XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

കഴിഞ്ഞ ഒരു വർഷക്കാലമായി വാഹന വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് സെമികണ്ടക്‌ടർ ചിപ്പുകളുടെ ലഭ്യതകുറവ്. ചിപ്പ് ക്ഷാമം മൂലം പ്രമുഖ വാഹന കമ്പനികളെല്ലാം നിർമാണം നിര്‍ത്തുകയോ വെട്ടിച്ചുരുക്കുകയോ ചെയ്‌തിട്ടുണ്ട്. മാരുതി, ഹ്യുണ്ടായി, എന്നീ മുൻനിര കമ്പനികളെല്ലാം ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നവരാണ്.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

മറ്റെല്ലാ വാഹന നിർമാതാക്കളെയും പോലെ മഹീന്ദ്രയും സെമികണ്ടക്‌ടർ ക്ഷാമം നേരിടുന്നവരാണ്. അതിനാൽ, തങ്ങളുടെ വാഹനങ്ങളിലെ ചിപ്പ് ഉപയോഗം കുറയ്ക്കാനുള്ള പദ്ധതികളുമായാണ് ഇപ്പോൾ മുന്നോട്ടുപോവുന്നത്. ചിപ്പ് ക്ഷാമ പ്രശ്‌നം മറികടക്കാൻ ബ്രാൻഡുകളെല്ലാം തങ്ങളുടെ വേരിയന്റ് ലൈനപ്പ് നവീകരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളിലേക്ക് പോകുന്ന സെമികണ്ടക്‌ടർ ചിപ്പുകൾക്ക് പ്രത്യേക കുറവുകളുണ്ടെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ്, ഫാം എക്യുപ്‌മെന്റ് സെക്‌ടറുകൾ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രാജേഷ് ജെജുരിക്കർ പറഞ്ഞു. അടുത്തിടെ വിപണിയിൽ എത്തി ഹിറ്റായി മാറിയ XUV700 എസ്‌യുവിയുടെ ചില വേരിയന്റുകളിലെ ഫീച്ചറുകളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

സെമികണ്ടക്ടർ കുറവുകളുടെ തരത്തെ ആശ്രയിച്ച്, കുറഞ്ഞ നിരക്കിൽ ചില ഫീച്ചറുകൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്കാണ് കമ്പനി നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക വേരിയന്റ് വാങ്ങാൻ മഹീന്ദ്ര ഒരു ഉപഭോക്താവിനെയും നിർബന്ധിക്കില്ലെന്നും രാജേഷ് ജെജുരിക്കർ വ്യക്തമാക്കിയിട്ടുണ്ട്.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

XUV700 എസ്‌യുവിൽ നിന്ന് വയർലെസ് ചാർജർ മഹീന്ദ്ര നീക്കം ചെയ്തിട്ടുണ്ട്. ഉയർന്ന വകഭേദങ്ങൾ താഴ്ന്ന വേരിയന്റുകളേക്കാൾ കൂടുതൽ സെമികണ്ടക്‌ടറുകൾ ഉപയോഗിക്കുന്നു എന്നത് വളരെ വ്യക്തമാണ്. കാരണം അവ കൂടുതൽ ഉപകരണങ്ങളും സവിശേഷതകളും ഉൾക്കൊള്ളുന്നുവെന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ 170 ചിപ്പുകൾ വരെയാണ് ഉപയോഗിക്കുന്നത്.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

ചില ചിപ്പുകൾ XUV700 വരുന്ന അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റത്തിനായി ഉപയോഗിക്കുന്നു. എസ്‌യുവി ഇതിനകം തന്നെ 70,000 ബുക്കിംഗുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. 2022 ജനുവരി 14 ന് അകം വാഹനത്തിന്റെ 14,000 യൂണിറ്റുകൾ ഡെലിവറി ചെയ്യാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

നിലിവൽ എല്ലാ മോഡലുകളിലുമായി മഹീന്ദ്രയ്ക്ക് 1,60,000 യൂണിറ്റ് ഓർഡർ ബാക്കിയുണ്ട്. ചിപ്പ് ക്ഷാമം കാരണം അവർക്ക് സെപ്റ്റംബറിൽ മൊത്തം 32,000 യൂണിറ്റുകളുടെ ഉത്പാദനം വെട്ടിചുരുക്കിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് കമ്പനിക്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമില്ലാതെ ഥാർ എസ്‌യുവികൾ ഉപഭോക്താക്കൾക്ക് കൈമാറേണ്ടി വന്നിട്ടുണ്ട്. തുടർന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡീലർ വഴി ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

എന്നിരുന്നാലും ഇത് കാരണം ഡീലർഷിപ്പിന് ഇൻഫോടെയ്ൻമെന്റ് യൂണിറ്റുകൾ ലഭിക്കാത്തതിനാൽ ധാരാളം ഡെലിവറികൾ വൈകിയിരുന്നു. MX, AX എന്നിങ്ങനെ രണ്ട് വേരിയന്റ് ശ്രേണിയിലാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. 12.49 ലക്ഷം മുതൽ 22.99 ലക്ഷം രൂപ വരെയാണ് പുതിയ XUV700 പതിപ്പിനായി മുടക്കേണ്ട പുതിയ എക്സ്ഷോറൂം വില.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

2.0 ലിറ്റർ 4 സിലിണ്ടർ ടർബോ-പെട്രോൾ, 2.2 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

സെമികണ്ടക്‌ടർ ചിപ്പുകളുടെ കാര്യത്തിലേക്ക് തിരികെയെത്തിയാൽ ഓരോ വാഹനത്തിനും ഉപയോഗിക്കുന്ന ചിപ്പുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ടാറ്റ മോട്ടോർസിന് സാധിച്ചിട്ടുണ്ട്. വാഹനത്തെ ശക്തിപ്പെടുത്തുന്ന ഒരു പ്രത്യേക ഘടകത്തിൽ ചിപ്പ് ഉപയോഗം പകുതിയായി കുറയ്ക്കാൻ ആഭ്യന്തര നിർമാതാവിന് കഴിഞ്ഞു.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

എന്നാൽ ഏത് ഘടകമോ വാഹനമോ ആണെന്ന് ടാറ്റ മോട്ടോർസ് വെളിപ്പെടുത്തിയിട്ടില്ല. ഉദാഹരണത്തിനായി എടുത്താൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെയുള്ള ഫിസിക്കൽ ബട്ടണുകൾ കമ്പനി നീക്കം ചെയ്തു. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള TFT സ്‌ക്രീനും സ്റ്റാർട്ട്/സ്റ്റോപ്പിനുള്ള പുഷ് ബട്ടണും പോലുള്ള സവിശേഷതകൾ ടോപ്പ്-എൻഡ് വേരിയന്റുകൾക്ക് മാത്രമായി പരിമിതപ്പെടുത്താനും ബ്രാൻഡ് തയാറായി.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

നിലവിൽ ആപ്ലിക്കേഷൻ നിർദ്ദിഷ്‌ട ചിപ്പുകളെ സ്റ്റാൻഡേർഡ് ചിപ്പുകളിലേക്ക് പരിവർത്തനം ചെയ്യാൻ തങ്ങൾ നോക്കുകയാണെന്ന് ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇതിനായി ചിപ്പുകളുടെ ഒപ്റ്റിമൈസേഷനായാണ് കമ്പനി നീങ്ങിയത്. ഇത് ചിപ്പുകളുടെ ഉപയോഗം കുറയ്ക്കുകയും വളരെ ചുരുങ്ങിയ കാലയളവിൽ അവയെ സാധൂകരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

XUV700 എസ്‌യുവിയിൽ നിന്നും ചില ഫീച്ചറുകൾ പടിയിറങ്ങിയേക്കും; കാരണം ഇതാ

ഇതിനായി ജാഗ്വർ, ലാൻഡ് റോവർ എന്നിവയുടെ വൈദഗ്ധ്യം ടാറ്റ ഉപയോഗിച്ചു. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ മറ്റ് വാഹന നിർമാതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര കമ്പനിക്ക് നിലവിൽ സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമം താരതമ്യേന കുറവാണെന്ന് പറയാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra may remove some features from new xuv700 suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X