പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

അഭ്യൂഹങ്ങൾക്കെല്ലാം വിടനൽകി മഹീന്ദ്രയുടെ ഏറ്റവും പുതിയ ബൊലേറോ നിയോയെ വിപണിയിൽ അവതരിപ്പിച്ച് മഹീന്ദ്ര. 8.48 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയോടെയാണ് കോംപാക്‌ട് എസ്‌യുവിയെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

അടിസ്ഥാനപരമായി TUV300 സബ് കോംപാക്‌ട് എസ്‌യുവിയുടെ പുതുക്കിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് മഹീന്ദ്ര ബൊലേറോ നിയോ. എന്നാൽ അകത്തും പുറത്തും നിരവധി പരിഷ്ക്കാരങ്ങളോടെയാണ് വാഹനം പുനരവതരിച്ചിരിക്കുന്നത്.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

ബൊലേറോ നിയോയുടെ വില പ്രഖ്യാപനം നേരത്തെ ജൂലൈ 15-ന് നിശ്ചയിച്ചിരുന്നെങ്കിലും അരങ്ങേറ്റം നേരത്തെയാക്കുകയായിരുന്നു. മന്ദഗതിയിൽ വിറ്റുപോയിരുന്ന TUV300 എസ്‌യുവിയുടെ പേരിലൂടെ മാറ്റിപരീക്ഷിക്കാനാണ് കമ്പനിയുടെ ഈ പുതിയ നീക്കം.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

ജനപ്രിയ ബൊലേറോയുടെ പേര് വാഹനത്തിലേക്ക് പുതിയ ഉപഭോക്താക്കളെ എത്തിച്ചേക്കും. മഹീന്ദ്ര ബൊലേറോ നിയോയ്ക്ക് പുതുമയുള്ള രൂപം ലഭിക്കുന്നത് വളരെ സ്വീകാര്യമായ മാറ്റമാണ്. ഹെഡ്‌ലൈറ്റുകൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ പരിഷ്ക്കാരം നടപ്പിലാക്കിയത് ഒരു പുതുമയിലേക്ക് നയിച്ചിട്ടുണ്ട്.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

മുകളിലെ പകുതിയിൽ‌ സ്ഥാപിച്ചിരിക്കുന്ന എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ‌ക്കൊപ്പം ഹെഡ്‌ലൈറ്റുകൾ വളരെ മെലിഞ്ഞതായി തോന്നുന്നു. പുതിയ ഫോഗ് ലാമ്പുകൾ ഉപയോഗിച്ചിട്ടുള്ള ഫ്രണ്ട് ബമ്പറും മനോഹരമാണ്. മഹീന്ദ്രയുടെ പുതിയ ആറ് സ്ലാറ്റ് ക്രോം ഗ്രിൽഡ് ഡിസൈനും ഭംഗിയായിട്ടുണ്ട്.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ സി-പില്ലർ ഇപ്പോൾ കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം ഡി-പില്ലർ ബോഡി കളറിലും ഒരുക്കി. സ്റ്റാൻഡേർഡ് ബൊലേറോയിൽ നിന്ന് ചില ക്ലാസിക് ഡിസൈൻ സൂചകളും ബൊലേറോ നിയോ കടംകൊണ്ടിട്ടുണ്ട്.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

അതിൽ ക്ലാം-ഷെൽ ബോണറ്റ്, സ്ക്വയർ-ഓഫ്, മാർജിൻ ഫ്ലേഡ് വീൽ ആർച്ചുകൾ, എസ്‌യുവിയുടെ നീളത്തിൽ പ്രവർത്തിക്കുന്ന കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ ഉൾപ്പെടുന്നു. മറ്റൊരിടത്ത് പുതിയ ഡ്യുവൽ ഫൈവ്-സ്‌പോക്ക് അലോയ് വീലുകൾ സിൽവറിലാണ് പൂർത്തിയാക്കിയത്.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

TUV300 മോഡലിൽ നിന്നുള്ള മേൽക്കൂര റെയിലുകൾ നിയോയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഇനി വാഹനത്തിന്റെ പിൻഭാഗത്തേക്ക് നോക്കിയാൽ ബൊലേറോ നിയോയ്ക്ക് 'ബൊലേറോ' ബ്രാൻഡിംഗും ഒരു സ്‌പോയ്‌ലറും ഉള്ള പുതിയ X-ടൈപ്പ് സ്‌പെയർ വീൽ കവറുമാണ് ലഭിക്കുന്നത്.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

ബൊലേറോ നിയോയുടെ അകത്തളത്തെ മാറ്റങ്ങൾ പുറംമോടിയോ പോലെ അത്ര സമഗ്രമല്ല. എന്നിരുന്നാലും പുതുക്കിയ ഡയലുകളുള്ള ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അതിനിടയിൽ ഒരു പുതിയ MID സ്ക്രീനും എസ്‌യുവിയെ അൽപം പ്രീമിയമാക്കുന്നുണ്ട്.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

ടെക്സ്ചർഡ് ഇഫക്റ്റോടുകൂടിയ പുതിയ ബീജ് ഫാബ്രിക് അപ്ഹോൾസ്റ്ററി, പുതിയ ടിൽറ്റ് ക്രമീകരിക്കാവുന്ന പവർ സ്റ്റിയറിംഗ് വീൽ, രണ്ടാമത്തെ വരി സീറ്റുകൾക്കായി ഹാൻഡ് റെസ്റ്റ് എന്നിവ ഇന്റീരിയറിലെ മറ്റ് നവീകരണങ്ങളിൽ ഉൾപ്പെടുന്നു.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

ബ്ലൂടൂത്തിനൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, ക്രൂയിസ് കൺട്രോൾ, ഇക്കോ മോഡിനൊപ്പം എയർ കണ്ടീഷനിംഗ്, ഫ്രണ്ട് ആം റെസ്റ്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് ക്രമീകരിക്കാവുന്ന ഒആർവിഎം എന്നിവയാണ് ബൊലോറോ നിയോയിലെ മറ്റ് സ്റ്റാൻഡേർഡ് സവിശേഷതകൾ.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

എബി‌എസ്, ഇബിഡി, സിബിസി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിവേഴ്‌സിംഗ് പാർക്കിംഗ് സെൻസറുകൾ, ഓപ്‌ഷണൽ ഐസോഫിക്സ് മൗണ്ടുകൾ എന്നിവ ബൊലേറോ നിയോയിലെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

മെക്കാനിക്കൽ ഘടകങ്ങളെല്ലാം മുൻഗാമിയായ TUV300 മോഡലിന് സമാനമാണ്. അതായത് 1.5 ലിറ്റർ ത്രീ സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. എന്നിരുന്നാലും ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ പരിഷ്ക്കരണത്തിന് വിധേയമായിട്ടുണ്ട്.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

ഈ എഞ്ചിൻ 100 bhp കരുത്തിൽ 260 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ TUV300 പോലെ തന്നെ ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും മഹീന്ദ്ര ബൊലേറോ നിയോ അവതരിപ്പിക്കുന്നു.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായുള്ള സമർപ്പിത ഇക്കോ ഡ്രൈവ് മോഡും ബൊലേറോ നിയോയുടെ പ്രത്യേകതയാണ്. മൂന്നാം തലമുറ സ്കോർപിയോയുടെ ലാൻഡർ-ഫ്രെയിം ചാസിയിലാണ് ഈ കോംപാക്‌ട് എസ്‌യുവിയെ നിർമിച്ചിരിക്കുന്നത്.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

സബ് കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ആദ്യ ബോഡി-ഓൺ-ഫ്രെയിം എസ്‌യുവിയായി ബൊലേറോ നിയോ സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരു റിയർ-വീൽ ഡ്രൈവ് എസ്‌യുവി കൂടിയാണെന്നതും ശ്രദ്ധേയമാണ്. എതിരാളി മോഡലുകളിൽ നിന്ന് വേറിട്ടു നിർത്താനും മഹീന്ദ്രയെ ഇത് സഹായിക്കും.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

വാഹനത്തിന്റെ ടോപ്പ്-എൻഡ് N10 വേരിയന്റിനെ പോലും മെക്കാനിക്കലി ലോക്കിംഗ് ഡിഫറൻഷ്യൽ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. മഹീന്ദ്ര ബൊലേറോ നിയോ സ്റ്റാൻഡേർഡ് ബൊലേറോയ്ക്ക് മുകളിലാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.

പുതിയമുഖം; മഹീന്ദ്ര ബൊലേറോ നിയോ വിപണിയിൽ, വില 8.48 ലക്ഷം രൂപ

അധിക പ്രകടനവും കൂടുതൽ സുഖസൗകര്യങ്ങളും തേടുന്ന സാധാരണ ബൊലേറോ വാങ്ങുന്നയാൾക്ക് മഹീന്ദ്ര TUV300 എസ്‌യുവിയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാം. ബൊലേറോ നിയോയ്ക്ക് അതിന്റെ സെഗ്‌മെന്റിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ല. എന്നാൽ ഈ വില ശ്രേണിയിൽ ഇത് മറ്റ് മോണോകോക്ക് കോംപാക്‌ട് എസ്‌യുവികളുമായാണ് ഇതിന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Launched The Bolero Neo In India At Starting Price Of Rs 8.48 Lakh. Read in Malayalam
Story first published: Tuesday, July 13, 2021, 15:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X