മഹീന്ദ്ര കാറുകൾക്കും വില കൂടും; പുതിയ പരിഷ്ക്കരണം ഇങ്ങനെ

നിർമാണ ചെലവുകൾ കുത്തനെ ഉയർന്നതോടെ വാഹന കമ്പനികളെല്ലാം തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിക്കുകയാണ്. മാരുതി സുസുക്കിയും ടാറ്റയുമെല്ലാം വില പരിഷ്ക്കരണം നടപ്പിലാക്കിയതിനു പിന്നാലെ മഹീന്ദ്രയും പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

മഹീന്ദ്ര കാറുകൾക്കും വില കൂടും; പുതിയ പരിഷ്ക്കരണം ഇങ്ങനെ

ഇൻ‌പുട്ട് ചെലവുകളുടെ ഗണ്യമായ വർധനവിനാൽ പാസഞ്ചർ വാഹന നിരയിൽ രണ്ട് ശതമാനം മുതൽ വില വർധനവ് നടപ്പിലാക്കുകയാണെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് 22,452 രൂപ മുതൽ 22,508 രൂപ വരെയായിരിക്കും മോഡലിന് ഇനി അധികം മുടക്കേണ്ടി വരിക.

മഹീന്ദ്ര കാറുകൾക്കും വില കൂടും; പുതിയ പരിഷ്ക്കരണം ഇങ്ങനെ

KUV100 മൈക്രോ എസ്‌യുവിയുടെ വിലവർധന 2,672 രൂപയാണ്. മറാസോ എംപിവിക്ക് വേരിയന്റിനെ ആശ്രയിച്ച് 26,597 രൂപ മുതൽ 30,867 രൂപ വരെയാണ് ഇനി അധികം മുടക്കേണ്ടത്. സ്കോർപിയോയ്ക്ക് ഇപ്പോൾ 27,211 മുതൽ 37,395 രൂപ വരെയാണ് വില പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുന്നത്.

മഹീന്ദ്ര കാറുകൾക്കും വില കൂടും; പുതിയ പരിഷ്ക്കരണം ഇങ്ങനെ

അതേസമയം ജനപ്രിയ മോഡലായ ഥാർ എസ്‌യുവുടെ വേരിയന്റിന് അനുസരിച്ച് രണ്ട് മുതൽ ഏഴ് ശതമാനം വരെ വില വർധിക്കും. അതായത് 32,000 മുതൽ 92,000 രൂപ വരെ മോഡലിന് കൂടിയിട്ടുണ്ടെന്ന് സാരം. നിലവിൽ 12 മാസത്തോളമാണ് ഥാറിനായുള്ള ബുക്കിംഗ് കാലയളവ്.

മഹീന്ദ്ര കാറുകൾക്കും വില കൂടും; പുതിയ പരിഷ്ക്കരണം ഇങ്ങനെ

പുതിയ ബുക്കിംഗുകൾ റെക്കോർഡ് വേഗതയിൽ മുന്നേറുമ്പോൾ. ഉത്പാദനം വർധിപ്പിക്കാൻ മഹീന്ദ്ര ശ്രമിക്കുന്നുണ്ടെങ്കിലും വിതരണത്തിലെ പരിമിതി കാരണം നിർമാണം മന്ദഗതിയിലാണ്. മഹീന്ദ്ര XUV300 വില പരിഷ്ക്കരണം ഒന്നു മുതൽ മൂന്ന് ശതമാനം വരെയാണ്.

മഹീന്ദ്ര കാറുകൾക്കും വില കൂടും; പുതിയ പരിഷ്ക്കരണം ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മോഡലിന് അനുസരിച്ച് 3,606 രൂപ മുതൽ 24,029 രൂപ വരെ കോംപാക്‌ട് എസ്‌യുവിക്ക് വർധിക്കും. XUV500 എസ്‌യുവിക്ക് 3,068 രൂപ വരെ കൂടുതൽ നൽകണം. മഹീന്ദ്ര ബൊലേറോ മാക്സ് ട്രക്കും അതിന്റെ പിക്ക് അപ്പ് ക്യാമ്പറിനും 1-2 ശതമാനം വില വർധിപ്പിച്ചിട്ടുണ്ട്.

മഹീന്ദ്ര കാറുകൾക്കും വില കൂടും; പുതിയ പരിഷ്ക്കരണം ഇങ്ങനെ

സാങ്‌യോങിൽ നിന്നുള്ള ഇൻപുട്ട് ഉപയോഗിച്ച് നിർമിച്ച മഹീന്ദ്ര ആൾട്യുറാസിന് 3,356 രൂപയാണ് കൂടിയിരിക്കുന്നത്. 28 ലക്ഷം രൂപ മുതലാണ് എസ്‌യുവിയുടെ പ്രാരംഭ വില. 2021 ജൂണിൽ മഹീന്ദ്ര 1,7000 യൂണിറ്റുകളിൽ താഴെയാണ് വിൽപ്പന നേടിയത്.

മഹീന്ദ്ര കാറുകൾക്കും വില കൂടും; പുതിയ പരിഷ്ക്കരണം ഇങ്ങനെ

എന്നിരുന്നാലും വാർഷിക വിൽപ്പനയിൽ കമ്പനിക്ക് കാര്യമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ബൊലേറോ നിയോ, XUV700 തുടങ്ങിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കുന്നതോടെ മഹീന്ദ്രക്ക് കൂടുതൽ വിൽപ്പന നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര കാറുകൾക്കും വില കൂടും; പുതിയ പരിഷ്ക്കരണം ഇങ്ങനെ

മഹീന്ദ്ര നിയോ ജൂലൈ 15-ന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പ്രീമിയം എസ്‌യുവിയായി എത്തുന്ന XUV700 എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പിനെ ഓഗസ്റ്റിൽ പരിചയപ്പെടുത്തും. തുടർന്ന് ഉത്സവ സീസണോടെ കമ്പനി വാഹനത്തെ വിൽപ്പനയ്ക്ക് എത്തിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Announced Price Hike For Entire Model Lineup. Read in Malayalam
Story first published: Thursday, July 8, 2021, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X