പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ നിയന്ത്രിക്കുന്നതിനായി കാറിന്റെ ഉപകരണങ്ങളിൽ നിന്ന് ഫീച്ചറുകൾ നീക്കം ചെയ്യുന്നത് ഇക്കാലത്ത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. അത്തരമൊരു നടപടി സ്വീകരിച്ച ഒരു വാഹന നിർമാതാക്കളാണ് മഹീന്ദ്ര.

പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയ ഡീസൽ എഞ്ചിൻ നൽകുന്ന XUV300 കോംപാക്‌ട് എസ്‌യുവിയുടെ മിഡ്-സ്പെക്ക് W6 വേരിയന്റിൽ നിന്നാണ് ആഭ്യന്തര കാർ നിർമാതാക്കളായ മഹീന്ദ്ര ചില സവിശേഷതകൾ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

സംയോജിത പിൻ സ്‌പോയിലർ, കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് തുടങ്ങിയ സവിശേഷതകൾ എസ്‌യുവിയുടെ പുറംഭാഗത്ത് ഏറ്റവും ശ്രദ്ധേയമായ നഷ്‌ടങ്ങളിൽ ഒന്നായി മാറും. ക്യാബിനിനുള്ളിൽ സബ്‌-4 കോം‌പാക്‌‌ട് എസ്‌യുവി ഇപ്പോൾ റിയർ സെന്റർ ആംറെസ്റ്റ്, റിയർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌റെസ്റ്റുകൾ, 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് റിയർ സീറ്റ് എന്നിവ പോലുള്ള സവിശേഷതകളും കമ്പനി ഒഴിവാക്കിയിരിക്കുകയാണ്.

പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് പോലും ഡാഷ്‌ബോർഡിൽ നിന്ന് നീക്കം ചെയ്യുകയും പകരം ഒരു ലളിതമായ ഡബിൾ DIN സ്റ്റീരിയോ സിസ്റ്റം നൽകുകയും ചെയ്‌തതാണ് മറ്റൊരു നിരാശാജനകമായ കാര്യം. പിന്നിൽ ഒരു പാഴ്സൽ ട്രേയും വാഹത്തിൽ നിന്നും നഷ്‌ടപ്പെടുത്തി. ഈ വർഷമാദ്യം XUV300 എസ്‌യുവിയുടെ ടോപ്പ് എൻഡ് W8(O) പതിപ്പുകളിൽ നിന്ന് മഹീന്ദ്ര ചില സവിശേഷതകൾ ഇല്ലാതാക്കിയിരുന്നു.

പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

ഇതിൽ ഹീറ്റഡ് സവിശേഷതയുള്ള ORVM-കളും രണ്ടാം നിരയിലെ മധ്യഭാഗത്തെ യാത്രക്കാർക്കായുള്ള 3-പോയിന്റ് സീറ്റ് ബെൽറ്റും മഹീന്ദ്ര ഒഴിവാക്കിയിരുന്നു. ലാഭം വർധിപ്പിക്കുന്നതിനായി കമ്പനി ഈയടുത്ത മാസങ്ങളിൽ അതിന്റെ മോഡലുകളുടെ ഫീച്ചറുകളുടെ ലിസ്‌റ്റിലും മാറ്റങ്ങൾ വരുത്തിയിരുന്നു. അതിനിടെ, കഴിഞ്ഞ മാസങ്ങളിൽ കാറുകളുടെ വിലയിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നതും ആശ്ചര്യപ്പെടുത്തിയേക്കാം.

പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

ഇത് കൂടാതെ W8(O) വേരിയന്റിൽ നിന്ന് ഏഴാമത്തെ എയർബാഗും മഹീന്ദ്ര നീക്കം ചെയ്തു. ഡ്രൈവറുടെ കാൽമുട്ട് സംരക്ഷിക്കുന്നതിനാണ് ഈ എയർബാഗ് നൽകിയിരുന്നത്. ഈ വർഷം മേയിൽ XUV300 കോംപാക്‌ട് എസ്‌യുവിയുടെ W6 ഡീസൽ വേരിയന്റിന്റെ ഓൺ-റോഡ് വില 90,000 രൂപ വരെ വർധിപ്പിക്കുകയും ചെയ്‌തിരുന്നു.

പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

2018-ലാണ് ഇന്ത്യയിൽ മഹീന്ദ്ര XUV300 അരങ്ങേറ്റം കുറിക്കുന്നത്. ശ്രദ്ധേയമായ സവിശേഷതകളും പ്രകടനവും വിശാലമായ ക്യാബിനും ഉണ്ടായിരുന്നിട്ടും എതിരാളികളായ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ എന്നിവ പോലെ വൻ വിൽപ്പന അളവ് സൃഷ്ടിക്കാൻ എസ്‌യുവിക്ക് ഇതുവരെ കഴിഞ്ഞില്ല.

പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

മഹീന്ദ്രയുടെ ദക്ഷിണ കൊറിയൻ സബ്സിഡിയറി നിർമിക്കുന്ന സാങ്‌യോങ് ടിവോലിയെ അടിസ്ഥാനമാക്കിയാണ് XUV300 വികസിപ്പിച്ചെടുത്തിരിക്കുന്നത്. സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ കൂടുതൽ കൂടുതൽ പുതിയ മോഡലുകൾ വരുന്നതോടെ XUV300 പതിപ്പിന്റെ പ്രതിമാസ വിൽപ്പന കാലക്രമേണ കുറയുകയാണ്. നിസാൻ മാഗ്നൈറ്റിനു വരെ ഇതിനേക്കാൾ വിൽപ്പന നേടാനാവുന്നുണ്ട് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

5-സ്റ്റാർ എൻക്യാപ് സുരക്ഷാ ടെസ്റ്റ് റേറ്റിംഗുള്ള ഇന്ത്യയിൽ പൂർണമായും നിർമിച്ച ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണ് മഹീന്ദ്ര XUV300. ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ട്, ഇംപാക്ട് സെൻസിറ്റീവ് ഡോർ ലോക്ക്, ഡിസ്‌ക് ബ്രേക്കുകൾ എന്നിങ്ങനെ ഒരു കൂട്ടം സുരക്ഷാ ഫീച്ചറുകളോടെയാണ് വാഹനം വിപണിയിൽ എത്തുന്നത്. എന്നാൽ ഇക്കാര്യങ്ങളൊന്നും വിൽപ്പന കണക്കുകളിലേക്ക് വിവർത്തനം ചെയ്യാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കണക്‌റ്റഡ് കാർ ടെക്‌നോളജി എന്നിവയാണ് XUV300 കോംപാക്‌ട് എസ്‌യുവിലെ മറ്റ് സവിശേഷതകൾ. W4, W6, W8, W8(O) എന്നിങ്ങനെ നാല് വകഭേദങ്ങളിലായി എത്തുന്ന മോഡലിന് 7.95 ലക്ഷം മുതൽ 13.46 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് XUV300 പതിപ്പിന് തുടിപ്പേകുന്നത്. ഗ്യാസോലിൻ യൂണിറ്റ് പരമാവധി 109 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം എസ്‌യുവിയുടെ ഓയിൽ ബർണർ യൂണിറ്റ് 114 bhp പവറും 300 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.

പലതും നഷ്‌ടപ്പെടുത്തി; ഫീച്ചർ പരിഷ്ക്കാരങ്ങളുമായി XUV300 എസ്‌യുവിയുടെ W6 ഡീസൽ എഎംടി വേരിയന്റ്

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറ് സ്പീഡ് എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പുതുക്കിയ എഞ്ചിൻ ഓപ്ഷനൊപ്പം XUV300 എസ്‌യുവിയുടെ മുഖംമിനുക്കിയ മോഡലിനെ ഉടൻ അവതരിപ്പിക്കാനും മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra removed some features from xuv300 w6 diesel amt variant
Story first published: Monday, November 15, 2021, 9:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X