കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

ഒന്നുമല്ലെങ്കിലും നാലാളറിയുന്ന മോഡലാണ് Mahindra XUV300. ശ്രേണിലെ ഏറ്റവും സുരക്ഷതിതമായ മോഡലും എന്നുവേണം ഈ ഇന്ത്യൻ നിർമിത വാഹനത്തെ വിശേഷിപ്പിക്കാൻ. സാങ്‌യോങ് ടിവോലിയുടെ പുനർനിർമിത പതിപ്പാണെങ്കിലും ശരിക്കും ഒരു വ്യക്തിത്വം നേടാൻ XUV300 എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

അതിവേഗം വളരുന്ന സെഗ്മെന്റാണെങ്കിലും മോഡലിന് അത്ര ആധിപത്യം ഒന്നും എടുത്തു പറയാനില്ലെന്നതും യാഥാർഥ്യം. ഉയർന്ന വില തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. മറ്റെല്ലാ മേഖലയിലും കേമനാണ് മഹീന്ദ്ര XUV300. എന്നാൽ ചില മാറ്റങ്ങളോടെ വാഹനത്തെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

എന്നാൽ രൂപത്തിലല്ല മാറ്റം കൊണ്ടുവരുന്നത്. ഒരു എഞ്ചിൻ പരിഷ്ക്കാരമാണ് മഹീന്ദ്ര തങ്ങളുടെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയിലേക്ക് നടപ്പാക്കുന്നത്. 2020 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ ബിഎസ് VI നിലവാരത്തിലുള്ള കരുത്തൻ 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ GDI എഞ്ചിനാകും വാഹത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

എക്സ്പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന എക്‌സ്‌ക്ലൂസീവ് 'സ്‌പോർട്‌സ്' വേരിയന്റിന് മാത്രമായി പരിമിതപ്പെടുത്തേണ്ടതായിരുന്നു ഈ എഞ്ചിൻ. എങ്കിലും മഹീന്ദ്രയ്ക്ക് ഇപ്പോൾ ഇത് സ്റ്റാൻഡേർഡായി നൽകാനാണ് താത്പര്യമെന്നാണ് പുതിയ റിപ്പോർട്ട്. അതായത് 130 bhp ടർബോ പെട്രോൾ എഞ്ചിനൊപ്പം XUV300 ഉടൻ മാറുമെന്ന് സാരം.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

നിലവിലെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് 110 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എന്നാൽ മഹീന്ദ്രയുടെ എംസ്റ്റാലിയൻ ശ്രേണിയിൽപെട്ട പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നിലവിലെ യൂണിറ്റിനേക്കാൾ കരുത്തുറ്റതാണ്. അതായത് 20 bhp, 30 Nm torque എന്നിവയാണ് അധികമായി പ്രതിദാനം ചെയ്യുന്നത്.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

അങ്ങനെ 1.2 ലിറ്റർ ടർബോ പെട്രോൾ T-GDI പതിപ്പ് പരമാവധി 130 bhp കരുത്തിൽ 230 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഈ എഞ്ചിൻ എത്തുന്നതോടെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലായി മഹീന്ദ്ര XUV300 മാറും. വരാനിരിക്കുന്ന എഞ്ചിൻ തുടക്കത്തിൽ ഒരു ആറു സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കും.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

എന്നാൽ പിന്നീട് ഒരു AMT ഓപ്ഷൻ കൂടി ഓട്ടോമാറ്റിക് പ്രേമികൾക്കായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഈ എഞ്ചിനൊപ്പം നിലവിലെ 1.2 ലിറ്റർ പെട്രോൾ എഞ്ചിനും മഹീന്ദ്രയ്ക്ക് വാഹനത്തിൽ നിലനിർത്താനും താത്പര്യമുണ്ട്. അതായത് ബേസ് വേരിയന്റുകൾക്കായി മാത്രം.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

ഈ തീരുമാനത്തിന് പിന്നാലെ XUV300 സ്പോർട്‌സ് മോഡലിന്റെ അവതരണവും ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ അധിക ബോഡി ഡെക്കലുകളും അകത്തും പുറത്തും ചുവന്ന ആക്സന്റുകളുമായാണ് എസ്‌യുവിയുടെ സ്പോർട്‌സ് പതിപ്പിനെ ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയിരുന്നത്.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

സ്പോർട്ടിയർ ലുക്ക് ഊന്നിപ്പറയാൻ കാബിൻ കറുത്ത നിറത്തിലും പൂർത്തിയാക്കി. 130 bhp കരുത്തുള്ള മഹീന്ദ്ര XUV300 ടർബോ പെട്രോളിന്റെ അവതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഉത്സവ സീസണോടെ വിപണിയിൽ എത്തുകയാണെങ്കിൽ അതൊരു മികച്ച തുടക്കം നൽകാൻ കാരണമായേക്കും.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

പുത്തൻ എഞ്ചിൻ വാഹനത്തിലേക്ക് ചേക്കേറുമ്പോൾ നിലവിലുള്ള മോഡലിനേക്കാൾ വില അൽപം കൂടുതലായിരിക്കും എന്നതിൽ തർക്കം വേണ്ട. ഇപ്പോൾ 7.96 ലക്ഷം മുതൽ 11.71 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV300 എസ്‌യുവിയുടെ എക്‌സ്ഷോറൂം വില.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

സെഗ്മെന്റിലെ ഏറ്റവും സവിശേഷതകളുള്ള കോംപാക്‌ട് എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര XUV300 എങ്കിലും വില്‍പ്പനയില്‍ ഇതുവരെ ഒരു തരംഗം സൃഷ്‌ടിക്കാൻ വാഹനത്തിന് സാധിച്ചിട്ടില്ല. എന്നിരുന്നാലും ഫോർഡ് ഇക്കോസ്പോർട്ട് കളമൊഴിഞ്ഞ സാഹചര്യത്തിൽ മികച്ച നിർമാണ നിലവാരവും മികച്ച ഫീച്ചേഴ്‌സുമുള്ള വാഹനം തേടുന്നവർക്ക് പറ്റിയ മോഡലാണ് XUV300.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

ഈ അവസരം മുതലെടുക്കാനും പുതിയ എഞ്ചിന്റെ വരവ് സഹായിച്ചേക്കും. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയർബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്ന ചുരുക്കം കോംപാക്‌ട് എസ്‌യുവികളില്‍ ഒന്നാണ് XUV300. ഡീസൽ യൂണിറ്റിന്റെ സാന്നിധ്യവും വരും ദിവസങ്ങളിൽ ശ്രദ്ധിക്കപ്പെട്ടേക്കാം.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

എസ്‌യുവിയിലെ 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 117 bhp പവറിൽ 300 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായ ഒന്നാണ്. 3995 മില്ലീമീറ്റർ നീളം, 1821 മില്ലീമീറ്റർ വീതി, 1627 മില്ലീമീറ്റർ ഉയരം, 2600 മില്ലീമീറ്റർ വീൽബേസ്, 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് XUV300 എസ്‌യുവിയുടെ അളവുകൾ.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷ നേടിയ വാഹനത്തിൽ ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയോടുകൂടിയ എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളാണ് കോംപാക്‌ട് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്.

കൂടുതൽ കരുത്തനാവാൻ മഹീന്ദ്ര XUV300; പുതിയ 130 bhp ടർബോ പെട്രോൾ എഞ്ചിനുമായി ഉടനെത്തും

ഇന്ത്യൻ വിപണിയില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ വമ്പൻമാരുമായാണ് മഹീന്ദ്ര XUV300 മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra planning to introduce new 130 bhp turbo petrol engine in xuv300 suv soon
Story first published: Wednesday, September 15, 2021, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X