ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

സെൽറ്റോസിന്റെയും സോനെറ്റിന്റെയും വിജയത്തോടെ കുതിക്കുന്ന കിയ മോട്ടോർസ് ഇന്ത്യയിൽ പുതിയൊരു ഏഴ് സീറ്റർ യൂട്ടിലിറ്റി മോഡലിനെ പരിചയപ്പെടുത്താൻ തയാറെടുക്കുകയാണ്. അടുത്ത വർഷം തുടക്കത്തിൽ തന്നെ മോഡലിനെ അവതരിപ്പിക്കുമെന്നാണ് കിയ ഇന്ത്യ സ്ഥിരീകരിച്ചിരിക്കുന്നത്.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

കിയ സെൽറ്റോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ 7 സീറ്റർ എസ്‌യുവി ആയിരിക്കും ഇതെന്നതാണ് ശ്രദ്ധേയമാകുന്നത്. നിലവിൽ ഈ സെഗ്മെന്റിന് ഏറെ സ്വീകാര്യത ലഭിക്കുന്ന സന്ദർഭമാണുള്ളത്. അതിനാൽ തന്നെ ഈ അവസരം മുതലെടുക്കാനാകും കമ്പനി ശ്രമിക്കുക.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

ക്രെറ്റയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി അൽകാസർ 7 സീറ്റർ എസ്‌യുവി വിൽക്കുന്ന ഹ്യുണ്ടായിയുടെ സമീപനമാകും കിയയും തങ്ങളുടെ പുതിയ മോഡലിൽ പിന്തുടരുക. നിലവിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ജനപ്രിയമായ സെൽറ്റോസും ക്രെറ്റയും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

പുതിയ കിയ സെൽറ്റോസ് 7 സീറ്റർ എസ്‌യുവി ഹ്യുണ്ടായി അൽകാസർ, മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയ്‌ക്കെതിരാണ് ഇന്ത്യൻ വിപണിയിൽ മാറ്റുരയ്ക്കുക. ഏഴ് സീറ്റുള്ള കിയ സെൽറ്റോസ് ഇതിനകം തന്നെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടത്തിന് വിധേയമാവുകയും ചെയ്‌തിട്ടുണ്ട്.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

പുതിയ സെൽറ്റോസ് 7 സീറ്റർ പതിപ്പിന് 4.5 മീറ്റർ നീളവും 2,760 മില്ലീമീറ്റർ വീൽബേസും ഉണ്ടാകും. വീൽബേസ് 150 മില്ലീമീറ്റർ വർധിപ്പിക്കുന്നത് മൂന്നാം നിര യാത്രക്കാർക്ക് കൂടുതൽ ഇടം സൃഷ്ടിക്കാൻ കിയയെ സഹായിക്കും. ഹ്യൂണ്ടായി അൽകാസറിന് 4,500 മില്ലീമീറ്റർ നീളവും 1,790 മില്ലീമീറ്റർ വീതിയും 1,675 മില്ലീമീറ്റർ ഉയരവുമുണ്ട്.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

മൂന്ന് വരി എസ്‌യുവി സെഗ്മെന്റിൽ 180-ലിറ്ററിന്റെ ഏറ്റവും വലിയ ബൂട്ട് സ്പേസും അൽകസാറാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ കിയ സെൽറ്റോസ് അടിസ്ഥാനമാക്കിയ 7 സീറ്റർ എസ്‌യുവിയ്ക്ക് മുന്നിലും പിന്നിലും വിപുലമായ പരിഷ്ക്കാരങ്ങളാകും ഉണ്ടാവുക, മൂന്നാം നിരയിൽ കൂടുതൽ റിയർ ക്വാർട്ടർ ഗ്ലാസ് ഏരിയയും വാഹനത്തിന്റെ പ്രത്യേകതയായിരിക്കും.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

നിലവിലുള്ള സെൽറ്റോസുമായി എസ്‌യുവി ഡിസൈനിന്റെ ഭൂരിഭാഗവും പങ്കിടും.എന്നിരുന്നാലും കാര്യങ്ങൾ പുതുമയുള്ളതാക്കാൻ കിയ എഞ്ചിനീയർമാർ ചില മാറ്റങ്ങൾ എസ്‌യുവിയിൽ നടപ്പിലാക്കാനാണ് സാധ്യത.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

മെഷ് പാറ്റേണുള്ള ബോൾഡർ ടൈഗർ നോസ് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, വിപുലീകരിച്ച ബോഡി, വലിയ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ ഉപയോഗിച്ച് പൂർണമായും പുനർരൂപകൽപ്പന ചെയ്ത പിൻഭാഗം എന്നിവയെല്ലാം വാഹനത്തെ വേറിട്ടുനിർത്തും.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

കൂടാതെ താരതമ്യേന പരന്ന മേൽക്കൂരയും പിൻ രൂപകൽപ്പനയും എസ്‌യുവിക്ക് ഉണ്ടാകുമെന്നാണ് സൂചന. വാഹനത്തെ സംബന്ധിച്ച ആന്തരിക വിശദാംശങ്ങൾ ഇനിയും കിയ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇത് മിക്ക ഘടകങ്ങളും സവിശേഷതകളും സെൽറ്റോസുമായി പങ്കിടുമെന്നാണ് അനുമാനം.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

കൂടാതെ നൂതനമായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) പോലുള്ള സംവിധാനങ്ങളും സെൽറ്റോസിന്റെ ഏഴ് സീറ്ററിലേക്ക് ചേക്കേറും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ട്, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, യുവിഒ കണക്റ്റഡ് കാർ ടെക്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ തുടങ്ങിയ സവിശേഷതകളും എസ്‌യുവിയിൽ ഇടംപിടിക്കും.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

തീർന്നില്ല, ഇതിനു പുറമെ ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, ഇഎസ്‌സി, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും സെൽറ്റോസിന്റെ 7 സീറ്റർ പതിപ്പിന്റെ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടും. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വിഎസ്എം, ടിപിഎം തുടങ്ങി നിരവധി സാങ്കേതിക തികവുകളും വാഹനത്തിന്റെ ഭാഗമാകും.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

ക്രെറ്റ, സെൽറ്റോസ് മോഡലുകളെ പോലെ 7 സീറ്റർ കിയ എസ്‌യുവി അതിന്റെ എഞ്ചിൻ ഓപ്ഷനുകൾ അൽകാസാറുമായി പങ്കിടാൻ സാധ്യതയുണ്ട്. അതിൽ 1.5 ലിറ്റർ ടർബോ-ഡീസലും 2.0 ലിറ്റർ പെട്രോളും ഉൾപ്പെടും. ആദ്യത്തേത് 115 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

അതേസമയം എസ്‌യുവിയിലെ പെട്രോൾ എഞ്ചിന് 159 bhp പവറും 191 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുണ്ടാകും. വാഹനത്തിലെ ഗിയർബോക്സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ വരെ ഉൾപ്പെടാൻ സാധ്യതയുണ്ട്.

ട്രെൻഡിനു പിന്നാലെ കിയയും; Seltos എസ്‌യുവിയും 7 സീറ്ററിലേക്ക്, അവതരണം അടുത്ത വർഷം

രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിവേഗം ഇന്ത്യയിൽ ചുവടുറപ്പിക്കാൻ കിയയ്ക്ക് സാധിച്ചു. നിലവിൽ സെൽറ്റോസ്, സോനെറ്റ്, കാർണിവൽ തുടങ്ങീ മൂന്ന് മോഡലുകൾ മാത്രമാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. രണ്ട് വർഷം കൊണ്ട് ഇന്ത്യയിൽ മാത്രം ഏകദേശം മൂന്ന് ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടാണ് കമ്പനിയുടെ കുതിപ്പ്.

Most Read Articles

Malayalam
English summary
Kia motors ready to launch a new 7 seater suv based on the seltos
Story first published: Wednesday, September 29, 2021, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X