11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന XUV700 എസ്‌യുവിയുടെ വില ഔദ്യോഗികമായി പ്രഖ്യാപിച്ച് മഹീന്ദ്ര. ഇന്ത്യയിലെ വളർന്നുവരുന്ന സ്പോടർസ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ തരംഗമാകുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന് 11.99 ലക്ഷം മുതൽ 19.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

അഞ്ച്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവി MX, AX എന്നീ രണ്ട് സീരീസുകളിലാണ് ലഭ്യമാവുക. MX സീരീസ് MX പെട്രോൾ, MX ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 11.99 ലക്ഷം രൂപയും 12.49 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

MX Series
Fuel Type 5-Seater (MT)
MX Petrol ₹11.99 Lakh
Diesel ₹12.49 Lakh
AndrenoX Series
Fuel Type MT AT
AX3

(5-Seater)

Petrol ₹13.99 Lakh ₹15.59 Lakh
Diesel ₹14.59 Lakh** ₹16.19 Lakh
AX5

(5-Seater)

Petrol ₹14.99 Lakh** ₹16.59 Lakh
Diesel ₹15.59 Lakh** ₹17.19 Lakh**
AX7

(7-Seater)

Petrol ₹17.59 Lakh ₹19.19 Lakh
Diesel ₹18.19 Lakh ₹19.79 Lakh
**Also available in 7-Seater at an additional ₹60,000

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

അതേസമയം മറുവശത്ത് AX സീരീസ് 3 വേരിയന്റുകളിലാകും നിരത്തിലെത്തുക. ഇത് AX3 5-സീറ്റർ, AX5 5-സീറ്റർ, AX7 7-സീറ്റർ-എന്നിങ്ങനെ പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം. ഈ പതിപ്പുകളെല്ലാം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പമാണ് വിപണിയിൽ എത്തുന്നത്.

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

പെട്രോൾ എഞ്ചിനുള്ള മഹീന്ദ്ര XUV700 AX സീരീസിന്റെ വില 13.99 ലക്ഷം മുതൽ 19.19 ലക്ഷം രൂപ വരെയാണ്. അതേസമയം എസ്‌യുവിയുടെ ഡീസൽ ശ്രേണിക്ക് 14.59 ലക്ഷം രൂപ മുതൽ 19.79 ലക്ഷം രൂപ വരെയാണ് വില. 60,000 രൂപ അധിക തുക നൽകി വാങ്ങുന്നവർക്ക് അവരുടെ 5 സീറ്റർ മോഡലുകൾ 7 സീറ്ററുകളാക്കി മാറ്റാനും കഴിയുമെന്ന കാര്യവും ശ്രദ്ധേയമാണ്.

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

ഈ വിലകൾ ആദ്യ 25,000 ബുക്കിംഗുകൾക്ക് മാത്രമായിരിക്കും ബാധകം. എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിംഗ് 2021 ഒക്ടോബർ ഏഴിന് ആരംഭിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇതിനോടം ഡീലർഷിപ്പുകൾ മുൻകൂറായി വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗുകളും സ്വീകരിക്കുന്നുണ്ട്.

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

മഹീന്ദ്ര പുത്തൻ എസ്‌യുവിയുടെ ഡെലിവറി 2021 ഒക്ടോബർ 10-ന് ആയിരിക്കും ആരംഭിക്കുക. പുതിയ XUV700 മോഡലിനായുള്ള ആദ്യഘട്ട ടെസ്റ്റ് ഡ്രൈവ് ഒക്ടോബർ 2 മുതൽ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. രണ്ട് ഓപ്ഷണൽ പായ്ക്കുകളും എസ്‌യുവിക്കായി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

AX7 ഓട്ടോമാറ്റിക്കിൽ ലക്ഷ്വറി പായ്ക്ക്, AX7 ഡീസൽ ഓട്ടോമാറ്റിക്കിൽ AWD എന്നിവയാണ് അധിക വിലയ്ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതിന് യഥാക്രമം അധികമായി 1.8 ലക്ഷം, 1.3 ലക്ഷം രൂപയുമാണ് മുടക്കേണ്ടത്. ലക്ഷ്വറി പായ്ക്ക് സോണി ബൈ 3D സൗണ്ട്, ഇലക്ട്രിക്കൽ സ്മാർട്ട് ഡോർ ഹാൻഡിലുകൾ, 360 ഡിഗ്രി സറൗണ്ട് വ്യൂ, ബ്ലൈൻഡ് വ്യൂ മോണിറ്ററിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ചാർജിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

അതേസമയം പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഡീസൽ ഓട്ടോമാറ്റിക്കിൽ ഓപ്ഷണലായി ഓൾവീൽ ഡ്രൈവ് സംവിധാനം നടപ്പിലാക്കുന്നതിനാണ് AWD പാക്കേജ് ഉപയോഗപ്പെടുത്തേണ്ടത്. മഹീന്ദ്ര ആദ്യം എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകളുടെ ഡെലിവറികളായിരിക്കും ആരംഭിക്കുക. കമ്പനി ഒരു പുതിയ ഫിൻഎക്‌സ് എന്നൊരു പദ്ധതിയും വാഹനത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്.

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

ആദ്യത്തെ ഫിനാൻസിംഗ് ഇനിഷ്യേറ്റീവ് പ്രോഗ്രാമാണിത്. ഇത് XUV700 എസ്‌യുവിക്ക് മാത്രമുള്ള 20 'എക്സ്ക്ലൂസീവ് ലോഞ്ച് ഫിനാൻസ് ഓഫറുകളാണ് ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്. ഈ പദ്ധതിക്ക് കീഴിൽ രജിസ്ട്രേഷൻ, ഇൻഷുറൻസ്, ആക്‌സസറികൾ, ഷീൽഫ്, എഎംസി, ലോൺ പരിരക്ഷ എന്നിവയ്ക്കും സീറോ ഡൗൺ പേയ്‌മെന്റിനൊപ്പം 100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗ് വരെ ലഭിക്കും.

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

മഹീന്ദ്ര അവരുടെ റീട്ടെയിൽ, കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് മഹീന്ദ്ര ഫിനാൻസ്, ഒറിക്‌സ് എന്നിവരുമായി സഹകരിച്ച് ലീസിംഗ് പദ്ധതിക്ക് കീഴിൽ XUV700 വാഗ്ദാനം ചെയ്യും എന്നതും സ്വീകാര്യമായ നടപടിയാണ്. XUV700 മഹീന്ദ്ര സബ്സ്ക്രിപ്ഷനു കീഴിൽ സീറോ ഡൗൺ പേയ്മെന്റിലും റോഡ് നികുതിയിലും ലഭ്യമാകും. ഇനി പുത്തൻ എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള മറ്റ് സവിശേഷതകളിലേക്ക് കടക്കാം.

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

മഹീന്ദ്ര XUV700 MX സീരീസ്

8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ

ആൻഡ്രോയിഡ് ഓട്ടോ

സ്മാർട്ട് ഡോർ ഹാൻഡിലുകൾ

എൽഇഡി ടെയിൽ ലാമ്പ്

സ്റ്റിയറിംഗ് മൗണ്ടഡ് സ്വിച്ചുകൾ

ടേൺ ഇൻഡിക്കേറ്ററുകളുള്ള പവർ അഡ്ജസ്റ്റബിൾ ORVM

ഡേ നൈറ്റ് IRVM

17 ഇഞ്ച് സ്റ്റീൽ വീലുകൾ

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

മഹീന്ദ്ര XUV700 AX3

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ

ആമസോൺ അലക്സ ബിൽറ്റ്-ഇൻ

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ

60+ കണക്റ്റഡ് ഫീച്ചറുകളുള്ള AdrenoX കണക്റ്റ്

6 സ്പീക്കറുകളും സൗണ്ട് സ്റ്റേജിംഗും

എൽഇഡി ഡിആർഎൽ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ

കവറുകളുള്ള 17 ഇഞ്ച് സ്റ്റീൽ വീലുകൾ

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

മഹീന്ദ്ര XUV700 AX5

സ്കൈറൂഫ് (പനോരമിക് സൺറൂഫ്)

17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ

കർട്ടൻ എയർബാഗുകൾ

എൽഇഡി ക്ലിയർ-വ്യൂ ഹെഡ്‌ലാമ്പുകൾ

സ്വീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ

കോർണറിംഗ് ലാമ്പുകൾ

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

മഹീന്ദ്ര XUV700 AX7

വിപുലമായ ഡ്രൈവർ സഹായ സംവിധാനം (ADAS)

ഡ്രൈവർ ഡ്രൗസിനെസ് അലേർട്ട്

സ്മാർട്ട് ക്ലീൻ സോൺ

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ

18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ

ലെതറൈറ്റ് സീറ്റ്

ലെതർ സ്റ്റിയറിംഗ്, ഗിയർ ലിവർ

മെമ്മറി പ്രവർത്തനത്തോടുകൂടിയ 6-വേ പവർ സീറ്റ്

സൈഡ് എയർബാഗുകൾ

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ടർബോ ഡീസൽ, 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ എന്നീ എഞ്ചിൻ ഓപ്ഷനുമായാണ് പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തുക. ഡീസൽ എഞ്ചിൻ രണ്ട് ട്യൂൺ അവസ്ഥയിലാകും വാഗ്‌ദാനം ചെയ്യുക.

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയും ഉൾപ്പെടും. ഡീസൽ എഞ്ചിൻ സിപ്, സാപ്പ്, സൂം, കസ്റ്റം എന്നിങ്ങനെ 4 ഡ്രൈവിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നു. ഈ ഡ്രൈവ് മോഡുകൾ പെർഫോമൻസും സ്റ്റിയറിംഗ് പ്രതികരണവും മാറ്റുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

11.99 ലക്ഷം മുതൽ 19.79 ലക്ഷം വരെ; XUV700 എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര, ബുക്കിംഗ് ഒക്‌ടോബർ 7 മുതൽ

മഹീന്ദ്ര XUV700 5 സീറ്റർ പ്രധാനമായും മിഡ്-സൈസ് എസ്‌യുവികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എംജി ഹെക്‌ടർ എന്നിവയോടാകും മാറ്റുരയ്ക്കുക. അതേസമയം 7 സീറ്റർ മോഡൽ ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, എംജി ഹെക്‌ടർ പ്ലസ് എന്നിവയോടാകും മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra officially announced the prices of the new xuv700 suv details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X