ബുക്കിംഗ് കാലയളവ് നീളുന്നു; ഥാർ കാത്തിരിക്കുന്നവർക്ക് 2 ദിവസത്തേക്ക് എസ്‌യുവി വീട്ടിൽകൊണ്ടുപോകാം

മഹീന്ദ്രയുടെ തലവര മാറ്റിയാണ് രണ്ടാംതലമുറ ഥാർ എസ്‌യുവിയുടെ കടന്നുവരവ്. പുതുമോഡലിനെ റെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണെങ്കിലും വിപണിയിൽ നിന്നും ഇത്രയും വലിയ പ്രതികരണം ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നുമില്ല.

ബുക്കിംഗ് കാലയളവ് നീളുന്നു; ഥാർ കാത്തിരിക്കുന്നവർക്ക് 2 ദിവസത്തേക്ക് എസ്‌യുവി വീട്ടിൽകൊണ്ടുപോകാം

ഥാറിന്റെ പരുക്കൻ രൂപം, ആധിപത്യം പുലർത്തുന്ന റോഡ് സാന്നിധ്യം, സമഗ്രമായ സവിശേഷതകൾ, ഓഫ്-റോഡിംഗ് കഴിവുകൾ, ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ എന്നിവ തന്നെയാണ് ഇത്രയും വിജയമായിതീരാൻ കാരണമായത്.

ബുക്കിംഗ് കാലയളവ് നീളുന്നു; ഥാർ കാത്തിരിക്കുന്നവർക്ക് 2 ദിവസത്തേക്ക് എസ്‌യുവി വീട്ടിൽകൊണ്ടുപോകാം

വാഹനത്തിനായി ആയിരക്കണക്കിന് ബുക്കിംഗുകൾ ലഭിക്കുന്നത് സന്തോഷകരമാണെങ്കിലും എസ്‌യുവിക്കായുള്ള ബുക്കിംഗ് കാലയളവ് വളരെ കൂടുതലാകുന്നത് ഉപഭോക്താക്കളിൽ വിരസതയുളവാക്കാൻ കാരണമായിട്ടുണ്ട്.

ബുക്കിംഗ് കാലയളവ് നീളുന്നു; ഥാർ കാത്തിരിക്കുന്നവർക്ക് 2 ദിവസത്തേക്ക് എസ്‌യുവി വീട്ടിൽകൊണ്ടുപോകാം

ഉത്‌പാദനം വർധിപ്പിച്ചുകൊണ്ട് മഹീന്ദ്രയ്ക്ക് മികച്ച രീതിയിൽ ഈ പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമായിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി ഇതിനു തടയിടുകയായിരുന്നു. നിലവിൽ കൃത്യമായ ഡെലിവറി പൂർത്തിയാക്കാനായി കമ്പനി പെടാപാടുപെടുകയാണ്.

ബുക്കിംഗ് കാലയളവ് നീളുന്നു; ഥാർ കാത്തിരിക്കുന്നവർക്ക് 2 ദിവസത്തേക്ക് എസ്‌യുവി വീട്ടിൽകൊണ്ടുപോകാം

നിർദ്ദിഷ്‌ട ഘടകങ്ങളുടെ വിതരണ ശൃംഖലയുടെ പ്രധാന തടസവും കമ്പനിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സെമികണ്ടക്‌ടറുകളുടെ ആഗോള ക്ഷാമമാണ് മറ്റൊരു പ്രധാന വെല്ലുവിളി. മൈക്രോ പ്രോസസറുകളിലും മറ്റ് ഇലക്ട്രോണിക് ഘടകങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സെമികണ്ടക്‌ടറുകൾ.

ബുക്കിംഗ് കാലയളവ് നീളുന്നു; ഥാർ കാത്തിരിക്കുന്നവർക്ക് 2 ദിവസത്തേക്ക് എസ്‌യുവി വീട്ടിൽകൊണ്ടുപോകാം

കാറുകളുടെ കാര്യത്തിൽ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകൾക്ക് (ഇസിയു) മൈക്രോ പ്രോസസറുകൾ ആവശ്യമാണ്. സെമി കണ്ടക്ടറുകളുടെ കുറവ് മിക്ക കാർ നിർമാതാക്കളുടെയും ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.

ബുക്കിംഗ് കാലയളവ് നീളുന്നു; ഥാർ കാത്തിരിക്കുന്നവർക്ക് 2 ദിവസത്തേക്ക് എസ്‌യുവി വീട്ടിൽകൊണ്ടുപോകാം

ഈ വർഷം കാര്യങ്ങൾ മെച്ചപ്പെടുമെന്ന് മഹീന്ദ്ര പ്രതീക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് രണ്ടാം തരംഗം പ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കി. ഇതിനർഥം ഥാർ ബുക്ക് ചെയ്ത ഉപയോക്താക്കൾക്ക് ഡെലിവറികൾ ലഭിക്കാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് സാരം.

ബുക്കിംഗ് കാലയളവ് നീളുന്നു; ഥാർ കാത്തിരിക്കുന്നവർക്ക് 2 ദിവസത്തേക്ക് എസ്‌യുവി വീട്ടിൽകൊണ്ടുപോകാം

കാര്യമായ വെല്ലുവിളികൾ ഉണ്ടെങ്കിലും ഡെലിവറികൾ വേഗത്തിലാക്കാൻ കമ്പനി ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മഹീന്ദ്രയുടെ സിഇഒ വീജയ് റാം നക്ര വ്യക്തമാക്കിയിട്ടുണ്ട്. ഥാറിന്റെ ദൈനംദിന നിർമാണം പരമാവധി വർധിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സി‌ഇ‌ഒ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുമുണ്ട്.

ബുക്കിംഗ് കാലയളവ് നീളുന്നു; ഥാർ കാത്തിരിക്കുന്നവർക്ക് 2 ദിവസത്തേക്ക് എസ്‌യുവി വീട്ടിൽകൊണ്ടുപോകാം

ഘടകങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് വെണ്ടർ പങ്കാളികളുമായി സജീവമായി സഹകരിക്കും. ഡെലിവറികൾ വൈകിയതിനാൽ ഉപഭോക്താക്കൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ബുക്ക് ചെയ്‌ത ഉപഭോക്താക്കൾക്ക് രണ്ട് ദിവസത്തേക്ക് ഥാർ സൗജന്യമായി കമ്പനി വാഗ്ദാനം ചെയ്യുകയാണിപ്പോൾ.

ബുക്കിംഗ് കാലയളവ് നീളുന്നു; ഥാർ കാത്തിരിക്കുന്നവർക്ക് 2 ദിവസത്തേക്ക് എസ്‌യുവി വീട്ടിൽകൊണ്ടുപോകാം

ഈ നീക്കം ഉപഭോക്താക്കൾക്ക് ഥാറിനോടുള്ള താൽപര്യം നഷ്‌ടപ്പെടുന്നില്ലെന്നും അവരുടെ ബുക്കിംഗ് റദ്ദാക്കില്ലെന്നും ഉറപ്പാക്കും. ഇതിനായുള്ള സ്ലോട്ടുകൾ എപ്പോൾ ലഭ്യമാകുമെന്നത് എല്ലാ ഉപഭോക്താക്കളെയും കമ്പനി വ്യക്തിഗതമായി അറിയിക്കും.

ബുക്കിംഗ് കാലയളവ് നീളുന്നു; ഥാർ കാത്തിരിക്കുന്നവർക്ക് 2 ദിവസത്തേക്ക് എസ്‌യുവി വീട്ടിൽകൊണ്ടുപോകാം

കൊവിഡ്-19 നിയന്ത്രണങ്ങൾ ഇപ്പോഴും രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ സജീവമായതിനാൽ ഇതിന് കുറച്ച് സമയമെടുക്കുമെന്ന് മാത്രം. രണ്ട് ദിവസത്തെ സൗജന്യ ട്രയലിനായി കാത്തിരിക്കണമെന്ന് മഹീന്ദ്ര ഉപഭോക്താക്കളോട് അഭ്യർഥിച്ചിട്ടുണ്ട്. കൂടാതെ ഡെലിവറികൾ വൈകിയ ഥാർ ഉപഭോക്താക്കൾക്ക് മഹീന്ദ്ര ഒറിജിനൽ ആക്‌സസറികളിൽ 30 ശതമാനം വരെ കിഴിവും ലഭ്യമാക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Offering A 2-Day Use Of Thar SUV For Booked Customers With Free Cost. Read in Malayalam
Story first published: Wednesday, July 14, 2021, 16:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X