XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

ഏതാനും ദിവസങ്ങൾക്ക് മുമ്പ് എല്ലാ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ചതിന് ശേഷം XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി ചേർക്കുന്നതായി പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

ഉപഭോക്താക്കളുടെ അഭ്യർഥനകൾ അഭിസംബോധന ചെയ്തതായും ആദ്യ 25,000 ബുക്കിംഗുകൾക്ക് മാത്രമേ ആമുഖ വില ബാധകമാകൂ എന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ഡീലർഷിപ്പുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ഒക്ടോബർ ഏഴിന് രാവിലെ 10 മുതൽ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

AX7 ലക്ഷ്വറി 7 സീറ്ററാണ് വാഹനത്തിലേക്ക് പുതുതായി പരിചയപ്പെടുത്തിയ വേരിയന്റുകൾ. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി എത്തുന്ന പതിപ്പിന് 19.99 ലക്ഷം രൂപയും AX7 ലക്ഷ്വറി ഡീസൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് മോഡലിന് 22.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

XUV700 MX, AX3, AX5, AX7 എന്നിങ്ങനെ വ്യത്യസ്‌ത സീരീസുകളിലാണ് വിപണിയിൽ എത്തുന്നത്. എസ്‌യുവിയുടെ അടിസ്ഥാന MX പെട്രോൾ മാനുവൽ വേരിന്റിന് 11.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി അഞ്ച് സീറ്റർ, ഏഴ് മൂന്ന്-വരി എസ്‌യുവികളുമായാണ് ഇന്ത്യയിൽ മാറ്റുരയ്ക്കുന്നത്.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

വിപുലമായ ശ്രേണിയിൽ ലഭ്യമാണ് എന്ന കാര്യമാണ് മഹീന്ദ്ര XUV700 മോഡലിനെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്നത്. നിലവിൽ ഡീലർഷിപ്പുകളിൽ ഭാവി ഉപഭോക്താക്കൾക്കും മഹീന്ദ്ര വാഹന ഉടമകൾക്കുമായി വാഹനത്തെ ഡീലർഷിപ്പുകളിൽ കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

സോണിയുടെ 3D ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലി വിന്യസിച്ച സ്മാർട്ട് ഡോർ ഹാൻഡിലുകൾ, 360 ഡിഗ്രി സറൗണ്ട് വ്യൂ, ബ്ലൈൻഡ് വ്യൂ മോണിറ്ററിംഗ്, ഇലക്ട്രോണിക് പാർക്ക് ബ്രേക്ക്, ഡ്രൈവർ ക്നീ എയർബാഗ്, പാസീവ് കീലെസ് എൻട്രി, തുടർച്ചയായ ഡിജിറ്റൽ വീഡിയോ റെക്കോർഡിംഗും വയർലെസ് ചാർജിംഗ് തുടങ്ങിയ അധിക ഫീച്ചറുകൾ ഉൾപ്പെടുന്ന ഓപ്ഷണൽ ലക്ഷ്വറി പായ്ക്കിനൊപ്പം എസ്‌യുവിയുടെ ടോപ്പ് എൻഡ് AX7 വേരിയന്റ് ലഭ്യമാണ്.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

XUV700 മോഡലിനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിൽ ആഡ് ടു കാർട്ട് പ്രവർത്തനവും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 10 ന് മാത്രമേ എസ്‌യുവിക്കായുള്ള ഔദ്യോഗിക ഡെലിവറി തീയതികൾ കമ്പനി പ്രഖ്യാപിക്കൂ. മാത്രമല്ല പെട്രോൾ വകഭേദങ്ങളുടെ ഡെലിവറിയായിരിക്കും ബ്രാൻഡ് ആദ്യം നടത്തുക. ഡീസൽ XUV700 നിരത്തിലെത്താൻ വൈകിയേക്കുമെന്നാണ് സൂചന.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ടർബോ ഡീസൽ, പെട്രോൾ 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവി വിപണിയിൽ എത്തുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഡീസൽ യൂണിറ്റ് പരമാവധി 185 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

അതേസമയം ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ എഞ്ചിൻ 30 Nm അധിക കൂടുതൽ ടോർഖാണ് ഉത്പാദിപ്പിക്കുന്നത്. ഡീസൽ എഞ്ചിൻ സിപ്, സാപ്പ്, സൂം, കസ്റ്റം എന്നിങ്ങനെ 4 ഡ്രൈവിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നു. എന്നാൽ XUV700 എസ്‌യുവിയിലെ പെട്രോൾ വേരിയന്റ് 155 bhp കരുത്തിൽ 360 Nm torque മാത്രമാണ് വികസിപ്പിക്കുന്നത്.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

എസ്‌യുവിയുടെ ടോപ്പ് എൻഡ് AX7 മോഡലിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ഡ്രൈവർ ഡ്രൗസിനെസ് അലേർട്ട്, സ്മാർട്ട് ക്ലീൻ സോൺ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ലെതററ്റ് സീറ്റ്, ലെതർ റാപ്പു ചെയ്‌ത സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ, ആറ് മെമ്മറിയുള്ള വേ പവർ സീറ്റ് തുടങ്ങിയവയെല്ലാം മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

എന്നാൽ താഴ്ന്ന മോഡലുകളിൽ 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീൻ, സ്‌മാർട്ട്കോർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, അഡ്രിനോക്സ് കണക്റ്റഡ് കാർ ടെക്, ബിൽറ്റ്-ഇൻ അലക്സാ, സോണിയിൽ നിന്നുള്ള ഓപ്ഷണൽ 12 സ്പീക്കർ 3D ഓഡിയോ സിസ്റ്റം എന്നിവയെല്ലാമുണ്ട്.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

ഓൾ-വീൽ ഡ്രൈവ് സംവിധാനം മഹീന്ദ്ര XUV700 എസ്‌യുവിയുടെ AX7 ഡീസൽ ഓട്ടോമാറ്റിക്കിൽ മാത്രമാണ് ലഭ്യമാവുക. എന്നാൽ ഇതിനായി 1.30 ലക്ഷം രൂപ അധികമായി മുടക്കേണ്ടിവരുo. എസ്‌യുവിയിൽ ഏഴ് എയർബാഗുകൾ, മൂന്നാം നിര വരെ മൂടുന്ന കർട്ടൻ എയർബാഗുകൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, വ്യക്തിഗത സേഫ്റ്റി അലേർട്ട് എന്നീ സുരക്ഷാ സവിശേഷതകളുമുണ്ട്.

XUV700 എസ്‌യുവി നിരയിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ച് Mahindra

മിഡ്നൈറ്റ് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, ഡാസ്‌ലിംഗ് വൈറ്റ്, റെഡ് റേജ്, ഇലക്ട്രിക് ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനിലും മഹീന്ദ്ര XUV700 യഥേഷ്‌ടം തെരഞ്ഞെടുക്കാം. വിപണിയിൽ എത്തുമ്പോൾ ഈ പുതുമകളെല്ലാം വാഹനത്തെ വൻ ഹിറ്റാക്കാൻ കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra introduced two more new variants for xuv700 suv details
Story first published: Tuesday, October 5, 2021, 13:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X