ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

ആധുനിക വാഹനങ്ങൾ കളംനിറയുന്നതിനു മുമ്പ് മഹീന്ദ്രയുടെ നിരയിൽ നിന്നും താരങ്ങളായവരാണ് ബൊലേറോയും സ്കോർപിയോയും. തങ്ങളുടേതായ രീതിയിൽ തന്നെ സ്വന്തം സ്ഥാനംകണ്ടെത്തിയ ബൊലേറോ ശരിയായ വർക്ക്‌ഹോഴ്‌സും യൂട്ടിലിറ്റി വാഹനത്തിന്റെ യഥാർഥ നിർവചനവുമാണ്.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

രണ്ട് ദശാബ്ദത്തിലേറെയായി നഗര-ഗ്രാമീണ കേന്ദ്രങ്ങളിലെ ഉപഭോക്താക്കൾക്കായി ബൊലേറോ തെരഞ്ഞെടുക്കപ്പെട്ട വാഹനവുമാണ്. അതിശയകരമെന്നു പറയട്ടെ മൾട്ടി യൂട്ടിലിറ്റി വാഹനം വളരെക്കാലമായി വലിയ പരിഷ്ക്കാരങ്ങകൾക്കൊന്നും വിധേയമായിട്ടില്ലെന്നതാണ് യാഥാർഥ്യം.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

എങ്കിലും കാലഘട്ടത്തിന് ആവശ്യമായ നവീകരണങ്ങളെല്ലാം നേടിയ മൊഞ്ചനാണ് ബൊലേറോ എന്ന കാര്യവും പരിഗണിക്കാതിരിക്കാനാവില്ല. മഹീന്ദ്ര ഉടൻ തന്നെ മോഡലിനെ ഒന്ന് ഉടച്ചുവാർക്കാൻ തയാറെടുക്കുകയാണ്.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

അതായത് ബൊലേറോയുടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മഹീന്ദ്ര അവതരിപ്പിക്കുന്നുവെന്ന് ചുരുക്കം. ചെറിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളോടെയാകും വാഹനത്തെ കമ്പനി അവതരിപ്പിക്കുക. 2022 തൂടക്കത്തോടെ തന്നെ ചെറിയ മാറ്റങ്ങളുമായി എംയുവിയെ നിരത്തിൽ പ്രതീക്ഷിക്കാം.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് 2000-ത്തിന്‍റെ തുടക്കത്തിൽ ഇന്ത്യൻ വാഹന നിർമാതാക്കൾ ബൊലേറോയെ വിപണിയിൽ എത്തിക്കുന്നത്. അന്നു മുതൽ കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലും ഇതുതന്നെയാണ്.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

രണ്ടാം നിര നഗരങ്ങളിലും ഗ്രാമീണ വിപണികളിലുമാണ് ബൊലേറോയ്ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്. ഇതിനോടകം തന്നെ 15 ലക്ഷം യൂണിറ്റ് വിൽപ്പനയോളമാണ് ഈ 21 വർഷംകൊണ്ട് ബൊലേറോ സമ്പാദിച്ചിരിക്കുന്നത്.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

കൊവിഡ്-19 മഹാമാരിയുടെ പ്രതിസന്ധിയും അർദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമവും കാരണം ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം ശരിക്കും വൈകുകയായിരുന്നു. കൂടാതെ, മഹീന്ദ്ര XUV700 എസ്‌യുവിയുടെ തിരക്കിലുമായിരുന്നു. 2022 ജനുവരിയോടെ കമ്പനി ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ബൊലേറോ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

മഹീന്ദ്രയുടെ ചില തെഞ്ഞെടുത്ത ഡീലർഷിപ്പുകൾ മുഖംമിനുക്കിയ മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്. 2022 ബൊലേറോയുടെ പരിഷ്ക്കാരങ്ങൾ കേവലം സൗന്ദര്യാത്മകം മാത്രമായിരിക്കും. ഏറ്റവും ശ്രദ്ധേയമായ നവീകരണങ്ങളിൽ ഡ്യുവൽ-ടോൺ കളർ ഓപ്ഷനും പുതുക്കിയ മുൻവശവുമാണ് ഉൾപ്പെടുക.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

പുതുക്കിയ ബൊലേറോയുടെ മുൻഭാഗം മൊത്തത്തിലുള്ള ബോഡി നിറത്തിന് വിരുദ്ധമായ ഒരു കളർ സ്കീമിൽ ഒരു പുതിയ ഗ്രില്ലും ബമ്പറും പ്രദർശിപ്പിക്കും. പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുകൾ ഉൾക്കൊള്ളുന്ന ഫ്രണ്ട് ബമ്പർ ചെറുതായി റീപ്രൊഫൈൽ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ മിക്കവാറും ഒരു മാറ്റത്തിനും വിധേയമായേക്കില്ല. 2022 ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം മഹീന്ദ്ര പുതിയ കളർ ഓപ്ഷനുകളും വാഗ്ദാനം ചെയ്തേക്കാം. യൂട്ടിലിറ്റി വാഹനത്തിന്റെ ഇന്റീരിയറുകളും അതേപടി തുടർന്നേക്കും. എന്നാൽ പുതിയ അപ്ഹോൾസ്റ്ററി മെറ്റീരിയലുകൾ പോലെയുള്ള സൂക്ഷ്മമായ പരിഷ്ക്കാരങ്ങൾ കമ്പനി ഉൾപ്പെടുത്തിയേക്കാം.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

ഫെയ്‌സ്‌ലിഫ്റ്റഡ് ബൊലേറോയിലെ ഫീച്ചർ ലിസ്റ്റ് അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ ആവർത്തനത്തിൽ AUX, USB കണക്റ്റിവിറ്റിയുള്ള ബ്ലൂടൂത്ത് പ്രാപ്തമാക്കിയ മ്യൂസിക് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, മാനുവൽ എസി തുടങ്ങിയ സവിശേഷതകൾ ബൊലേറോ വാഗ്ദാനം ചെയ്യുന്നു.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

സുരക്ഷക്കായി ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡായി തന്നെ മഹീന്ദ്ര വാഗ്‌ദാനം ചെയ്യും. 74 bhp കരുത്തും 210 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3 സിലിണ്ടര്‍, എംഹോക് 75 1.5 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും ബൊലേറോയ്ക്ക് കരുത്ത് പകരുക.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

ഈ എഞ്ചിൻ സ്റ്റാൻഡേർഡായി 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി തന്നെയാകും ജോടിയാക്കുക. വാഹനം ഒരു റിയർ വീൽ ഡ്രൈവ് ഓപ്ഷനാണ്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലിലും ഇതേ സജ്ജീകരണം തന്നെ കമ്പനി മുന്നോട്ടു കൊണ്ടുപോവും.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

പരിഷ്ക്കരിച്ച ബൊലേറോയുടെ വില നിലവിലെ മോഡലിനേക്കാൾ നേരിയ തോതിൽ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ മൾട്ടി പർപ്പസ് വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ബൊലേറോ.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

2024-25 ഓടെ പുറത്തിറക്കുന്ന അടുത്ത തലമുറ ബൊലേറോയുടെ അവതരണത്തെ കുറിച്ചും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഥാറിന് അടിവരയിടുന്ന പുതിയ ലാഡർ-ഓൺ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയതും കൂടുതൽ ശക്തവുമായ ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ഇതിന് ലഭിക്കുമെന്നും സൂചനയുണ്ട്.

ബൊലേറോയുടെ മുഖംമിനുക്കാൻ മഹീന്ദ്ര, അവതരണം 2022 ജനുവരിയോടെ

നിലവിൽ B4, B6, B6 Opt എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എത്തുന്ന മോഡലിന് 8.71 ലക്ഷം മുതൽ 9.70 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മിസ്റ്റ് സിൽവർ, ലേക്സൈഡ് ബ്രൗൺ, ഡയമണ്ട് വൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത കളർ ഓപ്ഷനിലും മഹീന്ദ്ര ബൊലേറോ നിലവിൽ തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra ready to launch the popular bolero facelift model details
Story first published: Thursday, December 23, 2021, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X