മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

എസ്‌യുവി ഭ്രമത്തിൽ സെഡാൻ വിഭാഗത്തിന്റെ നിറം മങ്ങുകയാണെങ്കിലും താങ്ങാനാവുന്ന വില ശ്രേണിയിൽ എത്തുന്ന മോഡലുകൾക്ക് ഇന്നും ആവശ്യക്കാരുണ്ട്. അതിനാൽ തന്നെ കോംപാക്‌ട് സെഡാൻ ശ്രേണിയിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പുതിയൊരു കാറുമായി എത്തിയിരിക്കുകയാണ്.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

മുമ്പുണ്ടായിരുന്ന മോഡലായിരുന്നെങ്കിലും കാര്യമായ പരിഷ്ക്കാരങ്ങളുമായാണ് 2022 കിയ ഫോർട്ടെ കോം‌പാക്‌ട് സെഡാൻ വിപണിയിൽ എത്തുന്നത്. ഒരു വലിയ ഡിസൈൻ നവീകരണവും ഫീച്ചർ കൂട്ടിച്ചേർക്കലുകളുമെല്ലാം ഇതിൽ ഉൾപ്പെടും. നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന വിപണികളിലെ നിറസാന്നിധ്യമാണ് ഈ വാഹനം എന്നതും ശ്രദ്ധേയമാണ്.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

പുതിയ മാറ്റങ്ങൾ കാറിന്റെ പ്രൊപ്പോസിഷനും അപ്പീൽ ഘടകവും കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് കിയ മോട്ടോർസ് അവകാശപ്പെടുന്നത്. വടക്കേ അമേരിക്കൻ വിപണിയാണ് ഫോർട്ടെയുടെ ഏറ്റവും പ്രധാനമായ ഇടം. കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പന കണക്കിൽ സെഡാന്റെ പങ്കാളിത്തം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

വലിയ വാഹനങ്ങൾക്ക്, പ്രത്യേകിച്ച് ഒരു എസ്‌യുവി ബോഡി പ്രൊഫൈലിനും ശേഷിയുള്ളവർക്കും മുൻഗണന ലഭിക്കുന്നുണ്ടെങ്കിലും 2022 ഫോർട്ടെ ഭാവി ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമാണെന്നാണ് കൊറിയൻ ബ്രാൻഡ് പ്രതീക്ഷിക്കുന്നത്.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

പുതിയ മോഡലിന് പുതിയ സെറ്റ് ഹെഡ്‌ലൈറ്റ്, പുതുതലമുറ കിയ വാഹനങ്ങളിൽ കാണുന്ന അതേ ടൈഗർ നോസ് ഗ്രിൽ, കൂടുതൽ വ്യക്തതയുള്ള വിഷ്വൽ അപ്പീലിനായി മുന്നിലും പിന്നിലും പരിഷ്ക്കരിച്ച ബമ്പർ, പുതിയ ട്രങ്ക് ലിഡ് സ്‌പോയിലർ എന്നിവയെല്ലാം കിയ സമ്മാനിച്ചിട്ടുണ്ട്.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

2022 കിയ ഫോർട്ടെ FE, LXS, ജിടി ലൈൻ, ജിടി എന്നീ വേരിയന്റുകളിൽ തെരഞ്ഞെടുക്കാം. കോംപാക്‌ട് സെഡാനിലെ ജിടി-ലൈൻ സ്പോർട്ട് പ്രീമിയം പാക്കേജ് തികച്ചും പുതിയതാണ്. കൂടാതെ 17 ഇഞ്ച് വീലുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, സ്പോർട് കോമ്പിനേഷൻ സീറ്റുകൾ, സ്പോർട്സ് സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ എന്നിവ ഇതിലേക്ക് കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

ഈ സ്ക്രീൻ മറ്റ് ചില വേരിയന്റിലേക്കും എത്തിയിട്ടുണ്ടെന്നാണ് കിയ അഭിപ്രായപ്പെടുന്നത്. എന്നാൽ പുതിയ ഫോർട്ടെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം അഡ്വാസ്‌ഡ് ഡ്രൈവർ അസിസ്റ്റ് (ADAS) സംവിധാനമാണ്. ഇതിൽ ലെയ്ൻ ഫോളോയിംഗ് അസിസ്റ്റ്, നാവിഗേഷൻ അധിഷ്ഠിത സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, സേഫ് എക്സിറ്റ് വാർണിംഗ് എന്നിവയാണ് ഉൾപ്പെടുന്നത്.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

ADAS അഥവാ അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം ഇന്നത്തെ കൂടുതൽ ജനകീയ മാർക്കറ്റ് വാഹനങ്ങളിൽ കാണുന്ന ഒന്നാണ്. ഇത് നിരവധി ഉപഭോക്താക്കൾക്ക് ഏറ്റവും ഇഷ്‌ടമുള്ള കാരണമാണ്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം കോംപാക്‌ട് സെഡാന്റെ എഞ്ചിനാണ്.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

2022 കിയ ഫോർട്ടെ ജിടി പ്ലസിന് 201 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു ടർബോ പെട്രോൾ എഞ്ചിനും ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കും. അതേസമയം സെഡാന്റെ മറ്റ് മോഡലുകളിൽ 147 bhp പവർ വികസിപ്പിക്കുന്ന 2.0 ലിറ്റർ എഞ്ചിനാണ് ലഭ്യമാവുക. ഇത് ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷനുമായാണ് (IVT) ജോടിയാക്കിയിരിക്കുന്നത്.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

യുഎസ് വിപണിയിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷന് ഏതാണ്ട് വംശനാശം സംഭവിച്ചേക്കാമെങ്കിലും ഫോർട്ടെയിൽ അത് തുടരാനുള്ള തീരുമാനമാണ് കിയ മോട്ടോർസ് ഇപ്പോൾ എടുത്തിരിക്കുന്നത്. ഈ കൂട്ടിച്ചേർക്കലുകളും പരിഷ്ക്കാരങ്ങളുമെല്ലാം എസ്‌യുവി മോഡലുകളുമായി കിടപിടിക്കാൻ ഫോർട്ടെ സെഡാനെ കൂടുതൽ സഹായിക്കുമോ എന്നകാര്യം കാത്തിരുന്നു കാണേണ്ടി വരും.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

പക്ഷേ കമ്പനി നിരവധി ആഗോള വിപണികളിൽ എസ്‌യുവി ബോഡി ശൈലിയുള്ള വാഹനങ്ങളിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമ്പോൾ വളർന്നുവരുന്ന നിരവധി വിപണികളിലേക്ക് ഫോർട്ടെ എത്താൻ സാധ്യതയില്ല. ഇന്ത്യയിൽ കിയ മോട്ടോർസ് ഇപ്പോൾ രണ്ട് എസ്‌യുവികളും ഒരു എംപിവിയുമാണ് വിൽക്കുന്നത്.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

അതിനാൽ തന്നെ ആഭ്യന്തര വിപണിയിൽ സെഡാൻ മോഡലുകളൊന്നും അവതരിപ്പിക്കാൻ കിയയ്ക്ക് പദ്ധതിയൊന്നുമില്ല. നിലവിൽ സെൽറ്റോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഏഴ് സീറ്റർ എംപിവി മോഡലിനെ പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനി. കോംപാക്‌ട് എംപിവി അതിനുപുറമെ ഒരു ഏഴ് സീറ്റർ എസ്‌യുവിയും കിയയുടെ നിരയിലേക്ക് എത്തും.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

KY എന്ന രഹസ്യനാമത്തിലുള്ള എംപിവിക്ക് 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളായിരിക്കും കിയ സമ്മാനിക്കുക. സെൽറ്റോസിൽ ഈ 1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റുകൾ പരമാവധി 115 bhp കരുത്ത് വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഹ്യുണ്ടായി അൽകാസാറിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാകും കിയ കടമെടുക്കുക.

മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

ഇത് 159 bhp പവറിൽ 191 Nm torque വികസിപ്പിക്കാനായിരിക്കും ട്യൂൺ ചെയ്യുക. എംപിവിയുമായി വിപുലമായ ശ്രേണി നേടാൻ കിയ ശ്രമിക്കുന്നതിനാൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും വാഹനത്തിൽ ലഭ്യമാകും.

Most Read Articles

Malayalam
English summary
Kia introduced the new forte compact sedan for international markets
Story first published: Tuesday, October 12, 2021, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X