അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

പ്രതീക്ഷിച്ചതു പോലെ തന്നെ വമ്പൻ ഹിറ്റായി മഹീന്ദ്രയുടെ ഏറ്റവും പുതിയ XUV700. ഇന്ത്യൻ വാഹന ചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിൽ 25,000 യൂണിറ്റ് ബുക്കിംഗ് ലഭിച്ച മോഡലായി മാറിയ ഈ എസ്‌യുവി രണ്ട് ദിവസം കൊണ്ട് വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകളായി.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

ഇത്രയും വേഗത്തിൽ ആദ്യമായാണ് ഒരു പ്രീമിയം സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം ഇത്രയുമധികം ബുക്കിംഗുകൾ സ്വന്തമാക്കുന്നതെന്നാണ് മഹീന്ദ്ര അവകാശപ്പെട്ടിരിക്കുന്നത്. 25,000 യൂണിറ്റുകളടങ്ങിയ XUV700 മോഡലിന്റെ ആദ്യ ബാച്ച് വെറും 57 മിനിറ്റിനുള്ളിലാണ് വിറ്റഴിഞ്ഞത്.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

അതേസമയം രണ്ടാമത്തെ ബാച്ചിന്റെ ബുക്കിംഗ് രണ്ട് മണിക്കൂറിനുള്ളിലാണ് കമ്പനി പൂർത്തിയാക്കിയത്. ഇതുവരെ വിറ്റഴിഞ്ഞ XUV700 എസ്‌യുവികളുടെ വിൽപ്പനയിലെ ആകെ മൂല്യം 9,500 കോടി രൂപയാണെന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടുണ്ട്.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

ഇന്ത്യൻ വാഹന വ്യവസായത്തിൽ ഒരു എസ്‌യുവിക്കും ഇത്തരമൊരു ആവശ്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നാണ് ഏവരും അവകാശപ്പടുന്നത്. എന്നാൽ ആരാധകരെ നിരാശരാക്കാൻ മഹീന്ദ തയാറല്ല. പുതുക്കിയ വിലകളോടെ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ് കമ്പനി. ആമുഖ വിലയായിരുന്ന 11.99-22.89 ലക്ഷം രൂപയിൽ നിന്നും ഇനി അധികം മുടക്കേണ്ടി വരിക 50,000 രൂപയാണ്.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

ആമുഖ വില ആദ്യത്തെ 25,000 ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന് മഹീന്ദ്ര ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ മഹീന്ദ്ര XUV700 മോഡലിന്റെ അടിസ്ഥാന വില 50,000 രൂപ ഉയർത്തിയപ്പോൾ ബേസ് വേരിയന്റ് MX പെട്രോൾ മാനുവൽ പതിപ്പിന് ഇനി മുതൽ 12.49 ലക്ഷം രൂപയും ഡീസൽ മാനുവലിന് 12.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

AX3, AX5, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 4 വകഭേദങ്ങളിലായി XUV700 AX സീരീസ് ലഭ്യമാണ്. ഇവയ്ക്ക് 14.49 ലക്ഷം മുതൽ 22.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ പുതിയ എക്സ്ഷോറൂം വില. നിലവിൽ അഞ്ച്, ഏഴ് സീറ്റർ മോഡലുകളിലായി ഈ മിഡ്-സൈസ് എസ്‌യുവി സ്വന്തമാക്കാനാകും.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

വാഹനത്തിനായുള്ള ഡെലിവറി എന്നാരംഭിക്കുമെന്നതു സംബന്ധിച്ച വിശദാംശങ്ങൾ ഒക്ടോബർ 10-ന് ആയിരിക്കും മഹീന്ദ്ര വെളിപ്പെടുത്തുക. പെട്രോൾ വേരിയന്റുകളുടെ ഡെലിവറികളായിരിക്കും ആദ്യഘട്ടത്തിൽ നടക്കുകയെന്നാണ് സൂചന. ഡീസൽ വേരിയന്റുകളുടെ വിതരണം തുടങ്ങാൻ അൽപം കാത്തിരിക്കേണ്ടിയും വന്നേക്കാം.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസലും 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിനുമാണ് മഹീന്ദ്ര XUV700 എസ്‌യുവിയിൽ ലഭ്യമാവുക. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

ടോപ്പ് എൻഡ് ഡീസൽ വേരിയന്റ് സ്വന്തമാക്കുന്നവർക്ക് ഓൾ വീൽ ഡ്രൈവ് സംവിധാനവും എസ്‌യുവിയിൽ സ്വന്തമാക്കാം. വാഹനത്തിന്റെ പെർഫോമൻസിനെക്കുറിച്ച് പറയുമ്പോൾ XUV700 എല്ലാ എതിരാളികളെയും വ്യക്തമായി മറികടക്കുന്ന പവർ കണക്കുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. അതായത് സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് XUV700 എന്നു സാരം.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

എതിരാളികളായ എസ്‌യുവികളിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ പവറാണ് പെട്രോൾ, ഡീസൽ എഞ്ചിനുകൾ നൽകുന്നത്. XUV700 പെട്രോൾ 200 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഓയിൽ ബർണർ യൂണിറ്റ് 185 bhp പവറിൽ 420 Nm torque ആണ് വികസിപ്പിക്കുക. ഓട്ടോമാറ്റിക്കിൽ ഇത് 450 Nm torque ആയി ഉയരുകയും ചെയ്യും.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

ശരിക്കും ടാറ്റ ഹാരിയർ, സഫാരി മോഡലുകൾ ഇപ്പോൾ ഒരു പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നില്ലെന്നതും മഹീന്ദ്രയ്ക്ക് ഗുണമാകും. മഹീന്ദ്ര രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ അണിനിരത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന മറ്റൊരു നിർണായക പ്രവർത്തനം മറ്റ് രണ്ട് ബ്രാൻഡുകൾക്കും ഇല്ലാത്ത ഒരു ഓൾ-വീൽ ഡ്രൈവ് ഓപ്ഷനാണ്.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

മഹീന്ദ്രയും എംജിയും അതത് ഓഫറുകളിൽ വൈവിധ്യമാർന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെയാണ് ടാറ്റ എസ്‌യുവികൾ പിന്നിലാകുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക് എന്നീ സവിശേഷതകളെല്ലാം എംജിയും മഹീന്ദ്രയും ഒപ്പത്തിനൊപ്പമാണ്.

അമ്പരന്ന് വാഹന ലോകം! 9,500 കോടി രൂപയുടെ വിൽപ്പനയുമായി Mahindra XUV700, വാരിക്കൂട്ടിയത് 50,000 ബുക്കിംഗുകൾ

എന്നാൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) കീഴിലുള്ള ആമസോൺ അലക്സാ ബിൽറ്റ്-ഇൻ, ലെവൽ 2 ഓട്ടോണമസ് സവിശേഷതകൾ എന്നിവ ഉപയോഗിച്ച് XUV700 എംജി എസ്‌യുവികളെയെല്ലാം പിന്നിലാക്കുന്നു. കൂടാതെ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ തുടങ്ങിയവും XUV700 എസ്‌യുവിയെ വേറിട്ടുനിർത്തുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra sold rs 9500 cr worth xuv700 suvs in just two days
Story first published: Friday, October 8, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X