വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

കഴിഞ്ഞ ഓഗസ്റ്റ് 14-നാണ് നമ്മൾ ഏവരും കാത്തിരുന്ന XUV700 എസ്‌യുവിയുമായി മഹീന്ദ്ര എത്തുന്നത്. ഇനി വിൽപ്പനയ്ക്കായി ഷോറൂമുകളിലെത്താനാണ് പലരും കാത്തിരിക്കുന്നത്. എന്തായാലും വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ഉടൻ ആരംഭിക്കുമെന്നാണ് സ്ഥിരീകരണം.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

അതിന്റെ ഭാഗമായി ഏറ്റവും പുതിയ XUV700 എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളും മഹീന്ദ്ര വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. MX, AX3, AX5, AX7 എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റുകളിലായിരിക്കും വാഹനം വിപണിയിൽ അണിനിരക്കുക.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

അതിൽ MX വേരിയന്റ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെ എത്തും. എന്നാൽ അഞ്ച് സീറ്റർ ലേഔട്ടിൽ മാത്രം വാഗ്‌ദാനം ചെയ്യുന്ന ഈ പതിപ്പിന് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ മഹീന്ദ്ര അവതരിപ്പിക്കുകയുള്ളൂ.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

മറുവശത്ത് XUV700 AX3 വേരിയന്റ് അഞ്ച് സീറ്റ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ തെരഞ്ഞെടുക്കാം. കൂടാതെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനും എസ്‌യുവിക്കുണ്ടാകും. എന്നിരുന്നാലും ഒരു മാനുവൽ ഗിയർബോക്‌സ് മാത്രമായിരിക്കും ഈ വകഭേദത്തിലും ലഭ്യമാക്കുക.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

പുതിയ മഹീന്ദ്ര XUV700 AX5 മോഡൽ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച്, ഏഴ് സീറ്റർ ഓപ്ഷനിൽ എസ്‌യുവി സ്വന്തമാക്കാം. ഇവിടെയും മാനുവൽ ഗിയർബോക്‌സ് മാത്രമായിരിക്കും വാഗ്‌ദാനം ചെയ്യുക എന്നത് ചിലപ്പോൾ നിരാശപ്പെടുത്തിയേക്കാം.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

എസ്‌യുവിയുടെ AX7 വേരിയന്റിന് ഏഴ് സീറ്റ് ഓപ്ഷൻ മാത്രമേ ലഭിക്കൂ. എന്നാൽ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഒരു മാനുവൽ യൂണിറ്റും ഒരു ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടുന്നുവെന്നത് സ്വാഗതാർഹമാണ്. ഓട്ടോമാറ്റിക് ഇഷ്‌ടപ്പെടുന്ന ഉപഭോക്താക്കൾ കൂടി വരുന്ന സാഹചര്യത്തിൽ കൂടുതൽ വിൽപ്പന ഈ വേരിയന്റിലേക്കായിരിക്കും എത്തുകയെന്നാണ് നിഗമനം.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

MX പെട്രോളിന് 11.99 ലക്ഷം, MX ഡീസൽ 12.49 ലക്ഷം, AX3 പെട്രോൾ 13.99 ലക്ഷം, AX5 പെട്രോൾ 14.99 ലക്ഷം എന്നിങ്ങനെയായാരിക്കും XUV700 എസ്‌യുവിയുടെ അഞ്ച് സീറ്റർ വേരിയന്റുകളുടെ എക്സ്ഷോറൂം വില. ഏഴ് സീറ്റർ മോഡലുകൾക്കായുള്ള വില കമ്പനി പിന്നീടായിരിക്കും പ്രഖ്യാപിക്കുക.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

XUV500 മോഡലിന്റെ പിൻഗാമിയായി വിപണിയിൽ എത്തുമ്പോൾ നിരവധി അതായത് ഇരുപതോളം ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഫീച്ചറുകളാണ് വാഹനം പരിചയപ്പെടുത്തുന്നത്. അതിൽ ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകളും സ്മാർട്ട്കോറും, 60+ കണക്റ്റഡ് ആപ്പുകളുള്ള ആഡ്റെനോ X സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടും.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

കൂടാതെ ഇൻബിൽറ്റ് അലക്സാ ഫംഗ്ഷനാലിറ്റി, സോണി 3D സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ, ആൻഡ്രോയിഡ്, QNX എന്നിവയുള്ള മൾട്ടി ഡൊമെയിൻ കൺട്രോളർ, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ഹൈ ടോർഷ്യൽ വാല്യൂ, സെഗ്മെന്റിലെ ഏറ്റവും വലിയ പനോരമിക് സ്കൈറൂഫ്, ഇൻബിൾറ്റ് നാവിഗേഷൻ, വയർഡ്/വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ സവിശേഷതകളും മഹീന്ദ്ര അണിനിരത്തുന്നുണ്ട്.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

തീർന്നില്ല, സുരക്ഷയിലും സമ്പന്നനാണ് വരാനിരിക്കുന്ന XUV700. അതിൽ ഏഴ് എയർബാഗുകൾ, മൂന്നാം നിര വരെ മൂടുന്ന കർട്ടൻ എയർബാഗുകൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, വ്യക്തിഗത സേഫ്റ്റി അലേർട്ട്, ADAS പോലുള്ള വിപുലമായ ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങൾ എന്നീ സംവിധാനങ്ങളും കമ്പനി വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

ഡ്രൈവര്‍ ഡ്രൗസിനെസ് അലേര്‍ട്ട് സിസ്റ്റം, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം തുടങ്ങിയ നൂതന സാങ്കേതികവിദ്യകളാണ് വാഹനത്തിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നത്. കൂടാതെ 60-ലധികം കണക്റ്റഡ് സവിശേഷതകളും മഹീന്ദ്ര XUV700 എസ്‌യുവിക്ക് എടുത്തു പറയാനുണ്ട്.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ അല്ലെങ്കിൽ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് എസ്‌യുവി സ്വന്തമാക്കാം. ആദ്യത്തെ പെട്രോൾ യൂണിറ്റ് പരമാവധി 200 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതേസമയം മറുവശത്ത് ഡീസൽ പതിപ്പ് രണ്ട് ട്യൂൺ അവസ്ഥയിലാണ് വിപണിയിലെത്തുക.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

അതിൽ ആദ്യത്തേത് 155 bhp പവറും 360 Nm torque ഉം വാഗ്ദാനം ചെയ്യും. രണ്ടാമത്തേത് 185 bhp കരുത്തും 420 Nm torque ഉം നൽകുന്നതാണ്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാകും പുതിയ XUV700 അണിനിരത്തുക. ഓഫ്‌റോഡ് പ്രേമികളായ ഉപഭോക്താക്കൾക്ക് ഓപ്‌ഷണൽ ഓൾ-വീൽ ഡ്രൈവ് സംവിധാനമുള്ള പുതിയ വേരിയന്റും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

വെറും 5.0 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ XUV700 എസ്‌യുവി പ്രാപ്‌തമായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നുന്നത്. കസ്റ്റം, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും വാഹനത്തിന്റെ പ്രായോഗികതക്കായി മഹീന്ദ്ര കൂട്ടിച്ചേർത്തിട്ടുണ്ട്.

വിൽപ്പനയ്ക്ക് തയാറെടുത്ത് പുതിയ XUV700 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളുമായി മഹീന്ദ്ര

ഇന്ത്യൻ വിപണിയിൽ എംജി ഹെക്‌ടർ ശ്രേണി, ടാറ്റ സഫാരി, ടാറ്റ ഹാരിയർ, ഹ്യുണ്ടായി അൽകാസർ, അധികം വൈകാതെ പുറത്തിറങ്ങാനൊരുങ്ങുന്ന ഏഴ് സീറ്റർ ജീപ്പ് മെറിഡിയൻ എന്നീ വമ്പൻമാരുമായാകും XUV700 എസ്‌യുവി പ്രധാനമായും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra revealed the variant details of the upcoming xuv700 suv
Story first published: Friday, September 10, 2021, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X