1.89 ലക്ഷം രൂപ വരെ ലാഭിക്കാം; ജൂലൈയിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

കൊവിഡ് രണ്ടാംതരംഗത്തിൽ രണ്ടു മാസത്തോളം വിൽപ്പന നഷ്‌ടപ്പെട്ട വാഹന നിർമാതാക്കളെല്ലാം വിൽപ്പന തിരികെപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ജൂലൈ മാസത്തിൽ മോഡൽ ശ്രേണിയിലുടനീളം വൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചാണ് മഹീന്ദ്രയുടെ വരവ്.

1.89 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, കോംപ്ലിമെന്ററി ആക്സസറീസ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ഡീലർമാർ വഴിയാണ് കമ്പനി ഈ പ്രത്യേക ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.

1.89 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

1.13 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ടോടെയാണ് XUV500 എസ്‌യുവിയെ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അതിൽ 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 6,500 രൂപ കോർപ്പറേറ്റ് കിഴിവ്, 20,000 രൂപ വിലയുള്ള ആക്‌സസറികൾ എന്നിവയുമായെല്ലാമാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്.

1.89 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

മഹീന്ദ്രയുടെ എംപിവി മോഡലായ മറാസോയിൽ 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,200 രൂപ കോർപ്പറേറ്റ് ക്യാഷ് ഡിസ്കൗണ്ട് എന്നിവയ ചേർത്ത് 40,500 രൂപ വരെ പ്രീമിയം എംപിവിയിൽ ഈ മാസം ലാഭിക്കാം.

1.89 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ സ്കോർപിയോയിൽ മൊത്തം 37,500 രൂപയോളമാണ് ആനുകൂല്യങ്ങൾ നൽകുന്നത്. അതിൽ 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 4,500 രൂപ കോർപ്പറേറ്റ് കിഴിവ്, 17,000 രൂപ വരെയുള്ള ആക്സസറികൾ എന്നിവയായി തിരിച്ചാണ് ലഭ്യമാക്കുന്നത്.

1.89 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

5,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് 4,000 രൂപ, 5,000 രൂപ വിലയുള്ള ആക്‌സസറികൾ എന്നിവ ഉപയോഗിച്ച് XUV300 സ്വന്തമാക്കാം. കോംപാക്‌ട് എസ്‌യുവി നിരയിൽ ഏറ്റവും സുരക്ഷതിത്വമുള്ള വാഹനമാണ് ഇത്.

1.89 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

വിൽപ്പന കണക്കുകളിൽ മഹീന്ദ്രയുടെ നട്ടെല്ലായ ബൊലേറോയിൽ 3,500 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയും ആനുകൂല്യങ്ങളിൽ ലഭ്യമാകും. അതോടൊപ്പം തന്നെ നാല് വർഷത്തെ വാറന്റിയും മൾട്ടി പർപ്പസ് വാഹനത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

1.89 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

അടുത്തിടെ പുറത്തിറങ്ങിയ ഥാർ എസ്‌യുവി, KUV100 NXT മൈക്രോ എസ്‌യുവി, പ്രീമിയം ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ മഹീന്ദ്രയുടെ സാന്നിധ്യമായ ആൾട്യൂറാസ് G4 എന്നിവയിൽ കിഴിവുകളോ ആനുകൂല്യങ്ങളോ കമ്പനി ലഭ്യമാക്കിയിട്ടില്ല.

1.89 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

നിർമാണ ചെലവുകൾ കുത്തനെ ഉയർന്നതോടെ മോഡൽ നിരയിലാകെ രണ്ട് ശതമാനം മുതൽ വില വർധനവും നടപ്പിലാക്കുമെന്ന് മഹീന്ദ്ര കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ വിലക്കയറ്റം ഒരു പരിധി വരെ തടയാൻ പുതിയ ഓഫർ സഹായിക്കും എന്ന കാര്യവും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Offering Huge Discounts And Benefits On Selected Models In July 2021. Read in Malayalam
Story first published: Friday, July 9, 2021, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X