ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

രാജ്യത്തെ ജനപ്രിയ സബ് കോംപാക്‌ട് എസ്‌യുവിയായ XUV300 മോഡലിനെ തിരികെവിളിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. വാഹനത്തിന്റെ ഡീസൽ വകഭേദങ്ങളെയാണ് ചില സാങ്കേതിക തകരാർ മൂലം തിരിച്ചുവിളിച്ചിരിക്കുന്നത്.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

ഇന്റർകൂളർ ഹോസിൽ കാലക്രമേണ വിള്ളലുകൾ ഉണ്ടാക്കുന്ന ഒരു തകരാറിനെ തുടർന്നാണ് XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ മഹീന്ദ്ര തിരികെവിളിക്കുന്നത്. എന്നാൽ ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും തന്നെ ഇതേകുറിച്ച് കമ്പനി നടത്തിയിട്ടില്ല.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

മഹീന്ദ്ര XUV300 ഉടമകളെ അവരുടെ വാഹനങ്ങൾ പരിശോധിക്കുന്നതിനും കേടായ ഘടകം മാറ്റിസ്ഥാപിക്കുന്നതിനുമായി കമ്പനി നേരിട്ട് ബന്ധപ്പെടും. എന്നിരുന്നാലും ബാധിക്കപ്പെട്ട യൂണിറ്റുകളുടെ എണ്ണവും ഇതുവരെ ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

നേരത്തെ 2021 ജൂൺ 21 നും ജൂലൈ രണ്ടിനും ഇടയിൽ നാസിക്ക് പ്ലാന്റിൽ നിർമിച്ച 600 ഓളം വാഹനങ്ങൾ മഹീന്ദ്ര തിരിച്ചുവിളിച്ചിരുന്നു. മലിനമായ ഇന്ധനത്തിന്റെ ഉപയോഗമാണ് ഈ തിരിച്ചുവിളിക്കലിന് കാരണമായിട്ടുള്ളത്. സ്കോർപിയോ, ബൊലേറോ, ഥാർ, XUV300, മറാസോ എന്നിവയാണ് അന്ന് പ്രശ്‌ന ബാധിതമായത്.

എസ്‌യുവി മോഡൽ ലൈനപ്പിൽ 8 ഓട്ടോമാറ്റിക് വേരിയന്റുകളും ഉൾപ്പെടുന്നുണ്ട്. അവയുടെ വില 9.99 മുതൽ 13.46 ലക്ഷം രൂപ വരെയാണ്. മഹീന്ദ്ര XUV300 എസ്‌യുവി 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് വിപണിയിൽ ഇടംപിടിക്കുന്നത്.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

XUV300 പെട്രോൾ പതിപ്പ് 115 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഡീസൽ വകഭേദം 109 bhp പവറിൽ 200 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ, അല്ലെങ്കിൽ എഎംടി എന്ന പേരിൽ അറിയപ്പെടുന്ന ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളിലും തെരഞ്ഞെടുക്കാം.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയായാണ് മഹീന്ദ്ര XUV300 അറിയപ്പെടുന്നത്. എന്നാൽ അടുത്തിടെ എസ്‌യുവിയുടെ W8 (O) വേരിയന്റിൽ നിന്ന് ഏഴാമത്തെ എയർബാഗ് മഹീന്ദ്ര നിശബ്ദമായി നീക്കം ചെയ്‌തിരുന്നു. അതായയത് ഇനി മുതൽ ക്രോസ്ഓവർ ഏഴ് എയർബാഗുകൾക്ക് പകരം ഫ്രണ്ട്, സൈഡ്, കർട്ടൻ തുടങ്ങിയ ആറ് എയർബാഗുകൾ മാത്രമാകും വാഗ്‌ദാനം ചെയ്യുകയെന്ന് സാരം.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

ഡ്രൈവറിന്റെ കാൽമുട്ടിന് സംരക്ഷണം നൽകിയിരുന്ന ഏഴാമത്തെ എയർബാഗാണ് കമ്പനി നീക്കം ചെയ്‌തത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് XUV300 ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ അകമ്പടിയോടെയാണ് വിൽപ്പനയ്ക്ക് എത്തിയത്.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

നിലവിൽ W4, W6, W8, W8 (O) എന്നീ നാല്വേരിയന്റുകളിലാണ് മഹീന്ദ്ര XUV300 വിപണിയിൽ എത്തുന്നത്. വാഹനത്തിന്റെ സുരക്ഷാ അകമ്പടിയിൽ ഇബിഡിയുള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇംപാക്‌ട് സെൻസിറ്റീവ് ഡോർ ലോക്കുകൾ, ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

XUV300 മോഡലിന്റെ മുൻനിര വേരിയന്റിൽ 7 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ, മുൻ പാർക്കിംഗ് സെൻസറുകൾ, പിൻസീറ്റിനുള്ള സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ടിപിഎംഎസ്, ടയർ പൊസിഷൻ ഡിസ്പ്ലേ, റിവേഴ്സിംഗ് ക്യാമറ എന്നിവയും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

മഹീന്ദ്ര XUV300 കോംപാക്‌ട് എസ്‌യുവിയിലേക്ക് കരുത്തുറ്റ മറ്റൊരു പെട്രോൾ എഞ്ചിൻ കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി. പുതിയ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ GDI യൂണിറ്റാകും വാഹനത്തിലേക്ക് ചേക്കേറുക. ഈ പുതിയ യൂണിറ്റ് പരമാവധി 130 bhp കരുത്തിൽ 230 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

കഴിഞ്ഞ വർഷം നടന്ന ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ എംസ്റ്റാലിയൻ ശ്രേണിയിൽ പെട്ട എഞ്ചിനാണിത്. നേരത്തെ XUV300 സ്പോർട്‌സ് എന്നൊരു പുതിയ വേരിയന്റിൽ ഈ ഹൃദയം പരിചയപ്പെടുത്താനായിരുന്നു മഹീന്ദ്രയുടെ ശ്രമം. എന്നാൽ ഇത് സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യാനാണ് കമ്പനിയുടെ ഇപ്പോഴത്തെ പദ്ധതി.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

വരാനിരിക്കുന്ന ടര്‍ബോ-പെട്രോള്‍ GDI എഞ്ചിൻ തുടക്കത്തിൽ ഒരു ആറു സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാകും വാഗ്‌ദാനം ചെയ്യുക. എന്നാൽ പിന്നീട് ഒരു എഎംടി ഓപ്ഷൻ കൂടി ഓട്ടോമാറ്റിക് പ്രേമികൾക്കായി വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

ഇന്റർകൂളർ ഹോസിലെ തകരാർ, XUV300 എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരികെവിളിച്ച് Mahindra

ഓട്ടോമാറ്റിക്, മാനുവല്‍ ഗിയർബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്ന ചുരുക്കം കോംപാക്‌ട് എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്രയുടെ തുറുപ്പുചീട്ടായ XUV300.

More from DriveSpark

Article Published On: Friday, October 1, 2021, 11:53 [IST]
English summary
Mahindra silently recalled the xuv300 diesel variants in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X