ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

ജനപ്രിയ ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്. ഈ രണ്ട് വാഹനങ്ങളുടേയും ഉപഭോക്താക്കൾക്കും ഉടമകൾക്കും 'ഷീൽഡ്' പ്രോഗ്രാമിന് കീഴിൽ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

പുതിയ പദ്ധതിക്ക് കീഴിൽ രണ്ട് വർഷം വരെയാണ് വാറണ്ടി വർധിപ്പിച്ചിരിക്കുന്നത്. അതായത് ഇനി മുതൽ ബൊലേറോ, സ്കോർപിയോ എന്നിവയ്ക്ക് ഏഴ് വർഷം വരെയാകും ഇനി വാറണ്ടി കാലയളവ് ലഭിക്കുക എന്ന് സാരം.

ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

ഈ രണ്ട് മോഡലുകൾക്കും ഇതിനകം തന്നെ വിവിധ ഓപ്ഷണൽ എക്‌സ്റ്റെന്റഡ് വാറന്റി പ്രോഗ്രാമുകൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്. അതിൽ 'ഷീൽഡ്' വാറണ്ടി അഞ്ച് വർഷത്തേക്ക് അപ്രതീക്ഷിതമായ മെക്കാനിക്കൽ, ഇലക്ട്രിക്കൽ തകരാറുകൾ ഉൾക്കൊള്ളുന്നതിനായാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

ഇപ്പോൾ രണ്ട് വർഷത്തെ ഈ വിപുലീകരണത്തിലൂടെ ഉപഭോക്താക്കൾക്ക് ഏഴ് വർഷത്തെ തടസമില്ലാത്ത വാറണ്ടി കാലയളവ് ലഭിക്കും. ഇത് ഒന്നുകിൽ ബൊലേറോ പവറിന് ഏഴ് വർഷമോ അല്ലെങ്കിൽ 1,50,000 കിലോമീറ്ററും ആണ്. അതേസമയം സ്കോർപിയോയ്ക്ക് 1,70,000 കിലോമീറ്ററോ ഏഴ് വർഷമോ ആയിരിക്കും.

ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

യഥാർഥ വാറണ്ടി കാലഹരണപ്പെട്ടതിനുശേഷം വിപുലീകരിച്ച വാറന്റി ഉടനടി സജീവമാകും. മഹീന്ദ്രയുടെ 'ഷീൽഡ്' പ്രോഗ്രാം മെക്കാനിക്കൽ, ഇലക്ട്രിക്കൽ തകരാറുകൾക്ക് പുറമെ ഫ്ലെക്‌സിബിൾ ഓണർഷിപ്പ് ട്രാൻസ്‌ഫറിംഗ്, ഉയർന്ന റീസെയ്ൽ വാല്യൂ എന്നീ സവിശേഷതകളും മോഡലുകൾക്ക് ഉറപ്പാക്കും.

ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

കൂടാതെ ഫാക്ടറി ഘടിപ്പിച്ച എഞ്ചിൻ പാർട്‌സുകൾ, ഗിയർബോക്‌സ്, കൂളിംഗ്, സ്റ്റിയറിംഗ്, ഫ്യുവൽ, സസ്പെൻഷൻ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തകരാറുകളും വാറണ്ടി കാലയളവിൽ മഹീന്ദ്ര പരിഹരിച്ചു നൽകും.

ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

നിലവിൽ ഇന്ത്യൻ വിപണിയിൽ സജീവമാണ് മഹീന്ദ്ര. പുതുതലമറ XUV700 അവതരിപ്പിക്കാൻ ഒരുങ്ങുന്ന കമ്പനി അധികം വൈകാതെ തന്നെ പുതുക്കിയ സ്കോർപിയോയും വിൽപ്പനയ്ക്ക് സജ്ജമാക്കും. കഴിഞ്ഞ മാസം 20,797 യൂണിറ്റ് വിൽപ്പനയുമായി കളംനിറയാനും ബ്രാൻഡിന് സാധിച്ചിരുന്നു.

ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

2020 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാര്‍ഷിക വിൽപ്പനയിൽ 91 ശതമാനത്തിന്റെ വളര്‍ച്ചയാണ് മഹീന്ദ്ര പോയ മാസം കൈവരിച്ചത്. കൂടാതെ അടുത്തിടെ ബൊലേറോ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി എത്തിയ ബൊലേറോ നിയോയും വരും ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

ശരിക്കും മുമ്പ് വിപണിയിൽ ഉണ്ടായിരുന്ന TUV300 എസ്‌യുവിയുടെ ഫെയ്‌‌സ്‌ലിഫ്റ്റ് മോഡലാണ് ബൊലേറോ നിയോ. വില്‍പ്പന കുറഞ്ഞിരുന്ന വാഹനത്തെ പേരുമാറ്റി ഭാഗ്യം പരീക്ഷിക്കാനാണ് മഹീന്ദ്രയുടെ ഈ ശ്രമം.

ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

എന്നാൽ ഏവരും ഉറ്റുനോക്കുന്നത് ജനപ്രിയ മോഡലായിരുന്ന XUV500 എസ്‌യുവിയുടെ പിൻഗാമിയായി എത്തുന്ന XUV700 എന്ന പുതുതലമുറ വാഹനത്തെയാണ്. ഓഗസ്റ്റ് 15-ന് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നുവരി എസ‌്‌യുവി ഫസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായാണ് അണിനിരക്കാൻ ഒരുങ്ങുന്നത്.

ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

സ്കൈ റൂഫ് എന്നുവിളിക്കുന്ന സെഗ്മെന്റിലെ ഏറ്റവും വലിയ പനോരമിക് സൺറൂഫ്, ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഫ്ലഷ്-ടൈപ്പ് സ്മാർട്ട് ഡോർ ഹാൻഡിലുകൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, സ്മാർട്ട് ഫിൽട്ടർ ടെക്നോളജി, ഹലോ അഡ്രേനോ-X വോയ്‌സ് കമാൻഡുകൾ, ആമസോൺ അലക്സ പിന്തുണ, സോണി 3D സൗണ്ട് സിസ്റ്റം, ഡ്രൈവ് മോഡുകൾ, പേഴ്‌സണലൈസ്ഡ് സേഫ്റ്റി അലേർട്ടുകൾ പോലുള്ള നൂതന സംവിധാനങ്ങളാകും പരിചയപ്പെടുത്തുക.

ഇനി ഏഴ് വർഷം വരെ പേടിക്കേണ്ട; ബൊലേറോ, സ്കോർപിയോ മോഡലുകളുടെ വാറണ്ടി കാലയളവ് വിപുലീകരിച്ച് മഹീന്ദ്ര

അടുത്തിടെ വരാനിരിക്കുന്ന XUV700 മോഡലിന്റെ വ്യക്തമായ ചിത്രവും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഉപഭോക്താക്കളിൽ സമ്മിശ്ര പ്രതികരണമായിരിക്കും എസ്‌യുവിയുടെ ഡിസൈനിന് ലഭിക്കുകയെന്ന് ഇതോടെ ഏറെകുറെ വ്യക്തമായിട്ടുണ്ട്. കാഴ്ച്ചയിൽ അത്ര പ്രകമ്പനം കൊള്ളിക്കുന്ന ശൈലിയൊന്നുമായിരിക്കില്ല വാഹനത്തിന് ലഭിക്കുകയെന്നാണ് മനസിലാകുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra announces extended warranty period up to seven years for the bolero and scorpio models
Story first published: Thursday, August 5, 2021, 9:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X