75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

കാത്തിരിപ്പുകൾ അവസാനിപ്പിച്ച് XUV700 എസ്‌യുവിക്കായുള്ള ഔദ്യോഗിക ഡെലിവറി കഴിഞ്ഞ ദിവസം മഹീന്ദ്ര ആരംഭിച്ചിരുന്നു. നേരത്തെ 2021 ഒക്ടോബർ 30 മുതൽ വിതരണം തുടങ്ങുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരുന്നതെങ്കിലും പ്രതീക്ഷിച്ചതിലും മുമ്പായി വാഹനത്തെ നിരത്തിലെത്തിക്കുകയായിരുന്നു.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

ആദ്യഘട്ടത്തിൽ പെട്രോൾ വേരിയന്റുകളാണ് കമ്പനി വിതരണം ചെയ്‌തു തുടങ്ങിയിരിക്കുന്നത്. അതിനുശേഷം 2021 നവംബർ അവസാനം മുതൽ ഡീസൽ മോഡലുകളുടെയും ഡെലിവറി കമ്പനി ആരംഭിക്കും. ഒക്ടോബർ 7 മുതൽ ബുക്കിംഗ് തുടങ്ങിയതിനുശേഷം എസ്‌യുവിക്കായി ഇതുവരെ 65,000 ബുക്കിംഗുകൾ നേടാൻ മഹീന്ദ്രയ്ക്ക് സാധിച്ചു.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

അടുത്ത വർഷം ജനുവരി 14 ഓടെ XUV700 എസ്‌യുവിയുടെ കുറഞ്ഞത് 14,000 യൂണിറ്റുകളെങ്കിലും ഡെലിവറി ചെയ്യാനാണ് മഹീന്ദ്രയുടെ പദ്ധതി. അതായത് പ്രതിദിനം 187 യൂണിറ്റുകൾ കൈമാറാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. 75 ദിവസത്തിനകം ഈ നാഴികക്കല്ല് മറികടക്കാൻ ബ്രാൻഡിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും, കൊവിഡ് മഹാമാരി മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസങ്ങൾ കാരണം, ഡെലിവറി തീയതികൾ ഇനിയും വൈകിയേക്കാം എന്ന് മഹീന്ദ്ര പറഞ്ഞുവെച്ചിട്ടുമുണ്ട്.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

വാഹന വ്യവസായം നേരിടുന്ന പാർട്‌സുകളുടെ ആഗോള ക്ഷാമം കാരണം ഡെലിവറി വൈകാൻ സാധ്യതയുണ്ടെങ്കിലും ഇതൊരു വെല്ലുവിളിയായി കണക്കിലെടുത്ത് ലക്ഷ്യം പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. XUV700 ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് അവരുടെ ഡെലിവറി തീയതികളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഇന്ന് മുതൽ ലഭിക്കാൻ തുടങ്ങും.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

5, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാകും. സുഗമമായ ഡെലിവറി പ്രക്രിയയ്ക്കായി മഹീന്ദ്ര ഒരു കൺസൾട്ടൻസി കമ്പനിയുമായി സഹകരിച്ച് അൽഗോരിതം അടിസ്ഥാനമാക്കിയുള്ള പ്രക്രിയയിലേക്ക് പ്രവർത്തിക്കുന്നുമുണ്ട്. ഡെലിവറികൾ പല ഘടകങ്ങളുടേയും സംയോജനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഓരോ നഗരത്തിന്റെയും ഡീലർ ലെവലിന്റെയും ബുക്കിംഗുകളുടെ എണ്ണം, ഓൺലൈൻ, ഓഫ് ലൈൻ ബുക്കിംഗുകളുടെ അനുപാതം, വേരിയന്റുകൾ എന്നിവയെ ആശ്രയിച്ചിരിക്കും ഇത് നടപ്പിലാക്കുക.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

ഡെലിവറി തീയതികൾ ഉപഭോക്താക്കളെ അതത് ഡീലർഷിപ്പുകൾ വഴിയാണ് അറിയിക്കുന്നത്. എന്നാൽ നിലവിലെ വിതരണ ശൃംഖലയുടെ നിയന്ത്രണങ്ങൾക്ക് കീഴിൽ ഇത് മാറുമെന്ന് കരുതുന്നു. 12.49 ലക്ഷം മുതൽ 22.99 ലക്ഷം രൂപ വരെയാണ് XUV700 എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. കൂടാതെ MX, AX3, AX5, AX7 എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

അധിക ഫീച്ചറുകളോടെ വരുന്ന AX ലക്ഷ്വറി എന്ന പുതിയ വേരിയന്റും വാഹന നിർമ്മാതാവ് ചേർത്തിട്ടുണ്ട്. ടോപ്പ് എൻഡ് AX7 ലക്ഷ്വറി ഓട്ടോമാറ്റിക് ഓൾവീൽ ഡ്രൈവ് വേരിയന്റിന് 22.99 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. പ്രീമിയം ഡിസൈനും മത്സരാധിഷ്ഠിത വില നിർണയവുമാണ് പുതിയ മഹീന്ദ്ര XUV700 വമ്പൻ വിജയത്തിനു പിന്നിലെ പ്രധാന കാരണങ്ങൾ. അതോടൊപ്പം നിരവധി ഫസ്റ്റ് ഇൻ സെഗ്മെന്റ് ഫീച്ചറുകളും അണിനിരത്തിയതോടെ എസ്‌യുവി വമ്പൻ ഹിറ്റായി.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

ആമസോൺ അലക്‌സാ കണക്റ്റിവിറ്റി, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമുള്ള ഇരട്ട 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിങ്ങനെയുള്ള നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ് ഈ മിഡ്-സൈസ് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. ഡ്രൈവർ ഡ്രൗസിനെസ് അലർട്ട്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതറെറ്റ് ഫിനിഷ്ഡ് സ്റ്റിയറിങ്ങും സീറ്റിംഗും, മെമ്മറിയുള്ള 6 വേ പവർ സീറ്റും എന്നിവയും എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

R18 ഡയമണ്ട് കട്ട് അലോയ് വീലുകളാണ് XUV700 എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകൾക്ക് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഈ ഫീച്ചറുകൾക്കൊപ്പം ഫാക്ടറി ഫിറ്റഡ് എക്സ്റ്റീരിയർ, ഇന്റീരിയർ ഓപ്ഷണൽ പായ്ക്കുകളും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. MX, AdrenoX (AX) എന്നീ രണ്ട് വിശാലമായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന പാക്കുകളിൽ 16,799 രൂപ വിലയുള്ള സാറ്റിൻ ക്രോം കിറ്റ് ഉൾപ്പെടുന്നു.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

ഇവയ്ക്ക് യഥാക്രമം 2,050 രൂപയും 3,050 രൂപയും വിലയുള്ള ബമ്പർ അപ്പർ ലോവർ ആപ്പ് സെറ്റുകൾ ഉപയോഗിച്ച് ഇത് വാങ്ങാം.ഗ്രിൽ ആപ്ലിക്കിന് 1,895 രൂപയും ലാമ്പ് ആപ്ലിക്കിന് 2,425 രൂപയും വീൽ ആർച്ച്, ഒആർവിഎം സെറ്റുകൾക്ക് യഥാക്രമം 4,570 രൂപയും 1,475 രൂപയുമാണ് വില.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

ഉപഭോക്താക്കൾക്ക് ടെയിൽ ഗേറ്റ്, റിയർ ബമ്പർ ആപ്ലിക് സെറ്റ് എന്നിവ യഥാക്രമം 2,359 രൂപയും 4,250 രൂപയും സെറ്റിന് 21,000 രൂപ നിരക്കിൽ റൂഫ് കാരിയറുകളും തെരഞ്ഞെടുക്കാം. ഫുൾ ബോഡി കവറുകൾക്ക് 1,725 രൂപ മുതൽ 3,800 രൂപ വരെയാണ് വില. വേരിയന്റിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടുകയും ചെയ്യും. 17 ഇഞ്ച് ഗ്രേ, 17 ഇഞ്ച് കറുപ്പ്, 18 ഇഞ്ച് ഗ്രേ എന്നീ നിറങ്ങളിൽ വീലുകൾ ലഭ്യമാണ്.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

2.0 ലിറ്റർ ടർബോ GDi എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ കോമൺ റെയിൽ ടർബോ എംഹോക്ക് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. പെട്രോൾ യൂണിറ്റ് 5,000 rpm-ൽ 195 bhp പവറും 1,750-3,000 rpm-ൽ 380 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

75 ദിവസത്തിനുള്ളിൽ 14,000 യൂണിറ്റ് ഡെലിവറി, പുത്തൻ ലക്ഷ്യവുമായി Mahindra XUV700

ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക്കുമായാണ് ജോടിയാക്കിയിരിക്കുന്നത്. അതേസമയം മറുവശത്ത് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനവുമായി ഘടിപ്പിച്ച ഡീസൽ എഞ്ചിൻ 151 bhp കരുത്തിൽ 360 Nm torque നിർമിക്കാനും പ്രാപ്‌തമാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra planning 14000 unit deliveries of newly launched xuv700 within 75 days
Story first published: Thursday, October 28, 2021, 9:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X