ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

എന്നും ഏവർക്കും പ്രിയപ്പെട്ട കാറുകളായിരുന്നു മാരുതി സുസുക്കിയുടേത്. മികച്ച മൈലേജും കുറഞ്ഞ മെയിന്റനെൻസ് ചെലവും എല്ലാം ആളുകൾ കണക്കിലെടുത്താൽ വാഹന വിപണിയുടെ തലപ്പത്താണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി.

ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

എന്നാൽ കാലം മാറി, ഒരു കാർ വാങ്ങുമ്പോൾ ആളുകൾ സുരക്ഷയും പ്രധാന ഘടകമായി പരിഗണിക്കാൻ തുടങ്ങിയതോടെ മാരുതി കാറുകൾ ഇപ്പോൾ അത്ര ജനപ്രിയമല്ലാതായി. പപ്പടം എന്നാണ് മാരുതി സുസുക്കിയുടെ മോഡലുകളെ ആളുകൾ കളിയാക്കി വിളിക്കുന്നതു തന്നെ. ആ പ്രചരണം ശരിയാണെന്ന് അടുത്തിടെ നടന്ന ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റുകൾ തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്.

ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

ഏവരും കൈവിട്ട ടാറ്റ മോട്ടോർസ് വരെ ഇത്രയും ജനപ്രിയമായി വാഹന വിപണിയുടെ തലപ്പത്തേക്ക് എത്താൻ കാരണവും അവരുടെ മോഡലുകളുടെ സുരക്ഷാ സവിശേഷതകളും നിർമാണ നിലവാരവുമാണ്. പറഞ്ഞുവരുന്നത് ഏറ്റവും വിറ്റഴിക്കപ്പെട്ട, വിറ്റഴിക്കപ്പെടുന്ന മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ ക്രാഷ് ടെസ്റ്റ് യാത്രയെ കുറിച്ചാണ്.

ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

ഇന്ത്യയിൽ നിർമിച്ച സുസുക്കി സ്വിഫ്റ്റ് ലാറ്റിൻ എൻക്യാപ് പരീക്ഷണത്തിൽ നിന്ന് സീറോ-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി മടങ്ങിയതിനു പിന്നാലെയാണ് ലാറ്റിൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം അല്ലെങ്കിൽ ലാറ്റിൻ എൻക്യാപ് ടെസ്റ്റിൽ ഇന്ത്യയിൽ നിർമിച്ച സുസുക്കി ബലേനോയും തകർന്നടിഞ്ഞത്. യാത്രക്കാർക്ക് ഒരു സുരക്ഷയും വാഗ്‌ദാനം ചെയ്യാത്ത മോഡലിന് സ്കോർ ലഭിച്ചതാകട്ടെ വട്ടപൂജ്യവും.

ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

സുസുക്കിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള നിർമാണ കേന്ദ്രത്തിലാണ് സുസുക്കി ബലേനോ നിർമിക്കപ്പെടുന്നത്. പരീക്ഷിച്ച മോഡലിൽ രണ്ട് എയർബാഗുകളാണ് കമ്പനി സജ്ജീകരിച്ചിരുന്നത്. അഡൽറ്റ് ഒക്യുപന്റ് ബോക്‌സിൽ 20.03 ശതമാനവും, ചൈൽഡ് ഒക്യുപന്റ് ബോക്‌സിൽ 17.06 ശതമാനവും, കാൽനട സംരക്ഷണം, ദുർബലമായ റോഡ് ഉപയോക്താക്കളുടെ ബോക്‌സിൽ 64.06 ശതമാനം, സുരക്ഷാ സഹായ ബോക്‌സിൽ 6.98 ശതമാനം എന്നിങ്ങനെയാണ് വാഹനം നേടിയ സ്കോറുകൾ.

ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

മോശം സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, റിയർ ഇംപാക്ട് ടെസ്റ്റിനുള്ള UN32 പ്രൂഫ് ഇല്ലാത്തതിനാൽ കുറഞ്ഞ വിപ്ലാഷ് സ്കോർ, സ്റ്റാൻഡേർഡ് സൈഡ് ഹെഡ് പ്രൊട്ടക്ഷൻ എയർബാഗുകളുടെ അഭാവം, സ്റ്റാൻഡേർഡ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണട്രോളിന്റെ അഭാവം, ചൈൽഡ് റെസ്‌ട്രൈന്റ് വാഗ്‌ദാനം ചെയ്യാത്ത സുസുക്കിയുടെ തീരുമാനം എന്നിവയാണ് സീറോ സ്റ്റാർ റേറ്റിംഗ് വിശദീകരിക്കുന്നത്.

ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

യൂറോപ്യൻ വിപണിയിലുള്ള സുസുക്കി ബലേനോയിൽ 6 എയർബാഗുകളും ഇഎസ്‌സിയും സ്റ്റാൻഡേർഡായി സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം ലാറ്റിനമേരിക്കൻ മോഡലിന് സൈഡ് ബോഡി, സൈഡ് ഹെഡ് എയർബാഗുകളും ഇഎസ്‌സി സ്റ്റാൻഡേർഡും നഷ്ടമായി. അധിക സുരക്ഷാ ഘടകങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പ്രകടനം കാണിക്കുന്നതിന് ഓപ്ഷണൽ ഉപകരണങ്ങൾ പരീക്ഷിക്കാൻ സുസുക്കി വിസമ്മതിച്ചതും ശ്രദ്ധേയമാട്ടുണ്ട്.

ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

ഫ്രണ്ടൽ ഇംപാക്ട്, സൈഡ് ഇംപാക്ട്, വിപ്ലാഷ്, കാൽനട സംരക്ഷണം എന്നിവയിലാണ് സുസുക്കി ബലേനോ പരീക്ഷിക്കപ്പെട്ടത്. ഫ്രണ്ടൽ ഇംപാക്ടിൽ ബലേനോ സ്ഥിരതയാർന്ന ഘടന പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. സൈഡ് ഇംപാക്ട് ടെസ്റ്റിൽ മുതിർന്നവരുടെ നെഞ്ചിന്റെ സംരക്ഷണത്തിൽ മോശമായ പ്രകടനമാണ് പ്രീമിയം ഹാച്ച്ബാക്ക് കാഴ്ച്ചവെച്ചത്. അതേസമയം വിപ്ലാഷ് ടെസ്റ്റ് മാർജിനൽ നെക്ക് പ്രൊട്ടക്ഷൻ നേടി. കൂടീതെ കാൽനട സംരക്ഷണ പരീക്ഷണത്തിലും ന്യായമായ നിലയാണ് വാഹനം പുറത്തെടുത്തത്.

ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

2015-ൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയ മാരുതി സുസുക്കി ബലേനോ 2021 ഏപ്രിലിലാണ് 9 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന അതിശയിപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയത്. പ്രതിമാസം ആയിരക്കണക്കിന് വിൽപ്പനയുള്ള വാഹനം ഇത്രയും മോശം സുരക്ഷാ റേറ്റിംഗ് നേടിയത് ആശങ്കയുണർത്തുന്ന കാര്യമാണ്.

ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

മാരുതി സുസുക്കി ബലേനോ ഇന്ത്യയിൽ മാത്രമാണ് നിലവിൽ നിർമിക്കുന്നത്. ഓസ്‌ട്രേലിയ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, മിഡിൽ-ഈസ്റ്റ്, സൗത്ത്-ഈസ്റ്റ് ഏഷ്യ തുടങ്ങിയ നിരവധി വിദേശ വിപണികളിലേക്കുള്ള കയറ്റുമതിയും ഇവിടുന്നു തന്നെയാണ് നടക്കുന്നതും. സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ഗ്ലാൻസ എന്ന പേരിൽ പ്രീമിയം ഹാച്ച്ബാക്ക് പുനർനിർമിച്ചും നിരത്തിലെത്തിക്കുന്നുണ്ട്.

ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിൽ വിപണിയിലെത്തുന്ന മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്കിനായി 5.98 ലക്ഷം മുതൽ 9.33 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ട എക്സ്ഷോറൂം വില. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ കെ-സീരീസ് എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിന് തുടിപ്പേകുന്നത്.

ഇത് പപ്പടം തന്നെ! ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമായി മാരുതി സുസുക്കി ബലേനോയുടെ മടക്കം

ഹൈബ്രിഡ് ഇതര എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു. മറുവശത്ത് മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനാണ് സ്റ്റാൻഡേർഡായി നൽകുന്നത്. ഉയർന്നുവരുന്ന കടുത്ത മത്സരത്തിന്റെ ഭാഗമായി ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെയും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് മാരുതി. ഇത് അടുത്ത വർഷത്തോടെ വിപണിയിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Made in india suzuki baleno get zero star rating in the latin ncap crash test details
Story first published: Friday, October 29, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X