ഡീസൽ വാഹനങ്ങൾ തിരിച്ചുവിളിച്ച് മഹീന്ദ്ര; സ്കോർപിയോ, ബൊലേറോ, ഥാർ, മറാസോ മോഡലുകളെ ബാധിക്കും
ഈ വർഷം ജൂൺ 21 നും ജൂലൈ രണ്ടിനും ഇടയിൽ നിർമിച്ച 600 ഓളം ഡീസൽ വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമാതാക്കളായ മഹീന്ദ്ര.

സ്കോർപിയോ, ബൊലേറോ, ഥാർ, XUV300, മറാസോ എന്നിവ ബാധിച്ച വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതായാണ് സൂചന. നാസിക്കിലെ മഹീന്ദ്രയുടെ പ്ലാന്റിലാണ് നിർമിച്ച മോഡലുകളാണിവ.

തകരാർ ബാധിച്ച കൃത്യമായ മോഡലുകൾ ഏതെല്ലാമെന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തിരിച്ചുവിളിക്കൽ ബാധകമായ ഉടമകളുമായി ബ്രാൻഡ് വ്യക്തിഗതമായി ബന്ധപ്പെടുകയാണ് ചെയ്യുക.

കഴിഞ്ഞ വർഷം 25 ലക്ഷം ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട അത്യാധുനിക പ്ലാന്റാണ് മഹീന്ദ്രയുടെ നാസിക്കിലുള്ളത്. ഇവിടെ നിർമിക്കുന്ന നിരവധി വാഹനങ്ങൾ 34 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

മലിനമായ ഇന്ധനത്തിന്റെ ഉപയോഗമാണ് ഈ തിരിച്ചുവിളിക്കലിന് കാരണമായിട്ടുള്ളത്. ഇതുവഴി ഡീസൽ എഞ്ചിനുകൾക്ക് ഉണ്ടായേക്കാവുന്ന തകരാർ പരിഹരിക്കാനാണ് മഹീന്ദ്രയുടെ ലക്ഷ്യം.

ആയതിനാൽ ഈ തിരിച്ചുവിളിക്കൽ ക്യാമ്പയിൻ സാധാരണ കേസുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. മലിനമായ ഇന്ധനം കാരണം ബാധിച്ചേക്കാവുന്ന എല്ലാ എഞ്ചിനുകളും എഞ്ചിന്റെ മറ്റ് ഭാഗങ്ങളുടെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഇവ പരിഹരിക്കുകയും അല്ലെങ്കിൽ സൗജന്യമായി മാറ്റിസ്ഥാപിക്കുകയും ചെയ്യും. വാഹനം തിരിച്ചുവിളിക്കുന്നതിനെക്കുറിച്ചുള്ള മഹീന്ദ്രയുടെ വോളിണ്ടറി കോഡിന് അനുസൃതമായാണ് ഈ തീരുമാനം.

ഈ വർഷം ആദ്യം ഫെബ്രുവരിയിൽ മഹീന്ദ്ര രണ്ടാംതലമുറ ഥാർ തിരിച്ചുവിളിച്ചിരുന്നു. ക്യാംഷാഫ്റ്റിലെ തകരാർ മൂലമാണ് അന്ന് നടപടി സ്വീകരിച്ചത്. അന്ന് മൊത്തം 1,577 യൂണിറ്റുകളാണ് ഈ തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിരുന്നത്.

ഈ വർഷം ആദ്യം ഫെബ്രുവരിയിൽ മഹീന്ദ്ര രണ്ടാംതലമുറ ഥാർ തിരിച്ചുവിളിച്ചിരുന്നു. ക്യാംഷാഫ്റ്റിലെ തകരാർ മൂലമാണ് അന്ന് നടപടി സ്വീകരിച്ചത്. അന്ന് മൊത്തം 1,577 യൂണിറ്റുകളാണ് ഈ തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിരുന്നത്.


Click it and Unblock the Notifications