XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ 50,000 ബുക്കിംഗ് സ്വന്തമാക്കിയ XUV700 വാങ്ങുന്നവർക്ക് പുതിയ ഓഫറുമായി കമ്പനി. എസ്‌യുവി സ്വന്തമാക്കുമ്പോൾ 25,000 രൂപയുടെ ലോയൽറ്റി ബോണസാണ് മഹീന്ദ്രയുടെ വാഗ്ദാനം. എന്നാൽ നിലവിൽ ഒരു മഹീന്ദ്ര വാഹനം സ്വന്തമായുള്ള ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാവുക.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

അഞ്ച്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമായ മിഡ്-സൈസ് എസ്‌യുവി ആഭ്യന്തര വിപണിയിൽ വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനകം 25,000 യൂണിറ്റുകളുടെ രണ്ട് ബാച്ചുകൾ ഇന്ത്യയിൽ വിറ്റുതീർന്നതായാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

അതായത് അടുത്ത ആറു മാസത്തേക്കായുള്ള XUV700 വിറ്റുപോയെന്ന് സാരം. ഒക്ടോബർ ഏഴിനാണ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചത്. തുടർന്ന് ആമുഖ വിക്ഷേപണ വിലയിൽ വാഗ്ദാനം ചെയ്ത ആദ്യത്തെ 25,000 യൂണിറ്റുകൾ വെറും 57 മിനിറ്റിനുള്ളിലാണ് വിറ്റുതീർന്നത്. തുടർന്ന് ഒക്ടോബർ എട്ടിന് ബ്രാൻഡ് ബുക്കിംഗ് പുനരാരംഭിച്ചു.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

ഈ രണ്ടാമത്തെ ബാച്ച് 2 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. ഇപ്പോൾ കമ്പനി അതിന്റെ വില 50,000 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ വില വർധനയ്ക്ക് ശേഷം മഹീന്ദ്ര XUV700 വില 12.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മൊത്തത്തില്‍ വേരിയന്റുകളിലുടനീളം ശരാശരി 50,000 രൂപയുടെ വില വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് വേണം പറയാന്‍.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

മഹീന്ദ്ര XUV700 MX, AX3, AX5, AX7 വകഭേദങ്ങളിലായാണ് വിപണിയിൽ എത്തുന്നത്. വേരിയന്റിനനുസരിച്ച് അഞ്ച്, ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനുകളിലാണ് വാഹനം വിൽക്കുന്നത്. എന്നിരുന്നാലും 60,000 രൂപ പ്രീമിയം ആവശ്യപ്പെട്ട് തെരഞ്ഞെടുത്ത AX സീരീസിന്റെ വകഭേദങ്ങളിൽ മാത്രമേ ഏഴ് സീറ്റുകൾ ലഭിക്കൂ.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

2.2 ലിറ്റർ നാല് സിലിണ്ടർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ, 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ യൂണിറ്റ് എന്നിവയാണ് എസ്‌യുവിയുടെ എഞ്ചിൻ ഓപ്ഷനുകൾ. മാനുവൽ ഗിയർബോക്‌സുമായി വരുന്ന വേരിയന്റ് പരമാവധി 185 bhp കരുത്തിൽ 420 Nm torque ഇത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

അതേസമയം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ XUV700 പതിപ്പ് 450 Nm torque ആണ് വികസിപ്പിക്കുന്നത്. എന്നാൽ വാഹനത്തിന്റെ ബേസ് മോഡലായ മഹീന്ദ്ര XUV700 MX വകഭേദത്തിൽ ഇതേ ഡീസൽ എഞ്ചിൻ പരമാവധി 155 bhp കരുത്തിൽ 360 Nm torque മാത്രമാണ് നൽകുന്നത്.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

മറുവശത്ത് എസ്‌യുവിയുടെ ഡീസൽ യൂണിറ്റ് 200 bhp പരമാവധി കരുത്തും 380 Nm torque ഉം ശ്രേണിയിലുടനീളം നിർമിക്കുന്നു. കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് വാഹനം സ്വന്തമാക്കാം. XUV700 എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനവും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

അഞ്ച് സീറ്റർ വേരിയന്റിലായാലും ഏഴ് സീറ്റർ പതിപ്പിലായാലും സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് XUV700.മോഡലിനായുള്ള ഡെലിവറികൾ ദീപാവലിക്ക് സമീപം നവംബർ നാലിനോട് കൂടി ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിംഗ് കാത്തിരിപ്പ് കാലയളവിന്റെ വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

പെട്രോൾ വേരിയന്റുകളുടെ ഡെലിവറികളായിരിക്കും ആദ്യഘട്ടത്തിൽ നടക്കുകയെന്നാണ് സൂചന. ഡീസൽ വേരിയന്റുകളുടെ വിതരണം തുടങ്ങാൻ അൽപം വൈകിയായിരിക്കും തുടങ്ങുക.നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ് മഹീന്ദ്ര തങ്ങളുടെ പുതിയ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

അതിൽ അഡ്വാൻസ്‌ഡ് ഡൈവർ അസിസ്റ്റ് സിസ്റ്റം (ADAS), സെഗ്മെന്റിലെ ഏറ്റവും വലിയത് ഒരു സ്കൈറൂഫ്, ബിൽറ്റ്-ഇൻ അലക്സാ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുൾപ്പെടെ ധാരാളം ഘടകങ്ങളാണ് ഉൾപ്പെടുന്നത്.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

ഇരട്ട സ്ക്രീൻ ലേഔട്ടാണ് അകത്തളെത്തെ സവിശേഷമാക്കുന്ന മറ്റൊരു ഘടകം. ഇത് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവക്കായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു മെർസിഡീസ് ബെൻസ് വാഹനങ്ങളിലേതിനു സമാനമാണ്.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

ഇതോടൊപ്പം തന്നെ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ, ഏഴ് എയർബാഗുകൾ, സ്മാർട്ട് പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകൾ, ലെതർ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയും അതിലേറെയും സജ്ജീകരണങ്ങളും XUV700 എസ്‌യുവിയെ വേറിട്ടുനിർത്തുന്നുണ്ട്.

XUV700 വാങ്ങുന്നവർക്ക് 25,000 രൂപയുടെ ലോയൽറ്റി ബോണസുമായി മഹീന്ദ്ര; എന്നാൽ ഈ നിബന്ധന ബാധകം

അളവുകളുടെ കാര്യത്തില്‍ പുതിയ XUV700 4,695 മില്ലീമീറ്റർ നീളവും 1,890 മില്ലീമീറ്റർ വീതിയും 1,755 മില്ലീമീറ്റർ ഉയരവും അളക്കുന്നു. സുരക്ഷാ സവിശേഷതകളിലും തന്റേതായൊരു ഇടംകണ്ടെത്താൻ ശ്രമിച്ച വാഹനമാണ് മഹീന്ദ്രയുടെ ഈ പുതിയ എസ്‌യുവി. ആറ് എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയാണ് സുരക്ഷക്കായി അണിനിരത്തിയിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra offering a loyalty bonus of rs 25000 for the existing customers when the buy new xuv700
Story first published: Saturday, October 9, 2021, 14:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X