ബൊലേറോ നിയോയുടെ മൈലേജ് കണക്കുകളും വെളിപ്പെടുത്തി മഹീന്ദ്ര

TUV300 ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ എന്ന പേരിൽ വിപണിയിൽ എത്തിയതോടെ ഏറെ ചർച്ചകളാണ് നടക്കുന്നത്. റിയർ വീൽ ഡ്രൈവുള്ള ഇന്ത്യയിലെ ആദ്യത്തെ കോംപാക്‌ട് എസ്‌യുവി എന്ന ഖ്യാതിയിലൂടെ തന്നെ ഏറെ ശ്രദ്ധയാകർഷിക്കാനും മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്.

ബൊലേറോ നിയോയുടെ മൈലേജ് കണക്കുകളും വെളിപ്പെടുത്തി മഹീന്ദ്ര

TUV300 എസ്‌യുവിയുടെ ആത്മീയ പിൻഗാമിയായ മോഡൽ മൂന്ന് വേരിയന്റുകളിലും ആറ് നിറങ്ങളിലും ലഭ്യമാണ്. 8.48 ലക്ഷം രൂപയിൽ നിന്നാണ് ബൊലേറോ നിയോയുടെ വില ആരംഭിക്കുന്നതും.

ബൊലേറോ നിയോയുടെ മൈലേജ് കണക്കുകളും വെളിപ്പെടുത്തി മഹീന്ദ്ര

100 bhp കരുത്തിൽ 260 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ, ത്രീ സിലിണ്ടർ എംഹോക്ക് ഡീസൽ എഞ്ചിന്റെ പുതിയ ബിഎസ്-VI നിലവാരത്തിലുള്ള എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്.

ബൊലേറോ നിയോയുടെ മൈലേജ് കണക്കുകളും വെളിപ്പെടുത്തി മഹീന്ദ്ര

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് മാത്രം വാഗ്‌ദാനം ചെയ്യുന്ന ബൊലേറോ നിയോയുടെ മൈലേജ് വിശദാംശങ്ങളും പുറത്തുവിട്ടിരിക്കുകയാണ് മഹീന്ദ്രയിപ്പോൾ. ലിറ്ററിന് 17.28 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മോഡൽ നൽകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ബൊലേറോ നിയോയുടെ മൈലേജ് കണക്കുകളും വെളിപ്പെടുത്തി മഹീന്ദ്ര

18.49 കിലോമീറ്റർ മൈലേജ് നൽകിയിരുന്ന ബിഎസ്-IV വേരിയന്റിനെ അപേക്ഷിച്ച് ഇന്ധനക്ഷമതയിൽ ചെറിയ കുറവുണ്ടായത് ശ്രദ്ധേയമാണ്. മഹീന്ദ്ര ഉടൻ തന്നെ മോഡലിനായി ഒരു അധിക വേരിയന്റും കളർ ഓപ്ഷനും അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ബൊലേറോ നിയോയുടെ മൈലേജ് കണക്കുകളും വെളിപ്പെടുത്തി മഹീന്ദ്ര

ഓപ്‌ഷണൽ N10 (O) വേരിയന്റിന്റെ അരങ്ങേറ്റത്തോടെയാകും കമ്പനി ബൊലേറോ നിയോയുടെ വേരിയന്റ് ലൈനപ്പ് വിപുലീകരിക്കുക. അതോടൊപ്പം റോയൽ ഗോൾഡ് നിറത്തിലും വാഹനം അണിഞ്ഞൊരുങ്ങും.

ബൊലേറോ നിയോയുടെ മൈലേജ് കണക്കുകളും വെളിപ്പെടുത്തി മഹീന്ദ്ര

TUV300 മോഡലിന്റെ പിൻഗാമിയാണെങ്കിലും അകത്തും പുറത്തും നിരവധി പരിഷ്ക്കാരങ്ങളോടെയാണ് സബ്-4 മീറ്റർ എസ്‌യുവിയെ പുനരവതരിച്ചിരിക്കുന്നത് എന്ന കാര്യം വളരെ സ്വീകാര്യമായ നടപടിയാണ്. സ്റ്റാൻഡേർഡ് ബൊലേറോയിൽ നിന്ന് ചില ക്ലാസിക് ഡിസൈൻ സൂചകളും ബൊലേറോ നിയോ കടംകൊണ്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ബൊലേറോ നിയോയുടെ മൈലേജ് കണക്കുകളും വെളിപ്പെടുത്തി മഹീന്ദ്ര

അതിൽ പുനർനിർമിച്ച ഹെഡ്‌ലാമ്പുകൾ, ക്രോം ഉൾപ്പെടുത്തലുകളുള്ള പുതിയ ആറ് സ്ലാറ്റ് ഗ്രിൽ, വലിയ എയർ ഡാം, ഫോഗ് ലൈറ്റുകൾ, പുതിയ 15 ഇഞ്ച് അലോയ് വീലുകൾ, പുതിയ വേരിയന്റുകൾ, ബൊലേറോ നിയോ ബാഡ്ജുകൾ എന്നിവ ഉൾക്കൊള്ളുന്നു.

ബൊലേറോ നിയോയുടെ മൈലേജ് കണക്കുകളും വെളിപ്പെടുത്തി മഹീന്ദ്ര

നിയോയുടെ ഇന്റീരിയറിൽ ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ബ്ലൂസെൻസ് ആപ്പ്, ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, ഇക്കോ മോഡ്, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് അസിസ്റ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയും മഹീന്ദ്ര ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Revealed The Fuel Efficiency Of Newly Launched Bolero Neo SUV. Read in Malayalam
Story first published: Friday, July 16, 2021, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X