ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം കുത്തനെ ഉയരുന്നതിനാണ് വിപണിയിപ്പോൾ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളെല്ലാം ഇവി ശ്രേണിയിലേക്ക് വരവറിയിക്കാനുള്ള ശ്രമം നടത്തിവരികയാണ്.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

ഉയർന്ന പെട്രോൾ, ഡീസൽ വിലയും കുറഞ്ഞ പരിപാലന ചെലവുമാണ് ഇപ്പോൾ ഇവി സെഗ്മെന്റിലേക്ക് ഏവരുടേയും നോട്ടമെത്താൻ കാരണമായത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് കാർ Tata Nexon ആണ്.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

എന്നാൽ Nexon EV ആധിപത്യം പുലർത്തുന്ന വിഭാഗത്തിലേക്ക് Mahindra-യും ചുവടുവെക്കാൻ ഒരുങ്ങുകയാണ്. 2020 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ eXUV300 മോഡലുമായാണ് കമ്പനി കളത്തിലേക്ക് ഇറങ്ങുന്നത്.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

എന്നാൽ ഒരു രണ്ടുവർഷത്തേക്ക് Tata Nexon ഇലക്ട്രിക്കിന് പേടിയില്ലാതെ ഓടിതിമിർക്കാം. രണ്ട് വർഷത്തിനു ശേഷമായിരിക്കും Mahindra eXUV300 എസ്‍യുമായി വിപണിയിലേക്ക് എത്തുകയെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. അതായത് 2023-ൽ എപ്പോഴെങ്കിലും.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ Tata Nexon ഇവിയുടെ വിപണി കൈയടക്കുകയാണ് ഇന്ത്യൻ എസ്‌യുവി നിർമാതാക്കളുടെ ശ്രമം. ഒരു സ്വകാര്യ ഓൺലൈൻ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് eXUV300 കോംപാക്‌ട് ഇലക്ട്രിക് മോഡലിന്റെ അവതരണത്തെ കുറിച്ചുള്ള സ്ഥിരീകരണം കമ്പനി നൽകിയത്.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

eXUV300 2023 ൽ പുറത്തിറങ്ങുന്നതോടെ വൈദ്യുത പരിവർത്തനത്തിന് വിധേയമാകുന്ന ആദ്യത്തെ എസ്‌യുവിയാകുമിതെന്ന് Mahindra ഗ്രൂപ്പിന്റെ ഫാം സെക്ടേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജൂരിക്കർ പറഞ്ഞു. പുതുതായി രൂപകൽപ്പന ചെയ്ത ഇവികൾക്കൊപ്പം നിരവധി പുതിയ മോഡലുകളും ഇതിനൊപ്പം നിരത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

പുതിയ Mahindra ഇലക്ട്രിക് കാറുകൾ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാൽ നിറഞ്ഞതാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. eXUV300 ഇലക്ട്രിക് എസ്‌യുവി Mahindra ഇലക്ട്രിക് സ്കേലബിൾ ആൻഡ് മോഡുലാർ ആർക്കിടെക്ച്ചറിൽ (MESMA) രൂപകൽപ്പന ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യ ഉത്പാദന മാതൃകയായിരിക്കും എന്ന കാര്യവും ഏറെ ശ്രദ്ധനേടും.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

കമ്പനി സ്വന്തമായി വികസിപ്പിച്ച 350 വോൾട്ട് ഇലക്ട്രിക് എഞ്ചിൻ 60 കിലോവാട്ട് മുതൽ 280 കിലോവാട്ട് ഔട്ട്പുട്ട്, ഡ്യുവൽ മോട്ടോർ സജ്ജീകരണങ്ങൾ, 80 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററികൾ വിവിധതരം ഇലക്ട്രിക് മോട്ടോറുകളെ പിന്തുണയ്ക്കാനും സഹായിക്കും. ഭാവിയിലെ കമ്പനിയുടെ എല്ലാ ഇലക്ട്രിക് വാഹനങ്ങളും ഇതേ പ്ലാറ്റ്ഫോം തന്നെയാകും ഉപയോഗിക്കുക.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

350V, 380V പവർട്രെയിനുകളും രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും eXUV300 വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. കൂടുതൽ താങ്ങാനാവുന്ന ബാറ്ററി പായ്ക്ക് ടാറ്റ നെക്‌സോൺ ഇവിയുടെ വിപണി ലക്ഷ്യമിടുമ്പോൾ ലോംഗ്-റേഞ്ച് പതിപ്പുകൾ ഹ്യുണ്ടായി കോന ഇലക്ട്രിക്, എം‌ജി ZS EV എന്നിവയ്‌ക്കെതിരെ മത്സരിക്കും.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

ഇലക്ട്രിക് എസ്‌യുവിയുടെ പെർഫോമൻസ് അധിഷ്ഠിത വേരിയന്റും ഭാവിയിൽ ബ്രാൻഡിന് അവതരിപ്പിക്കാനാകും.റിപ്പോർട്ടുകൾ പ്രകാരം Mahindra eXUV300 സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് വേരിയന്റുകൾ യഥാക്രമം 200 കിലോമീറ്റർ, 375 കിലോമീറ്റർ റേഞ്ചാകും വാഗ്ദാനം ചെയ്യുക.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

ഇവിയുടെ സാധ്യതകൾ ഉയർത്തിക്കാട്ടാൻ ഇതിലും ദൈർഘ്യമേറിയ മൂന്നാമത്തെ ബാറ്ററി പായ്ക്ക് ഓപ്ഷനും ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. ഇവയെല്ലാം ഇത് നേരിട്ടുള്ള എതിരാളിയായ Nexon ഇവിയേക്കാൾ മികച്ചതാക്കും. ഒരൊറ്റ ചാർജിൽ 312 കിലോമീറ്റർ സർട്ടിഫൈഡ് ശ്രേണിയാണ് Tata മോഡലിൽ വാഗ്ദാനം ചെയ്യുന്നത്.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

ഔദ്യോഗിക കണക്കുകൾക്കായി Mahindra eXUV300 ഇതുവരെ ARAI പരീക്ഷിച്ചിട്ടില്ല എന്നതും ഓർമിക്കേണ്ടതാണ്. Mahindra XUV300 ഇലക്ട്രിക് എസ്‌യുവിയുടെ രൂപകൽപ്പന സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

കൺസെപ്റ്റ് പതിപ്പിനെ പോലെ പ്രൊഡക്ഷൻ പതിപ്പിൽ പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളും അലോയ് വീലുകളും അടഞ്ഞ രീതിയിലുള്ള ഫ്രണ്ട് ഗ്രില്ലും ഉണ്ടാകും. ഇലക്ട്രിക് മോഡലാണെന്ന കാര്യം ഓർമപ്പെടുത്തുന്നതിനായി നീല ഹൈലൈറ്റുകളും വാഹനത്തിൽ ഇടംപിടിക്കും.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പെട്രോൾ എഞ്ചിൻ XUV300 മോഡലിന് ഏകദേശം സമാനമായിരിക്കും. അതിൽ പുതിയ വലിയ പോപ്പ്- ഔട്ട് സ്റ്റൈൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, വയർലെസ് ചാർജർ, പുതിയ സ്റ്റിയറിംഗ് വീൽ തുടങ്ങിയവയെല്ലാം Mahindra വാഗ്‌ദാനം ചെയ്യും.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

ഇന്ത്യയിൽ ഏകദേശം 15 മുതൽ 18 ലക്ഷം രൂപ വരെയാകും പുതിയ eXUV300 ഇലക്ട്രിക്കിന് മുടക്കേണ്ടി വരുന്ന എക്സേഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. അതുമാത്രമല്ല യൂറോപ് ഉൾപ്പടെയുള്ള മറ്റ് ആഗോള വിപണികളിലേക്ക് ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത ഇലക്ട്രിക് എസ്‌യുവി കൂടിയാകും ഇതെന്നതും ഒരു നേട്ടമാകും.

ഒറ്റ ചാർജിൽ 375 കിലോമീറ്റർ; Nexon ഇവിയെ വെല്ലാൻ Mahindra eXUV300 ഇലക്‌ട്രിക്

ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് മെച്ചപ്പെട്ടതിനു ശേഷം കൂടുതൽ സജീവമാകാമെന്ന തോന്നലാകാം Mahindra-യെ പുതിയ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്. എന്നാൽ രണ്ടു വര്‍ഷം മുമ്പ് കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ച eKUV100 മൈക്രോ എസ്‌യുവിയെ അധികം വൈകാതെ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി തയാറെടുക്കുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra exuv300 electric sub compact suv to launch by 2023 in india
Story first published: Monday, August 23, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X