XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ XUV700 ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ പുതിയ മാനങ്ങൾ സൃഷ്‌ടിക്കുകയാണ്. വിപണിയിൽ എത്തി വെറും രണ്ട് ദിവസത്തിനുള്ളിൽ 75,000 ബുക്കിംഗുകൾ നേടി കുതിക്കുകയാണ് വാഹനം.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

XUV700 എസ്‌യുവിക്ക് നിലവിൽ 19 ആഴ്ച്ച വരെ കാത്തിരിപ്പ് കാലയളവ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 5 സീറ്റർ, 7 സീറ്റർ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ പുത്തൻ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഒരു 6 സീറ്റർ വേരിയന്റ് കൂടി സ്പോർട്‌സ് യൂട്ടിലിറ്റി മോഡലിലേക്ക് എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

മഹീന്ദ്ര XUV700 എസ്‌യുവിയുടെ 7 സീറ്റർ മോഡൽ രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ ബെഞ്ച്-ടൈപ്പ് സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുമായാണ് പുതിയ 6 സീറ്റർ പതിപ്പ് വിൽപ്പനയ്ക്ക് എത്തുക. AdrenoX ആപ്പിലെ ഒരു ചിത്രം XUV700 6 സീറ്റർ പതിപ്പിന് രണ്ടാമത്തെ നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള സീറ്റിംഗ് ലേഔട്ട് ലഭ്യമാകുമെന്ന് വെളിപ്പെടുത്തുന്നു.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾക്ക് സ്വതന്ത്രമായ ആംറെസ്റ്റുകളുണ്ടെന്നും ചിത്രം കാണിക്കുന്നു. മൂന്നാം നിരയിലേക്കുള്ള വേഗത്തിലും എളുപ്പത്തിലും ആക്‌സസ് ചെയ്യുന്നതിനായി ഈ വേരിയന്റ് രണ്ടാമത്തെ വരിയിൽ ഒരു ടച്ച് ടംബിൾ ഓപ്‌ഷൻ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റുകളിൽ ഹെഡ്‌റെസ്റ്റുകളും ഉണ്ട്. അവ ക്രമീകരിക്കാനുള്ള സംവിധാനവും വാഗ്‌ദാനം ചെയ്യും.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

നിലവിൽ മഹീന്ദ്ര XUV700 MX, AX3, AX5, AX7 എന്നിങ്ങനെ നാല് വേരിയന്റ് ലെവലുകളിൽ ലഭ്യമാണ്. എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് 12.49 ലക്ഷം മുതൽ 21.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം ഡീസൽ മോഡലിന്റെ ബേസ് MX വേരിയന്റിന് 12.99 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 22.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

അടുത്ത മാസത്തോടെ ഈ മിഡ്-സൈസ് എസ്‌യുവിയുടെ വില ഇനിയും കൂടും. പുതിയ മഹീന്ദ്ര XUV700 രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ 2.2 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസലും 2.0 ലിറ്റർ 4 സിലിണ്ടർ ടർബോ പെട്രോളും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ പരമാവധി 200 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്‌ത ട്യൂണിംഗിലാണ് നിരത്തിലെത്തുന്നത്. MX പതിപ്പിന് 155 bhp/360 Nm torque, AdrenoX AX വേരിയന്റിൽ 185 bhp/420 Nm torque, ഓട്ടോമാറ്റിക് മോഡലിന് 450 Nm torque എന്നിങ്ങനെയാണ് പവർ കണക്കുകൾ.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. ഡീസൽ എഞ്ചിൻ സിപ്പ്, സാപ്പ്, സൂം, കസ്റ്റം എന്നീ നാല് ഡ്രൈവിംഗ് മോഡുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഡീസൽ ടോപ്പ് എൻഡ് വേരിയന്റിൽ ഓൾവീൽ ഡ്രൈവ് ഓപ്ഷനും തെരഞ്ഞെടുക്കാൻ സാധിക്കും.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

വാഹന വ്യവസായം അഭിമുഖീകരിക്കുന്ന ആഗോള പാർട്‌സ് ക്ഷാമവും സെമി കണ്ടക്‌ടർ ചിപ്പുകളുടെ അഭാവവും XUV700 മോഡലിനായുള്ള ബുക്കിംഗ് കാലയളവും ഉയർത്തുന്നുണ്ട്. എസ്‌യുവി ആദ്യ ദിവസം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് പോലും 2022 പകുതിയോടെയാണ് ഡെലിവറി തീയതി ലഭിച്ചിരിക്കുന്നതെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

ബുക്കിംഗ് തീയതി, കാറിന്റെ നിറം, വേരിയന്റ്, ഭാഗങ്ങളുടെ ലഭ്യത മുതലായവ കണക്കിലെടുത്ത് പ്രത്യേകം രൂപകൽപ്പന ചെയ്ത അൽഗോരിതം പ്രകാരമാണ് മഹീന്ദ്ര ഡെലിവറി തീയതികൾ തീരുമാനിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വലിയ പനോരമിക് സൺറൂഫ്, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, ADAS, 6-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർഡ് സീറ്റ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡ്രൈവർ ഡ്രോസിനസ് അലേർട്ട് സിസ്റ്റം, ബിൽറ്റ്-ഇൻ അലക്‌സാ എന്നീ സവിശേഷതകളെല്ലാം.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

ഇതുകൂടാതെ ADAS ഇല്ലാതെ എസ്‌യുവിയുടെ AX7 വേരിയന്റ് കൊണ്ടുവരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. ചിപ്പുകളുടെ കുറവ് കാരണം ആവശ്യം നിറവേറ്റാൻ കഴിയാത്തതിനാലാണ് മഹീന്ദ്ര ADAS ഇല്ലാതെ പുത്തൻ വേരിയന്റ് കൊണ്ടുവരുന്നത്. എന്നാൽ ഇത് കൃത്യമായി എന്നു അവതരിപ്പിക്കുമെന്ന് ബ്രാൻഡ് വ്യക്തമാക്കിയിട്ടില്ല.

XUV700 എസ്‌യുവിക്ക് ആറ് സീറ്റർ വേരിയന്റും ഒരുക്കി മഹീന്ദ്ര; അവതരണം ഉടനെന്ന് സൂചന

ഈ വേരിയന്റിന് AX7 സ്മാർട്ട് എന്നപേരിലായിരിക്കും അറിയപ്പെടുക. വിപണിയിൽ എത്തിയാൽ സാധാരണ AX7 പതിപ്പിനേക്കാൾ വില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ADAS ഫീച്ചറുകളില്ലാതെ മോഡലായതിനാലാണ് വില താങ്ങാനാവുന്ന തരത്തിലേക്ക് നീങ്ങുന്നത്.

Source: Team BHP

Article Published On: Wednesday, December 22, 2021, 16:00 [IST]
English summary
Mahindra ready to launch the xuv700 6 seater variant in india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X