ചീത്തപേരെല്ലാം മാറി മിടുക്കനായി, മുഖംമിനുക്കി മഹീന്ദ്ര റോക്‌സർ എസ്‍യുവി വിപണിയിൽ

മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിനെ അടിസ്ഥാനമാക്കി നിർമിച്ച ഓഫ് റോഡ് എസ്‌യുവിയായ റോക്‌സറിനെ അറിയാത്ത വാഹന പ്രേമികൾ കാണില്ല. അമേരിക്കൻ വിപണിക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത റോക്‌സർ ഉണ്ടാക്കിയ പൊല്ലാപ്പും ചില്ലറയല്ല.

ചീത്തപേരെല്ലാം മാറി മിടുക്കനായി, മുഖംമിനുക്കി മഹീന്ദ്ര റോക്‌സർ എസ്‍യുവി വിപണിയിൽ

ഡിസൈനിന്റെ കാര്യത്തിൽ ജീപ്പ് റാങ്‌ലറിന്റെ കോപ്പിയടി എന്ന ചീത്തപേര് വരെ കേൾപ്പിച്ച് മഹീന്ദ്രയെ കോടതി കയറ്റിയ വണ്ടി രൂപമൊക്കെ മാറ്റി വിപണിയിൽ എത്തി മര്യാദ കുട്ടിയായതും വരെ അടുത്തിടെ നടന്ന സംഭവങ്ങളാണ്. ഇപ്പോൾ ദേ പുതിയ പരിഷ്ക്കാരങ്ങളുമായി വീണ്ടും പുനരവതരിപ്പിച്ചിരിക്കുകയാണ് റോക്‌സർ.

ചീത്തപേരെല്ലാം മാറി മിടുക്കനായി, മുഖംമിനുക്കി മഹീന്ദ്ര റോക്‌സർ എസ്‍യുവി വിപണിയിൽ

2022 മഹീന്ദ്ര റോക്‌സർ യുണൈറ്റഡ് സ്റ്റേറ്റ്സ് വിപണിക്കായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന് 18,899 ഡോളർ ആണ് വില. അതായത് ഏകദേശം 14.04 ലക്ഷം രൂപ. കൂടാതെ വാഹനത്തിന്റെ ഓൾ-വെതർ വേരിയന്റിന് 26,299 ഡോളർ വരെയും മുടക്കേണ്ടി വരും. ഇത് 19.54 ലക്ഷം രൂപയോളമെന്ന് സാരം. ജീപ്പ് റാങ്ലറിന് 4,000 യുഎസ് ഡോളറിൽ (2.97 ലക്ഷം രൂപ) കൂടുതൽ വിലയുള്ളതിനാൽ ടോപ്പ് മോഡലിനെ ചെലവേറിയതായി കണക്കാക്കാം.

ചീത്തപേരെല്ലാം മാറി മിടുക്കനായി, മുഖംമിനുക്കി മഹീന്ദ്ര റോക്‌സർ എസ്‍യുവി വിപണിയിൽ

എഫ്‌സി‌എയുമായുള്ള കോടതി പോരാട്ടത്തെത്തുടർന്ന് റോക്‌സർ മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം വിവാദപരമായ കാര്യമാണ്. അമേരിക്കന്‍ നിരത്തിലേക്കുള്ള മഹീന്ദ്രയുടെ ആദ്യ വാഹനമെന്ന നിലയിലും കമ്പനിക്ക് ഇത് പോരാട്ടത്തിന്റെയും ആത്മാഭിമാനത്തിന്റെയും നിലനിൽപ്പിന്റെയും കൂടി ആവശ്യമാണ്. 2018 മെയ് മുതൽ യുഎസിൽ വിൽപ്പനയ്‌ക്കെത്തിയിരുന്ന റോക്‌സർ അതിന്റെ യഥാർഥ ജീപ്പ് പോലുള്ള രൂപകൽപ്പന മുമ്പോട്ടു കൊണ്ടുപോയതാണ് ചീത്തപ്പേരിലേക്ക് നയിച്ചത്.

ചീത്തപേരെല്ലാം മാറി മിടുക്കനായി, മുഖംമിനുക്കി മഹീന്ദ്ര റോക്‌സർ എസ്‍യുവി വിപണിയിൽ

അതായത് ജീപ്പ് റാങ്ലറിന്റെ ഡിസൈൻ മഹീന്ദ്ര റോക്‌സർ അനുകരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പരാതി നൽകിയതും തുടർന്ന് വാഹനത്തിന്റെ വിൽപന നിരോധിച്ചതും. അതിനെ തുടർന്ന് പൂർണമായും ഉടച്ചുവാർത്ത് എസ്‌യുവി 2020-ൽ വീണ്ടും നിരത്തിലേക്ക് കുതിച്ചു. ശരിക്കും പറഞ്ഞാൽ അമേരിക്കയിലെ ജനപ്രിയ മോഡലാണ് മഹീന്ദ്ര റോക്‌സർ എന്നതും ഒരു യാഥാർഥ്യമാണ്.

ചീത്തപേരെല്ലാം മാറി മിടുക്കനായി, മുഖംമിനുക്കി മഹീന്ദ്ര റോക്‌സർ എസ്‍യുവി വിപണിയിൽ

രണ്ടാം വരവിൽ പ്രധാനമായും മുൻവശത്തെ സ്റ്റൈലിംഗ് മാറ്റേണ്ടി വന്നു. ഒരു പുതിയ ഡിസൈനിനായി ലംബമായ ഗ്രിൽ സ്ലാറ്റുകൾ നീക്കം ചെയ്‌ത‌തും ശ്രദ്ധേയമായിരുന്നു. പഴയ തലമുറ താർ അധിഷ്ഠിത ഓഫ്-റോഡറിന്റെ എല്ലാ കുറവുകളും ഇവിടെ കാണാനാകുമെന്നതും കൗതുകകരമാണ്.

ചീത്തപേരെല്ലാം മാറി മിടുക്കനായി, മുഖംമിനുക്കി മഹീന്ദ്ര റോക്‌സർ എസ്‍യുവി വിപണിയിൽ

2022 മഹീന്ദ്ര റോക്‌സറിന്റെ പുതിയ മുൻവശത്ത് വ്യത്യസ്‌തമായ കറുത്ത ഗ്രിൽ ബാർ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, കൂടുതൽ യോജിച്ച ക്ലസ്റ്റർ, പരന്ന ബോണറ്റ് ഘടന, തുറന്നിരിക്കുന്ന ഫെൻഡറുകൾ, ദൃഢമായ ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവയെല്ലാം കാണാനാവും. ഇതിനു പുറമെ മുൻവശത്തെ വിൻഡ്ഷീൽഡ്, എല്ലാ കാലാവസ്ഥാകൾക്കും അനുയോജ്യമായ ടയറുകൾ, വിഞ്ച്, ടോവിംഗ് പ്രൊവിഷൻ മുതലായവയും പുതിയ മോഡലിൽ ഒരുക്കിയിട്ടുണ്ട്.

ചീത്തപേരെല്ലാം മാറി മിടുക്കനായി, മുഖംമിനുക്കി മഹീന്ദ്ര റോക്‌സർ എസ്‍യുവി വിപണിയിൽ

ജീപ്പ് നൽകിയ പരാതിയിൽ നിയമം ലംഘിക്കുന്നതായി അവകാശപ്പെട്ടതിന് സമാനമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിനാൽ മഹീന്ദ്ര ഫ്രണ്ട് ഫെൻഡറുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. എൻട്രി മോഡലിന് ഇത് ഒരു ഓപ്പൺ ക്യാബായി വാങ്ങാം. കൂടാതെ ഓൾ-വെതർ മോഡൽ ഒരു അടച്ച ക്യാബിനോടുകൂടിയാണ് വരുന്നത് എന്ന കാര്യവും സ്വീകാര്യമാണ്. 2022 മോഡൽ വർഷത്തെ പരിഷ്ക്കാരങ്ങൾ ബോഡിയിൽ മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

ചീത്തപേരെല്ലാം മാറി മിടുക്കനായി, മുഖംമിനുക്കി മഹീന്ദ്ര റോക്‌സർ എസ്‍യുവി വിപണിയിൽ

അതായത് മഹീന്ദ്ര റോക്‌സറിന്റെ മെക്കാനിക്കൽ വശങ്ങളെല്ലാം മുൻഗാമിയിൽ നിന്നും അതേപടി നിലനിർത്തിയിട്ടുണ്ടെന്ന് സാരം. 2022 റോക്‌സർ 2.5 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു. ഇത് പരമാവധി 62 bhp കരുത്തിൽ 195 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ചീത്തപേരെല്ലാം മാറി മിടുക്കനായി, മുഖംമിനുക്കി മഹീന്ദ്ര റോക്‌സർ എസ്‍യുവി വിപണിയിൽ

ഈ യൂണിറ്റ് യാന്ത്രികമായി 2.5 ലിറ്റർ Di എഞ്ചിന് സമാനമാണ്. ആദ്യതലമുറ ഥാർ ഉൾപ്പെടെ ഇന്ത്യയിലെ പല മഹീന്ദ്ര മോഡലുകളിലും ഇത് ലഭ്യമാണെന്നത് ശ്രദ്ധേയം.അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ വാഹനത്തിന് പരമാവധി വേഗത 88 കിലോമീറ്ററാണ്. മഹീന്ദ്രയുടെ മിഷിഗണിലെ നിര്‍മാണ കേന്ദ്രത്തിലാണ് റോക്‌സറിന്റെ നിര്‍മാണം നടക്കുന്നത്. മഹീന്ദ്ര നോര്‍ത്ത് അമേരിക്ക (MANA) എന്ന ബ്രാന്‍ഡിന് കീഴിലാണ് ആദ്യ മോഡൽ വിപണിയിലെത്തിയിരുന്നതും.

ചീത്തപേരെല്ലാം മാറി മിടുക്കനായി, മുഖംമിനുക്കി മഹീന്ദ്ര റോക്‌സർ എസ്‍യുവി വിപണിയിൽ

3,759 മില്ലീമീറ്റർ നീളവും 1,574 മില്ലീമീറ്റർ വീതിയും 1,905 മില്ലീമീറ്റർ ഉയരവും 2,438 മില്ലീമീറ്റർ വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. നിലവിലുണ്ടായിരുന്ന റോക്‌സറിൽ 2 സ്പീഡ് ട്രാൻസ്ഫർ കേസ്, 5.38: 1 ഗിയറിംഗ് ഉള്ള ഫുൾ ഫ്ലോട്ടിംഗ് ആക്‌സിലുകൾ, ഡിസ്ക് ബ്രേക്ക് അപ്പ് ഫ്രണ്ട്, ഡ്രം ബ്രേക്കുകൾ എന്നിവ ലഭ്യമായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra introduced new 2022 roxor facelift suv details
Story first published: Friday, November 12, 2021, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X