മുഖംമിനുക്കി; പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര, ആദ്യമെത്തുക XUV700 എസ്‌യുവിയിൽ

പുതിയ ബ്രാൻഡ് ലോഗോയിലേക്ക് ചേക്കേറുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അതിന്റെ ഭാഗമായി പരിഷ്ക്കരിച്ച ലോഗോയും കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

മുഖംമിനുക്കി; പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര, ആദ്യമെത്തുക XUV700 എസ്‌യുവിയിൽ

പുതിയ ബ്രാൻഡ് ലോഗോ തങ്ങളുടെ എസ്‌യുവി നിരയെ വ്യത്യസ്‌തമാക്കാനാണ് കമ്പനികയുടെ ശ്രമം. "നൂതനമായ വിഷ്വൽ ഐഡന്റിറ്റി സങ്കീർണവും ആധികാരികവുമായ എസ്‌യുവികളുടെ നിർമാതാക്കളാകാൻ ആഗ്രഹിക്കുന്നു" എന്ന തലക്കെട്ടോടെയാണ് പുതുക്കിയ ലോഗോയെ മഹീന്ദ്ര പരിചയപ്പെടുത്തുന്നത്.

മഹീന്ദ്ര ഡിസൈൻ ടീം രൂപകൽപ്പന ചെയ്ത പുതിയ മഹീന്ദ്ര ലോഗോ "ഒരു പുതിയ ലോകക്രമത്തിന് അനുസൃതമായി മാറാനുള്ള സന്നദ്ധത ഉൾക്കൊള്ളുന്നു" എന്നും പരസ്യവാചകത്തിൽ പറയുന്നു. മഹീന്ദ്രയുടെ പുതിയ വിഷ്വൽ ഐഡന്റിറ്റി അവതരിപ്പിക്കുന്നതോടെ അംഗീകൃത പാസഞ്ചർ വാഹനമായ മഹീന്ദ്ര ഓട്ടോമോട്ടീവ് ഡീലർഷിപ്പുകൾ തികച്ചും പുതിയ ഡിസൈനും കളർ പാലറ്റിലേക്കും നീങ്ങും.

മുഖംമിനുക്കി; പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര, ആദ്യമെത്തുക XUV700 എസ്‌യുവിയിൽ

നിലവിലുള്ള ഓവൽ ആകൃതി ലോഗോയിൽ നിന്ന് പുറത്തുകടക്കുകയായിരുന്നു മഹീന്ദ്രയുടെ ആദ്യ പദ്ധതി. തൽഫലമായാണ് ഈ പ്രീമിയം ലുക്കിംഗുള്ള ലോഗോയ്ക്ക് രൂപംകൊടുത്തത്. എന്നാൽ മാരുതിയുടെ ആദ്യകാല ലോഗോയുമായി ചെറിയ സാമ്യതയും ഉള്ളതായി തോന്നിയേക്കാം. ഒരു ബട്ടർഫ്ലൈ ആകൃതിയാണ് മഹീന്ദ്രയുടെ പുതിയ ഐഡന്റിറ്റിക്ക് നൽകിയിരിക്കുന്നതും.

മുഖംമിനുക്കി; പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര, ആദ്യമെത്തുക XUV700 എസ്‌യുവിയിൽ

നിലവിലുള്ള സിഗ്നേച്ചർ ബാഡ്ജ് 2002 ൽ മഹീന്ദ്ര സ്കോർപിയോ എസ്‌യുവിയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. ഇപ്പോൾ 19 വർഷത്തിനപ്പുറമാണ് പുതിയ ആധുനികയഗത്തിനൊപ്പം മാറാൻ കമ്പനി നിർബന്ധിതരായത്. പുതിയ ലോഗോ അവതരിപ്പിക്കുന്ന ആദ്യത്തെ എസ്‌യുവി ആയിരിക്കും XUV700.

മുഖംമിനുക്കി; പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര, ആദ്യമെത്തുക XUV700 എസ്‌യുവിയിൽ

ഇത് ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിലാണ് വിപണിയിലേക്ക് എത്തുക. തുടർന്ന് ഒക്ടോബർ രണ്ടിന് കമ്പനി വിൽപ്പനയും ആരംഭിക്കും. നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളും ഏറ്റവും ശക്തമായ പെട്രോൾ, ഡീസൽ എഞ്ചിനുകളും ഉൾക്കൊള്ളിച്ചാണ് എസ്‌യുവി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

മുഖംമിനുക്കി; പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര, ആദ്യമെത്തുക XUV700 എസ്‌യുവിയിൽ

200 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ എംസ്റ്റാലിയൻ യൂണിറ്റും 185 bhp പവർ വികസിപ്പിക്കാൻ പ്രാപ്‌തമുള്ള 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുമാണ് XUV700 എസ്‌യുവിക്ക് തുടിപ്പേകുക.

മുഖംമിനുക്കി; പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര, ആദ്യമെത്തുക XUV700 എസ്‌യുവിയിൽ

രണ്ട് മോട്ടോറുകളും 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും വാഗ്‌ദാനം ചെയ്യും. പുതിയ മഹീന്ദ്ര ഏഴ് സീറ്റർ എസ്‌യുവിക്കും ഒരു മൈൽഡ് ഹൈബ്രിഡ് എഞ്ചിനും ഭാവിയിൽ ലഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

മുഖംമിനുക്കി; പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര, ആദ്യമെത്തുക XUV700 എസ്‌യുവിയിൽ

മഹീന്ദ്ര XUV700 ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, സെഗ്‌മെന്റിലെ ഏറ്റവും വലിയ പനോരമിക് സൺറൂഫ് (സ്കൈറൂഫ്), ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായുള്ള അലക്‌സാ ഓട്ടോയുമായുള്ള അഡ്രിനോക്സ് ഇൻഫോമാറ്റിക്സ് സ്യൂട്ട്, ഇൻ-എയർ എയർ പ്യൂരിഫയർ, വ്യക്തിഗത സുരക്ഷാ മാറ്റങ്ങൾ, ഡ്രൗസിനെസ് ഡിറ്റക്ഷൻ എന്നിവ വാഗ്ദാനം ചെയ്യും.

മുഖംമിനുക്കി; പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര, ആദ്യമെത്തുക XUV700 എസ്‌യുവിയിൽ

ഇതോടൊപ്പം 3D സൗണ്ട് ഫീച്ചറുള്ള സോണി മ്യൂസിക് സിസ്റ്റവും റൂഫിൽ ഘടിപ്പിച്ചിട്ടുള്ള ഒന്നിലധികം സ്പീക്കറുകളും, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മൂന്ന് ഡ്രൈവ് മോഡുകൾ, ഒരു ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, പ്രകാശമുള്ള അലുമിനിയം ആക്സന്റുകൾ, ലേയേർഡ് ഡാഷ്‌ബോർഡ് ലേഔട്ട്, ഇളം നിറമുള്ള അപ്ഹോൾസ്റ്ററി എന്നിവയും മഹീന്ദ്ര എസ്‌യുവിയുടെ പ്രത്യേകതയാകും.

മുഖംമിനുക്കി; പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര, ആദ്യമെത്തുക XUV700 എസ്‌യുവിയിൽ

ലെവൽ വൺ ഓട്ടോണമസ് സാങ്കേതികവിദ്യ നൽകുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന മഹീന്ദ്രയുടെ ആദ്യ മോഡലായിരിക്കും പുതിയ XUV500 എന്നതും ശ്രദ്ധേയമാകും. ഇതിനു പിന്നാലെ ഈ വർഷം പുതിയ വാഹനങ്ങളുടെ നിരയും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്.

മുഖംമിനുക്കി; പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര, ആദ്യമെത്തുക XUV700 എസ്‌യുവിയിൽ

അതിൽ പുതുതലമുറ സ്കോർപിയോ, eKUV100, TUV300, TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ്, eXUV300, XUV300 സ്‌പോർട്‌സ് എന്നിവ ഉൾപ്പെടുന്നു. ഇവയിലെല്ലാം മഹീന്ദ്ര പുതിയ ലോഗോയായിരിക്കും അവതരിപ്പിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra revealed its new brand logo for upcoming suv lineup details
Story first published: Monday, August 9, 2021, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X