വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് നീങ്ങുകയാണ് മഹീന്ദ്ര. വിൽപ്പന കണക്കുകളിൽ പലതവണ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നങ്കിലും സ്ഥിരതയില്ലാത്ത പ്രകടനമാണ് കമ്പനിയുടേത് എന്നതാണ് പ്രധാന പ്രശ്‌നം. എന്നിരുന്നാലും പുതിയ XUV700 എസ്‌യുവിയുടെ അവതരണം ബ്രാൻഡിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ സഹായിക്കും.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

അതിനു പുറമെ ഉത്സവ സീസണിനു കൂടി കൊടികയറുമ്പോൾ അവസരം മുതലെടുക്കാനായി പുതിയ ഓഫറും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. സെപ്റ്റംബർ മാസത്തേക്കായി തങ്ങളുടെ നിരവധി മോഡലുകൾക്ക് വൈവിധ്യമാർന്ന ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ആക്സസറികൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ രൂപത്തിൽ ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം. 2.50 ലക്ഷം രൂപ വരെയുള്ള ഓഫറാണ് മഹീന്ദ്ര സെപ്റ്റംബർ മാസത്തേക്കായി അവതരിപ്പിച്ചിരിക്കുന്നത്.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

2021 സെപ്റ്റംബറിൽ ഇന്ത്യൻ കാർ നിർമാതാക്കളായ മഹീന്ദ്രയുടെ XUV300 കോംപാക്‌ട് എസ്‌യുവി നിരവധി ആനുകൂല്യങ്ങളോടെ വീട്ടിലെത്തിക്കാം. പെട്രോൾ, ഡീസൽ മോഡലുകളുടെ ടോപ്പ് വേരിയന്റുകളിൽ ഈ മാസം 15,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. അതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 20,000 രൂപ, കോർപ്പറേറ്റ് കിഴിവായി 4,000 രൂപ വരെയും പുതിയ ഉപഭോക്താക്കൾക്കായി കമ്പനി ഒരുക്കിയിട്ടുണ്ട്.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

അതേസമയം മഹീന്ദ്രയുടെ മിഡ്-സൈസ് എസ്‌യുവിയായ സ്കോർപിയോയുടെ ഈ മാസം S9, S11 വേരിയന്റുകൾക്ക് 10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും കോർപ്പറേറ്റ് ഡിസ്കൗണ്ടായി 4,000 രൂപയും വാഗ്ദാനം ചെയ്യുന്നു. ബേസ് S3 പ്ലസ്, S5, S7 എന്നിവയ്ക്കുള്ള ആനുകൂല്യങ്ങൾ 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

ജനപ്രിയമായ മഹീന്ദ്ര XUV500 എസ്‌യുവിക്കാണ് സെപ്റ്റംബർ മാസത്തിൽ ഏറ്റവും ഉയർന്ന ഓഫറുകളും ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നത്. പുതിയ XUV700 മോഡലിന് വഴിമാറി കൊടുക്കാൻ തയാറെടുത്തിരിക്കുന്ന XUV500 പതിപ്പിൽ രണ്ട് ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാകും.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

അതോടൊപ്പം തന്നെ 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 6,500 രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യം എന്നിവയും മഹീന്ദ്ര XUV500 എസ്‌യുവിയിൽ ഉൾപ്പെടുന്നുണ്ട്. അടുത്ത മാസത്തോടു കൂടി നിരത്തിൽ നിന്നും താത്ക്കാലികമായി പിൻമാറുന്ന പശ്ചാത്തലത്തിലാണ് വാഹനത്തിന് ഇത്രയും ഉയർന്ന ആനുകൂല്യങ്ങൾ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

മറാസോ എംപിവി, ആൾട്യുറാസ് G4 എന്നിവയ്ക്ക് യഥാക്രമം 5,200 രൂപയും 11,500 രൂപയും വരെ കോർപ്പറേറ്റ് കിഴിവ് ലഭിക്കും. KUV100 NXT മൈക്രോ എസ്‌യുവിയുടെ തെരഞ്ഞെടുത്ത വകഭേദങ്ങൾ ഈ മാസം 38,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 3,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ടും ഉപയോഗപ്പെടുത്തി സ്വന്തമാക്കാം.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

ജനപ്രിയ യൂട്ടിലിറ്റി വാഹനമായ ബൊലേറോയുടെ ഓഫറും ആനുകൂല്യങ്ങളിലും 10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും കോർപ്പറേറ്റ് ഡിസ്കൗണ്ട് ആയി 3,000 രൂപയും ഉൾപ്പെടുന്നു. ബൊലേറോ നിയോ, മഹീന്ദ്ര ഥാർ എന്നിവയെ ഓഫറിന് കീഴിൽ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

എല്ലാ ഓഫറുകളും 2021 സെപ്റ്റംബർ 30 വരെ മാത്രമാണ് സാധുവാകുന്നത്. എന്നാൽ പലയിടത്തും ഈ ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാനും സാധ്യതയുണ്ട്. വരും ആഴ്ച്ചയിൽ പുതിയ XUV700 എസ്‌യുവിക്കായുള്ള വിലകൾ പ്രഖ്യാപിക്കാൻ തയാറെടുക്കുകയാണ് മഹീന്ദ്ര.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

MX, AX3, AX5, AX7 എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റുകളിലായിരിക്കും പുത്തൻ എസ്‌യുവി വിപണിയിൽ എത്തുക. MX പെട്രോളിന് 11.99 ലക്ഷം, MX ഡീസൽ 12.49 ലക്ഷം, AX3 പെട്രോൾ 13.99 ലക്ഷം, AX5 പെട്രോൾ 14.99 ലക്ഷം എന്നിങ്ങനെയായാരിക്കും XUV700 എസ്‌യുവിയുടെ അഞ്ച് സീറ്റർ വേരിയന്റുകളുടെ എക്സ്ഷോറൂം വില.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

ഏഴ് സീറ്റർ മോഡലുകളുടെ വിലയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇതിനു പുറമെ പുതുതലമുറ ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും പരിചയപ്പെടുത്താനും കമ്പനി പദ്ധതിട്ടിട്ടുണ്ട്. ഈ തീരുമാനം കമ്പനിയെ വരാനിരിക്കുന്ന CAFA, RDE മാനദണ്ഡങ്ങൾ എന്നിവ പാലിക്കാൻ സഹായിക്കും.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

പുതുതലമുറ സ്കോർപിയോ അടുത്ത വർഷം തുടക്കത്തിൽ വിപണിയിൽ എത്തിച്ചേരും. എന്നാൽ ബൊലേറോ എത്താൻ കുറച്ചുകൂടി സമയം വേണ്ടിവന്നേകുമെന്നാണ് സൂചന. അടുത്താതായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്ന മഹീന്ദ്ര പുതിയ eKUV100, eXUV300 മോഡലുകളുടെ അവതരണത്തിന് ശേഷമായിരിക്കാം പുതിയ മൈൽഡ് ഹൈബ്രിഡ് സംവിധാനം എസ്‌യുവികളിലേക്ക് പരിചയപ്പെടുത്തുക.

വിപണി പിടിക്കാൻ Mahindra; 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി

കൂടാതെ പുതുതായി അവതരിപ്പിക്കുന്ന XUV700 എസ്‌യുവിയുടെ ഇലക്ട്രിക് ആവർത്തനത്തവും മഹീന്ദ്രയുടെ അണിയറയിൽ തയാറെടുത്തിട്ടുണ്ടെന്നാണ് വിവരം. എന്തായാലും അത് 2023 ഓടെ നിരത്തിലേക്ക് എത്താനാണ് സാധ്യത കാണുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra announced variety of discount offers and benefits up to 2 50 lakh on selected models
Story first published: Monday, September 13, 2021, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X