അവതരണം ഉടന്‍; eKUV100 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര

മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് വാഹനമായ eKUV100 ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. 2021-ന്റെ തുടക്കത്തില്‍ മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

അവതരണം ഉടന്‍; eKUV100 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര

2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ മഹീന്ദ്ര eKUV100-ന്റെ പുതിയ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മൂടിക്കെട്ടലുകള്‍ ഭാഗികമായിട്ടുമാത്രമാണ്.

അവതരണം ഉടന്‍; eKUV100 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര

അതില്‍ ഫ്രണ്ട് ഗ്രില്‍ ഭാഗവും പിന്‍ഭാഗവും മറച്ചിരിക്കുന്നത് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. എന്നിരുന്നാലും വാഹനം സംബന്ധിച്ച് നിരവധി പുതിയ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. മഹീന്ദ്ര eKUV100-ന്റെ രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങളൊന്നുമില്ല.

MOST READ: 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, AWD; ഏഴ് സീറ്റര്‍ എസ്‌യുവിടെ വരവ് ആഘോഷമാക്കാന്‍ ജീപ്പ്

അവതരണം ഉടന്‍; eKUV100 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര

മിക്ക സ്‌റ്റൈലിംഗും പെട്രോള്‍ മോഡലിന് സമാനമായി തുടരുന്നുവെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇന്ധന ലിഡ് ഒരു ഇലക്ട്രിക് മോഡലായതിനാല്‍ അത് നീക്കം ചെയ്തിട്ടുണ്ട്. ഈ മാറ്റം ഇത് eKUV100 ആണെന്ന് സ്ഥിരീകരിക്കുന്നു.

അവതരണം ഉടന്‍; eKUV100 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര

ചാര്‍ജിംഗ് പോര്‍ട്ട് അതിന്റെ മുന്‍ഭാഗത്ത് കാണാം. അലോയ് വീലുകളുടെ സ്ഥാനത്ത് സ്റ്റീല്‍ ടയറുകള്‍ നല്‍കിയിരിക്കുന്നത്‌കൊണ്ട്, ഇത് അടിസ്ഥാന വേരിയന്റായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി ഡിസൈന്‍ ഘടകങ്ങള്‍ അതേപടി മഹീന്ദ്ര നിലനിര്‍ത്തി.

MOST READ: കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

അവതരണം ഉടന്‍; eKUV100 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര

അടുത്ത ഏതാനും മാസങ്ങളില്‍ മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കും. eKUV100-നെക്കുറിച്ച് പറയുമ്പോള്‍, ഈ ഇലക്ട്രിക് എസ്‌യുവിയുടെ വില 8.25 ലക്ഷം രൂപയോളമാണ്.

അവതരണം ഉടന്‍; eKUV100 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര

ഇതോടെ ഈ ശ്രേണിയില്‍ ഏറ്റവും വില കുറഞ്ഞ മോഡല്‍ eKUV100 ആയിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വാഹനത്തിന് 40 കിലോവാട്ട് ബാറ്ററിയാണ് ലഭിക്കുന്നത്.

MOST READ: കരോൾ ഷെൽബിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ച് ലിമിറ്റഡ് എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ഷെൽബി അമേരിക്കൻ

അവതരണം ഉടന്‍; eKUV100 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏകദേശം അഞ്ചു മണിക്കൂറും 45 മിനിറ്റും വേണം ബാറ്റിറി സാധാരണ രീതിയ പൂര്‍ണമായും ചാര്‍ജ്ജാകാന്‍. എന്നാല്‍ ഫാസ്റ്റ് ചാര്‍ജറാണ് ഉപയോഗിച്ച് 55 മിനിറ്റുകൊണ്ടും പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

അവതരണം ഉടന്‍; eKUV100 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര

ഇതിനുപുറമെ മഹീന്ദ്ര മറ്റ് നിരവധി ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. XUV300-യുടെ ഇലക്ട്രിക് പതിപ്പും ഇന്ത്യയില്‍ അവതരണത്തിന് ഒരുങ്ങുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra ekuv100 Spied Testing, Launch Expected Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X