ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

വരും വർഷങ്ങളിൽ തങ്ങളുടെ എസ്‌യുവി, ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ പദ്ധതിയിടുകയാണ് ജനപ്രിയ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. eKUV100 ഇലക്ട്രിക് മിനി എസ്‌യുവി, eXUV300 ഇലക്ട്രിക് സബ് കോംപാക്‌ട് എസ്‌യുവി മോഡലുകൾ അടുത്ത വർഷത്തേക്കായി വിപണിയിൽ എത്തിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

പുതുതായി പുറത്തിറക്കിയ XUV700 എസ്‌യുവിയുടെ ഇലക്ട്രിക് ആവർത്തനത്തിലും മഹീന്ദ്ര പ്രവർത്തിക്കുന്നുണ്ട്. അത് 2023 ഓടെ നിരത്തിലേക്ക് എത്തുമെന്നാണ് സൂചന. ഇലക്ട്രിക് പവർട്രെയിനുകൾ അവതരിപ്പിക്കുന്ന രണ്ട് പുതിയ ഇവികളും (W620, V201) ഉണ്ടാകും.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

എന്നാൽ ശ്രദ്ധേയമാകുന്നത് മറ്റൊരു കാര്യമാണ്. വരാനിരിക്കുന്ന പുതുതലമുറ ബൊലേറോയും സ്കോർപിയോയും പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി അവതരിപ്പിച്ചേക്കാം എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കമ്പനിയെ വരാനിരിക്കുന്ന CAFA (കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കണോമി), RDE (റിയൽ ഡ്രൈവിംഗ് എമിഷൻ) മാനദണ്ഡങ്ങൾ എന്നിവ പാലിക്കാൻ സഹായിക്കും. ഇത് 2022 മുതൽ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. അടുത്ത തലമുറയിലേക്ക് ചേക്കേറിയ സ്കോർപിയോ അടുത്ത വർഷം തുടക്കത്തിൽ വിപണിയിൽ എത്തിച്ചേരും.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

തലമുറ മാറ്റത്തോടെ ബൊലേറോ പുതിയ ഥാർ എസ്‌യുവിക്ക് അടിവരയിടുന്ന പുതിയ ലാഡർ ഓൺ ഫ്രെയിം ചാസിയിലേക്ക് മാറും. 2022 സ്കോർപിയോയിലും ഇതേ പ്ലാറ്റ്ഫോമായിരിക്കും ഉപയോഗിക്കുക. 2.2 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ബൊലോറോയുടെ പുതിയ മോഡൽ വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

മറാസോയുടെ 1.5 ലിറ്റർ ടർബോ ഡീസലും പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റുകളും ബൊലേറോയ്ക്കും സമ്മാനിക്കാൻ മഹീന്ദ്രയ്ക്ക് സാധിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളും ഓഫറിൽ ഉണ്ടാകുമെന്ന കാര്യവും ഏറെ ശ്രദ്ധേയമാകും.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

കാര്യമായ കോസ്മെറ്റിക് മാറ്റങ്ങളും സവിശേഷതകളുടെ നവീകരണങ്ങളും വരിനിരിക്കുന്ന പുതിയ ബൊലോറോയിൽ എത്തിയേക്കുമെന്നാണ് വിവരം. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംയുവികളിൽ ഒന്നാണ് ബൊലേറോ. തലമുറമാറ്റത്തോടെ കൂടുതൽ ഉപഭോക്താക്കളെയും ആകർഷിക്കാൻ വാഹനം പ്രാപ്‌തമാവുകയും ചെയ്യും.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

അതേസമയം മറുവശത്ത് 2022 മഹീന്ദ്ര സ്കോർപിയോ മെച്ചപ്പെട്ട സ്റ്റൈലിംഗ്, കൂടുതൽ സവിശേഷതകൾ, പുതിയ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയുമായി വരും. എസ്‌യുവിയിൽ 2.0 ലിറ്റർ ടർബോ പെട്രോളും 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാകും കമ്പനി അണിനിരത്തുക.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

ഇവ യഥാക്രമം 150 bhp, 158 bhp എന്നിങ്ങനെ കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയും ഉൾപ്പെടും. 2WD, AWD സംവിധാനങ്ങളും സ്കോർപിയോയിൽ വാഗ്ദാനം ചെയ്യും.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

എസ്‌യുവിക്ക് പുതുതായി രൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരു ഇലക്ട്രിക് സൺറൂഫ്, മൂന്നാം നിര സീറ്റുകൾ, ഒപ്പം ഒരുപിടി പുതിയ ആധുനിക സവിശേഷതകൾ എന്നിവ ലഭിക്കുമെന്ന് അടുത്തിടെയായി പുറത്തുവരുന്ന സ്പൈ ചിത്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലംബമായ എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പോലുള്ള പരിഷ്ക്കാരങ്ങളും ജനപ്രിയ എസ്‌യുവിയിലേക്ക് ഇത്തവണ ചേക്കേറും.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

അതോടൊപ്പം കാഴ്ച്ചയിൽ പുതുമകൾ നൽകാനായി ഒരു പുതിയ ക്രോം ഗ്രില്‍, ബ്രാന്‍ഡിന്റെ പുതിയ ലോഗോ, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, സൈഡ്-സ്റ്റെപ്പ്, റൂഫ് റെയിലുകള്‍, ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, റിയര്‍ സ്പോയിലര്‍ എന്നിവയും എസ്‌യുവിക്ക് ലഭിക്കും.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

ഇവയോടൊപ്പം തന്നെ XU700 മോഡലിന് സമാനമായ ചില ഫസ്റ്റ്-ഇൻ-ക്ലാസ് സവിശേഷതകളും സ്കോർപിയോയിലേക്ക് എത്തും. സുരക്ഷയിലും കേമനായിരിക്കും എസ്‌യുവി എന്നതിലും സംശയമൊന്നും വേണ്ട. XU700 അവതരിപ്പിച്ചതു മുതൽ മഹീന്ദ്രയിലേക്ക് കൂടുതൽ ഉപഭോക്താക്കൾ എത്തുമെന്നാണ് പ്രതീക്ഷ.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

വാഹനം വിൽപ്പനയ്ക്കായി ഷോറൂമുകളിലെത്താനാണ് ഇപ്പോൾ പലരും കാത്തിരിക്കുന്നത്. പുത്തൻ എസ്‌യുവിക്കായുള്ള ബുക്കിംഗും കമ്പനി ഉടൻ ആരംഭിക്കും. MX, AX3, AX5, AX7 എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റുകളിലാണ് XUV700 വിപണിയിൽ എത്തുകയെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്.

ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നു

അഞ്ച് സീറ്റർ വേരിയന്റുകളുടെ എക്സ്ഷോറൂം വില കമ്പനി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും XUV700 ഏഴ് സീറ്റർ മോഡലുകൾക്കായുള്ള വില മഹീന്ദ്ര വരും ദിവസങ്ങളിൽ പുറത്തുവിടും. നിലവിൽ MX പെട്രോളിന് 11.99 ലക്ഷം, MX ഡീസൽ 12.49 ലക്ഷം, AX3 പെട്രോൾ 13.99 ലക്ഷം, AX5 പെട്രോൾ 14.99 ലക്ഷം എന്നിങ്ങനെയായാരിക്കും മുടക്കേണ്ടി വരിക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra might introduce the new gen bolero and scorpio with mild hybrid technology
Story first published: Saturday, September 11, 2021, 9:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X