുത്ത വരവ് EV6 ഇവിയുമായി

റിപ്പോർട്ടുകൾ പ്രകാരം EV6 അടുത്ത വർഷം പൂർണമായും ബിൽറ്റ്-അപ്പ് (CBU) യൂണിറ്റായി ഇന്ത്യയിൽ ഇറക്കുമതി ചെയ്‌ത് അവതരിപ്പിക്കുമെന്നാണ് നിഗമനം. ഇതിനു ശേഷം കിയയുടെ രണ്ടാമത്തെ ഇവിയായി ഇ-നിരോ ഇലക്‌ട്രിക് 2023-ൽ ഒരു സികെഡി ഇറക്കുമതിയായി രാജ്യത്ത് എത്തുകയും ചെയ്യും.

Most Read Articles

Malayalam
English summary
Kia ev6 electric crossover suv expected to launch in india next year
Story first published: Monday, December 20, 2021, 9:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X