ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

തങ്ങളുടെ ഏറ്റവും ജനപ്രിയമായ സെൽറ്റോസിന്റെയും സോനെറ്റിന്റെയും വില വർധിപ്പിച്ച് കിയ ഇന്ത്യ. 2021 സെപ്റ്റംബർ ഒന്നു മുതലാണ് രണ്ട് എസ്‌യുവികളുടെയും പുതുക്കിയ വില പ്രാബല്യത്തിൽ വന്നിരിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

രണ്ട് എസ്‌യുവി മോഡലുകളുടേയും വില വർധനയുടെ കൃത്യമായ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്ത് വർധിച്ചുവരുന്ന ഇൻപുട്ട് മെറ്റീരിയൽ വിലയും ഗതാഗത ചെലവുകളുമാണ് വില പരിഷ്ക്കരണത്തിന്റെ പിന്നിലെ പ്രധാന കാരണം.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

അതോടൊപ്പം എസ്‌യുവി വിപണിക്ക് പുതിയ മാനം നൽകിയ കിയ സോനെറ്റ്, സെൽറ്റോസ് മോഡലുകൾക്കായി നിലവിൽ 20 ആഴ്ച്ച വരെയാണ് ബുക്കിംഗ് കാലയളവെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിക്ക് പുതുക്കിയ വില വർധനവിന് മുമ്പ് 6.79 ലക്ഷം രൂപ മുതൽ 13.25 ലക്ഷം വരെയായിരിന്നു എക്സ്ഷോറൂം വില.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

ചില പുതിയ വേരിയന്റുകൾ കൂട്ടിചേർത്തതു‌ൾപ്പെടെ പുതുക്കിയ സോനെറ്റ് എസ്‌യുവിയിൽ കമ്പനി നിരവധി മാറ്റങ്ങൾ മെസ് മാസത്തിൽ വരുത്തിയിരുന്നു. നിലവിൽ 17 ഓളം വേരിയന്റുകളിലാണ് കിയ സോനെറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളാണ് കോംപാക്‌ട് എസ്‌യുവിയിൽ കമ്പനി അണിനിരത്തിയിരിക്കുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ WGT ഡീസൽ, 1.5 ലിറ്റർ VGT ഡീസൽ എന്നിങ്ങനെ നാല് വ്യത്യസ്ത എഞ്ചിൻ സംവിധാനങ്ങൾ കിയ സോനെറ്റിൽ തെരഞ്ഞെടുക്കാം.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

ആറ് സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് DCT, ആറു സ്പീഡ് iMT എന്നിങ്ങനെ വ്യത്യസ്‌ത ഗിയർബോക്‌സ് ഓപ്ഷനുകളും വാഹനത്തിൽ ലഭ്യമാണ്. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഇലക്ട്രിക് സൺറൂഫ്, മൗണ്ട്ഡ് കൺട്രോളുകളുള്ള മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ തുടങ്ങിയ അത്യാധുനിക സവിശേഷതകൾ അടങ്ങുന്നതാണ് സോനെറ്റ്.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

സുരക്ഷാ സവിശേഷതകളിൽ ഇബിഡിയുള്ള എബിഎസ്, മൾട്ടിപ്പിൾ എയർബാഗുകൾ, റോൾ ഓവർ മിറ്റിഗേഷൻ, ക്രൂയിസർ കൺട്രോൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകളും മുതലായ ഫീച്ചറുകളും കിയ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

ഇനി സെൽറ്റോസിലേക്ക് നോക്കിയാൽ ഈ ഒരൊറ്റ മോഡലുമായി ഇന്ത്യയിൽ വേരുറപ്പിക്കാൻ കിയയെ സഹായിച്ചത് ഈ മിഡ്-സൈസ് എസ്‌യുവിയാണ്. വിപണിയിൽ എത്തിയ ആദ്യനാൾ മുതൽ മിന്നും പ്രകടമാണ് സെൽറ്റോസിന് കാഴ്ച്ചവെക്കാൻ സാധിച്ചത്.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

17 വേരിയന്റുകളിലായി എത്തുന്ന മോഡലിന് പുതുക്കിയ വില വർധനവിന് മുന്നേ 9.95 ലക്ഷം മുതൽ 17.65 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നിവയാണ് ഉൾപ്പെടുന്നത്.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

ഗിയർബോക്‌സ് ഓപ്ഷനിൽ ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടോമാറ്റിക്, ആറു സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡിസിടി തുടങ്ങിയവ യഥേഷ്ടം തെരഞ്ഞെടുക്കാം. കൂടാതെ സെൽറ്റോസിൽ സ്റ്റാൻഡേർഡ്, ഇക്കോ, സ്പോർട്ട്, എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും വെറ്റ്, മഡ്, സാൻഡ്. എന്നീ മൂന്ന് ടെറൈൻ മോഡുകളും കിയ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ HTX, HTX+, GTX (O) പതിപ്പുകളിൽ ലഭ്യമാണ്.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇലക്ട്രിക് സൺറൂഫ്, ഡ്രൈവർ, റിയർ എസി വെന്റുകളുള്ള എയർ കണ്ടീഷണർ, ഷാർക്ക് ഫിൻ ആന്റിന, ഓഡിയോ സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ നിയന്ത്രണങ്ങൾ, പിൻ പാർക്കിംഗ് സെൻസറുകൾ, കീലെസ് എൻട്രി പാസഞ്ചർ സൈഡ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സംവിധനങ്ങളെല്ലാം എസ്‌യുവി നിരയിൽ സെൽറ്റോസ് അവതരിപ്പിക്കുന്നുണ്ട്.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

ദക്ഷിണ കൊറിയൻ ബ്രാൻഡ് അടുത്തിടെ സെൽറ്റോസ് മോഡൽ ലൈനപ്പിൽ ഒരു പുതിയ ടോപ്പ്-എൻഡ് വേരിയന്റ് കൂടി ചേർത്തു. കിയ സെൽറ്റോസ് X-ലൈൻ എന്നറിയപ്പെടുന്ന ഈ മോഡൽ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

കിയ സെൽറ്റോസ് X-ലൈൻ പതിപ്പിന് യഥാക്രമം 17.79 ലക്ഷം രൂപയും 18.10 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പെട്രോൾ മോഡലിന് 140 bhp കരുത്തുള്ള 1.4 ലിറ്റർ ടർബോ എഞ്ചിനാണ് ലഭിക്കുന്നത്. ഡീസൽ മോഡലിൽ 115 bhp പവറുള്ള 1.5 ലിറ്റർ ടർബോ എഞ്ചിനുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഇനി അധികം മുടക്കണം, Seltos, Sonet എസ്‌യുവികൾക്ക് വില വർധിപ്പിച്ച് Kia India

കിയ സെൽറ്റോസ് X-ലൈൻ മാറ്റ് ഗ്രാഫൈറ്റ് കളർ ഓപ്ഷനിൽ മാത്രമാണ് വിപണിയിൽ എത്തുന്നത്. കൂടാതെ പുറംഭാഗത്ത് ധാരാളം പിയാനോ ബ്ലാക്ക്, കോൺട്രാസ്റ്റ് സൺ ഓറഞ്ച് ആക്‌സന്റുകളും ഉണ്ട്. പതിവ് മോഡലിൽ നിന്ന് വ്യത്യസ്തമായി മാറ്റ് ഗ്രാഫൈറ്റ് ഫിനിഷുള്ള 18 ഇഞ്ച് അലോയ് വീലുകളുമായാണ് വരുന്നത്.

Most Read Articles

Malayalam
English summary
Kia india hiked the prices of popular seltos sonet suvs details
Story first published: Thursday, September 2, 2021, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X