അത്യാഢംബരം; കാർണിവലിന്റെ ഹൈ ലിമോസിൻ 4 സീറ്റർ മോഡലുമായി കിയ

കാർണിവലിന്റെ ഹൈ ലിമോസിൻ 4 സീറ്റർ മോഡലിനെ ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ച് കിയ മോട്ടോർസ്. ആഢംബര എംപിവിയുടെ പുതിയ വേരിയന്റ് വിവിധ സുഖ സൗകര്യ സവിശേഷത, വിശാലമായ ക്യാബിൻ ഇടം എന്നിവ പ്രദാനം ചെയ്യുന്നതോടൊപ്പം മികച്ച സവാരി നിലവാരത്തിനും പേരെടുക്കും.

അത്യാഢംബരം; കാർണിവലിന്റെ ഹൈ ലിമോസിൻ 4 സീറ്റർ മോഡലുമായി കിയ

ഉയർന്ന ലിമോസിനായി സമർപ്പിച്ചിരിക്കുന്ന ട്യൂൺഡ് സസ്പെൻഷനാണ് വാഹനത്തെ ഇതിനായി സഹായിക്കുക. രണ്ടാം നിര യാത്രക്കാർ‌ക്കായി വ്യത്യസ്‌ത സവിശേഷതകളും പ്രവർ‌ത്തനങ്ങളും ചേർ‌ത്ത് കിയ എഞ്ചിനീയർ‌മാർ‌ ആഢംബരബോധം വർധിപ്പിക്കുന്നു.

അത്യാഢംബരം; കാർണിവലിന്റെ ഹൈ ലിമോസിൻ 4 സീറ്റർ മോഡലുമായി കിയ

സിംഗിൾ സ്മാർട്ട്സ്ട്രീം 3.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് 4 സീറ്റർ കിയ കാർണിവൽ ഹൈ ലിമോസിന് തുടിപ്പേകുന്നത്. സസ്പെൻഷൻ സജ്ജീകരണം കർശനമാക്കി ഷോക്ക് അബ്സോർബറിന്റെ ഡംപിംഗ് ഫോഴ്സ് വ്യത്യസ്ത സവാരി നിലവാരം പ്രദാനം ചെയ്യുന്നതിന് പ്രാപ്‌തമാക്കി.

അത്യാഢംബരം; കാർണിവലിന്റെ ഹൈ ലിമോസിൻ 4 സീറ്റർ മോഡലുമായി കിയ

4 സീറ്റർ കിയ കാർണിവലിൽ പിൻ ലിമോസിൻ സീറ്റ്, 7 ഇഞ്ച് ടച്ച്-ടൈപ്പ് ഇന്റഗ്രേറ്റഡ് കൺട്രോളർ, റിയർ സീറ്റ് കോൾഡ് / ഹോട്ട് കപ്പ് ഹോൾഡർ, റിയർ സീറ്റ് സ്മാർട്ട്‌ഫോൺ വയർലെസ് ചാർജിംഗ് സിസ്റ്റം, റിയർ സീറ്റ് എക്‌സ്‌ക്ലൂസീവ് ടേബിൾ, ഫുട്ട് മസാജർ, കൂൾ / ഹോട്ട് സ്റ്റോറേജ് യൂണിറ്റും പിൻ സീറ്റ് സ്റ്റോറേജ് ബോക്സും അവതരിപ്പിക്കുന്നുണ്ട്.

അത്യാഢംബരം; കാർണിവലിന്റെ ഹൈ ലിമോസിൻ 4 സീറ്റർ മോഡലുമായി കിയ

കിയ ഉയർന്ന നിലവാരമുള്ള സീറ്റ് ഫോമും ത്രിമാന ക്വിലേറ്റഡ് നാപ്പ ലെതറും പിൻ ലിമോസിൻ സീറ്റിൽ ചേർത്തു. ഇടുപ്പിലും പുറകിലുമുള്ള ലോഡ് വിതരണം ചെയ്യാൻ സഹായിക്കുന്ന ‘പ്രീമിയം റിലാക്സേഷൻ സീറ്റ്' ഫംഗ്ഷനുമായാണ് എംപിവി ഇപ്പോൾ വരുന്നത്.

അത്യാഢംബരം; കാർണിവലിന്റെ ഹൈ ലിമോസിൻ 4 സീറ്റർ മോഡലുമായി കിയ

സീറ്റുകൾ ഒരു പ്രത്യേക ടേബിളിലാണ് സജ്ജീകരിച്ചിരിക്കുന്നതും. 7 ഇഞ്ച് ടച്ച്-ടൈപ്പ് ഇന്റഗ്രേറ്റഡ് കൺട്രോളർ ഉപയോഗിച്ച് അല്ലെങ്കിൽ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്രക്കാർക്ക് സീറ്റ് പ്രവർത്തിപ്പിക്കാൻ കഴിയും.

റിമോട്ട് സ്മാർട്ട് പാർക്കിംഗ് അസിസ്റ്റ്, റിയർ പാർക്കിംഗ് കൊളീഷൻ അവോയ്‌ഡൻസ് അസിസ്റ്റൻസ്, റിമോട്ട് 360 ഡിഗ്രി വ്യൂ, മൊബൈൽ സെൻസർ എന്നിവയും എംപിവിയിൽ ലഭ്യമാണ്. കിയ കാർണിവൽ സ്മാർട്ട്സ്ട്രീം 3.5 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് ഹൃദയം.

അത്യാഢംബരം; കാർണിവലിന്റെ ഹൈ ലിമോസിൻ 4 സീറ്റർ മോഡലുമായി കിയ

ഇത് പരമാവധി 240 bhp പവറും 314 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് പുതിയ കാർണിവൽ ഹൈ ലിമോസിൻ 4 സീറ്റർ മോഡലിനെ ജോടിയാക്കിയിരിക്കുന്നതും.

Most Read Articles

Malayalam
English summary
Kia Motors Launched The Carnival High Limousine 4-Seater Model. Read in Malayalam
Story first published: Tuesday, July 13, 2021, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X