ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് യൂറോപ്യൻ വിപണിക്കായി പുതിയ Sportage എസ്‌യുവിയുടെ GT Line മോഡലിനെ അവതരിപ്പിച്ചു. നൂതന കണക്റ്റിവിറ്റി ഓപ്ഷനുകളും ഏറ്റവും പുതിയ രൂപകൽപ്പനയും പ്രീമിയം ഇന്റീരിയറുമായാണ് വാഹനം കളംനിറയുന്നത്.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

യൂറോപ്പിൽ അടുത്തിടെ അരങ്ങേറ്റം കുറിച്ച സ്റ്റാൻഡേർഡ് സ്പോർട്ടേജിൽ നിന്ന് അല്പം വ്യത്യസ്തമായ ഡിസൈനോടു കൂടിയാണ് എസ്‌യുവി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇത് ഹ്യുണ്ടായിയുടെ പുതിയ N3 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

ഇത് പുതിയ തലമുറ ഹ്യുണ്ടായി ട്യൂസോണിന് അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണ്. യൂറോപ്പിലെത്തിയ 2022 കിയ സ്പോർടേജിന് 2,680 മില്ലീമീറ്റർ വീൽബേസാണുള്ളത്. അതേസമയം മറ്റ് രാജ്യങ്ങളിലെത്തുന്ന എസ്‌യുവിക്ക് 1,755 മില്ലീമീറ്ററാണ് വീൽബേസ്.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

ആനുപാതികമായി 2022 കിയ സ്പോർടേജ് 4,515 മില്ലീമീറ്റർ നീളവും 1,865 മില്ലീമീറ്റർ വീതിയും 1,645 മില്ലീമീറ്റർ ഉയരവും 2,680 മില്ലീമീറ്റർ വീൽബേസുമാണ് അവതരിപ്പിക്കുന്നതെന്നു വേണം പറയാൻ. എസ്‌യുവി 591 ലിറ്റർ ലഗേജ് സ്പേസാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പിൻ സീറ്റുകൾ മടക്കി 1,780 ലിറ്ററായി ഉയർത്താനും സാധിക്കും.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

എസ്‌യുവിയ്ക്ക് ചെറിയ പിൻഡോറുകളും പൂർണമായും പുനർരൂപകൽപ്പന ചെയ്ത സി-പില്ലറും ഉണ്ട്. ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ്യമായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കിയാണ് പുതിയ സ്പോർടേജിനെ ഒരുക്കിയിരിക്കുന്നതെന്നും കിയ അവകാശപ്പെടുന്നു.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

ഈ തത്ത്വചിന്ത കാരണം, സന്തോഷം, പുരോഗതി, ശക്തി, സാങ്കേതികവിദ്യ എന്നീ അഞ്ച് പില്ലറുകളാൽ രൂപപ്പെട്ടതാണ്. ടൈഗർ നോസ് ഗ്രിൽ, ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ എന്നിവ പുത്തൻ എസ്‌യുവിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

ഇത് മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ അല്ലെങ്കിൽ ഇന്റലിജന്റ് ഫ്രണ്ട് ലൈറ്റിംഗ് സിസ്റ്റത്തിന് ദൃഢമായ അതിരുകൾ സൃഷ്ടിക്കുന്നു. പ്രത്യേകതയെയും മോഡലിനെയും ആശ്രയിച്ച് ആറ് വ്യത്യസ്ത അലോയ് ഡിസൈനുകൾ, നിറങ്ങൾ, ഫിനിഷുകൾ എന്നിവയാണ് കിയ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

17 ഇഞ്ച്, 18 ഇഞ്ച് അല്ലെങ്കിൽ റേഞ്ച്-ടോപ്പിംഗ് 19 ഇഞ്ച് വീലുകളിൽ പുതിയ സ്പോർടേജ് എസ്‌യുവി സ്വന്തമാക്കാനും അവസരമുണ്ട്. യൂറോപ്പിനുള്ള 2022 കിയ സ്പോർടേജിന്റെ ഉൾവശം ആഗോള മോഡലിന് സമാനമാണ്. 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഇതിന്റെ സവിശേഷതയാണ്.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

അതോടൊപ്പം എസ്‌യുവിക്ക് 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. കൃത്യവും വ്യക്തവുമായ ഗ്രാഫിക്സിനായി ഏറ്റവും പുതിയ തലമുറ ഫുൾ തിൻ-ഫിലിം-ട്രാൻസിസ്റ്റർ ലിക്വിഡ്-ക്രിസ്റ്റൽ ഡിസ്പ്ലേയാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നതും.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

ഹർമൻ കാർഡൺ പ്രീമിയം സൗണ്ട് സിസ്റ്റവുമായാണ് 2022 കിയ സ്പോർട്ടേജ് എസ്‌യുവി വരുന്നത്. യൂറോപ്യൻ മോഡൽ ജിടി ലൈൻ ബാഡ്ജുകൾ, പുതിയ കളർ ഓപ്ഷനുകൾ, ഡ്യുവൽ-ടോൺ ഇന്റീരിയർ സ്കീം എന്നിവയ്ക്കൊപ്പം ഒരു സ്പോർട്ടി ജിടി-ലൈൻ അവതാരത്തിലും വാഗ്ദാനം ചെയ്യുന്നുണ്ട്.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

സ്‌പോർടേജ് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ്, പെട്രോൾ, ഡീസൽ എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളുമായാണ് ഷാർപ്പ് ലുക്കിംഗ് എസ്‌യുവി വിപണിയിലേക്ക് എത്തുന്നത്. എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാൻ കമ്പനിക്ക് നിലവിൽ പദ്ധതിയൊന്നുമില്ല. പകരമായി ബ്രാൻഡ് EV6 ഇലക്ട്രിക് ക്രോസ്ഓവർ അവതരിപ്പിക്കും.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

എഞ്ചിൻ ഓപ്ഷനുകളിൽ മൈൽഡ് ഹൈബ്രിഡ് സംവിധാനത്തോടുകൂടിയ 1.6 ലിറ്റർ പെട്രോൾ, ഡീസൽ MHEV, 13.8kWh ബാറ്ററിയുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് എന്നിവ ഉൾപ്പെട്ടേക്കാം. നിലവിൽ അന്താരാഷ്ട്ര വിപണികളിൽ ഏറെ ജനപ്രിയമായ കിയ സ്പോർടേജ് 1993 മുതൽ വിൽപ്പനയ്ക്ക് എത്തുന്ന വാഹനമാണ്. നാല് തലമുറ ആവർത്തനത്തിലൂടെ കടന്നുപോയ എസ്‌യുവിക്ക് കാലത്തിനൊത്ത സമൂലമായ മാറ്റങ്ങളും ഇക്കാലയളവിൽ കമ്പനി സമ്മാനിച്ചിട്ടുണ്ട്.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

പ്രീമിയം എസ്‌യുവികളും ക്രോസ്ഓവറുകളും ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെയധികം സ്വീകാര്യത നേടുന്നതിനാൽ ഹ്യുണ്ടായി ട്യൂസോൺ, ജീപ്പ് കോമ്പസ് എന്നീ പ്രീമിയം മോഡലുകളുടെ എതിരാളിയായി കിയ സ്പോർട്ടേജ് ഇന്ത്യയിലേക്കും എത്തിയേക്കാമെന്ന സൂചനകളുമുണ്ട്. എന്തായാലും ഇക്കാര്യം കിയ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

നിലവിൽ സെൽറ്റോസ്, കാർണിവൽ, സോനെറ്റ് എന്നീ മോഡലുകളിലൂടെയാണ് കിയ ഇന്ത്യയിൽ വേരുറപ്പിച്ചിരിക്കുന്നത്. അടുത്തതായി മാരുതി സുസുക്കി എർട്ടിഗ അരങ്ങുവാഴുന്ന കോംപാക്‌ട് എംപിവി സെഗ്മെന്റിൽ ഒരു വാഹനത്തെ പുറത്തിറക്കാനാണ് ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

ആന്തരികമായി KY എന്ന രഹസ്യനാമം നൽകിയിട്ടുള്ള എംപിവി കാർണിവലിന് താഴെയായി മാരുതി സുസുക്കി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലായി സ്ഥാനംപിടിക്കും. മാത്രമല്ല ജനപ്രിയമായ സെൽറ്റോസ് എസ്‌യുവിയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമിക്കുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്.

ലുക്കിൽ ഭീകരൻ, 2022 Sportage GT Line മോഡലിനെ അവതരിപ്പിച്ച് Kia; ഇന്ത്യയിലേക്ക് എത്തുമോ?

ഇന്ത്യ പോലുള്ള വിപണികൾ പ്രാഥമിക പരിഗണനയിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പുതിയ കിയ എം‌പി‌വിയെ ഒട്ടും വൈകാതെ തന്നെ ഒരു കൺസെപ്റ്റ് രൂപത്തിൽ കിയ പ്രദർശിപ്പിച്ചേക്കും. അടുത്ത വർഷം പകുതിയോടെ വാഹനം നമ്മുടെ നിരത്തുകളിൽ ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Kia motors launched new 2022 sportage gt line suv with stylish design
Story first published: Friday, September 3, 2021, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X