ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

2021 ജൂണിൽ വിപണിയിൽ എത്തിയ സ്കോഡ കുഷാഖ് രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ വളരെ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. ചെക്ക് വാഹന നിർമാതാക്കൾക്ക് മാന്യമായ വിൽപ്പന നേടി കൊടുക്കുന്ന മോഡൽ അതിവേഗമാണ് ജനഹൃദയങ്ങൾ കീഴടക്കിയത്.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

എന്നാൽ സമീപകാലത്ത് കുഷാഖ് എസ്‌യുവിയുടെ നിരവധി ഉപഭോക്താക്കൾ ഇലക്ട്രോണിക് പവർ കൺട്രോൾ (EPC) വാർണിംഗ് ലൈറ്റ്, പവർ നഷ്‌ടം എന്നിവയെക്കുറിച്ചുള്ള ഒന്നിലധികം തകരാറുകളുമായി ബന്ധപ്പെട്ട് കമ്പനിയെ സമീപിച്ചിരുന്നു.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

എസ്‌യുവിയുടെ ഫ്യുവൽ പമ്പുമായി ബന്ധപ്പെട്ട പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് ഉറപ്പുനൽകിയിട്ടുണ്ട്. പ്രശ്‌നം ബാധിച്ച മോഡലുകളുടെ ഫ്യുവൽ പമ്പ് അംഗീകൃത സർവീസ് കേന്ദ്രങ്ങളിൽ സൗജന്യമായി മാറ്റിസ്ഥാപിച്ച് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

ഡീലർഷിപ്പുകൾക്ക് പുതിയ ഫ്യുവൽ പമ്പിന്റെ സ്റ്റോക്കുകൾ ലഭിച്ചാലുടൻ ബാധിത യൂണിറ്റുകളിലെ ഉപഭോക്താക്കളെ വ്യക്തിഗതമായി ബന്ധപ്പെടും. പുതിയതായി അയച്ച യൂണിറ്റുകൾക്ക് "കൂടുതൽ ശക്തമായ ഫ്യുവൽ പമ്പുകൾ" ഉണ്ടെന്നും സാക് ഹോളിസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും കമ്പനി ഇതുവരെ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിട്ടില്ല.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

സ്‌കോഡ കുഷാഖിന് ഇതുവരെ 10,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായി അടുത്തിടെ സ്കോഡ സ്ഥിരീകരിച്ചു. എസ്‌യുവി മോഡൽ ലൈനപ്പ് ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. 1.0 ലിറ്റർ ടർബോ ടിഎസ്ഐ, 1.5 ലിറ്റർ ടർബോ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് വാഹനം നിരത്തിലെത്തുന്നതും.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

1.0 ലിറ്റർ എഞ്ചിൻ 115 bhp പവറിൽ 178 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് ഒരു മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലാണ് സ്വന്തമാക്കാനാവുക. എന്നാൽ 1.5 ലിറ്റർ ടർബോ ടിഎസ്ഐ യൂണിറ്റ് 150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

ഈ എഞ്ചിൻ ഒരു ആറു മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DSG ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാം. ഇപ്പോൾ 6 എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) കുഷാഖിന്റെ സ്റ്റൈൽ ഓട്ടോമാറ്റിക് വേരിയന്റുകളിൽ സ്കോഡ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

1.0 ലിറ്റർ സ്റ്റൈൽ ഓട്ടോമാറ്റിക് പതിപ്പിന് 16.20 ലക്ഷം രൂപയും 1.5 ലിറ്റർ സ്റ്റൈൽ ഓട്ടോമാറ്റിക് മോഡലിന് 18 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അധിക സുരക്ഷാ സവിശേഷതകൾ കൂട്ടിച്ചേർത്തതോടെ എസ്‌യുവി മുമ്പത്തേതിനേക്കാൾ 40,000 രൂപയോളം ചെലവേറിയതാക്കുന്നു. പുതുക്കിയ കുഷാഖ് സ്റ്റൈൽ വേരിയന്റുകളുടെ ഡെലിവറികൾ അടുത്ത മാസം മുതൽ ആരംഭിക്കുമെന്നാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

വിഷൻ IN ആശയത്തിന്റെ ഉത്പാദന പതിപ്പായ സ്കോഡ കുഷാഖ് കനത്ത പ്രാദേശികവൽക്കരണമുള്ള സ്കോഡ-ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ബ്രാൻഡിന്റെ ആദ്യ മോഡലാണിതെന്നും സവിശേഷമാണ്.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

മറ്റ് സവിശേഷതകളുടെ കാര്യത്തിൽ സ്കോഡ കുഷാഖിന്റെ ടോപ്പ് എൻഡ് സ്റ്റൈൽ വേരിയന്റിൽ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഇൻ-കാർ വൈ-ഫൈ, കണക്റ്റഡ് കാർ ടെക്നോളജി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ ഒരു സൺറൂഫും അതിലേറെയും കാര്യങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെത്തുന്ന കുഷാഖിന്റെ സുരക്ഷാ കിറ്റിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (സ്റ്റാൻഡേർഡ് ആയി), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, എബിഎസ് വിത്ത് ഇബിഡി, റിയർ പാർക്കിംഗ് ക്യാമറ, മൾട്ടി കോളിഷൻ ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

നിലവിൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരെ മികച്ച മത്സരം കാഴ്ച്ചവെക്കാനും സ്കോഡയുടെ പുതിയ മോഡലിനായുട്ടുണ്ട്. ആക്രമാണാത്മകമായ വില നിർണയമാണ് കുഷാഖിനെ സ്വീകരിക്കാനുണ്ടായ പ്രധാന കാരണമെന്ന് വേണമെങ്കിൽ പറയാം. നിലവിൽ 10.50 ലക്ഷം രൂപ മുതൽ 18.00 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

സ്കോഡ കരോക്ക്, കോഡിയാക് എന്നീ എസ്‌യുവി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഡിസൈൻ ഭാഷ്യത്തിന്റെ പിന്തുണ ആകർഷണീയമായ രൂപം സമ്മാനിക്കാനും കാരണമായിട്ടുണ്ട്. ക്രോം രൂപരേഖകളുള്ള കമ്പനിയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ,ഫോഗ് ലാമ്പുകൾ എന്നിവയാണ് കുഷാഖിന്റെ സൗന്ദര്യാത്മക ഘടകങ്ങൾ.

ഫ്യുവൽ പമ്പിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; Kushaq എസ്‌യുവി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി Skoda

വിൽപ്പന പൊടിപൊടിക്കുമ്പോൾ വിൽപ്പനാനന്തര സേവനം കൂടുതൽ മെച്ചപ്പെടുത്താനായി ഈ വർഷം അവസാനത്തോടെ രാജ്യത്ത് 30 പുതിയ കോംപാക്‌ട് വർക്ക് ഷോപ്പുകൾ ആരംഭിക്കാനും സ്കോഡ പദ്ധതിയിട്ടിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Kushaq suv fuel pump problem will soon be resolved says skoda
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X