XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

ബുക്കിംഗുകൾ വാരിക്കൂട്ടുന്ന കാര്യത്തിൽ ഇതുവരെ ഒരു മഹീന്ദ്ര മോഡലും കാണിക്കാത്ത ആവേശമാണ് പുത്തൻ XUV700 എസ്‌യുവിയിലൂടെ ബ്രാൻഡ് സാക്ഷ്യംവഹിക്കുന്നത്. അടുത്ത കാലത്ത് രണ്ടാംതലമുറ ഥാർ ആവർത്തിച്ചതിലും വലിയ വിജയമാണ് XUV500 മോഡലിന്റെ പിൻഗാമി നേടിയെടുത്തിരിക്കന്നതും.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

2021 ഓഗസ്റ്റിൽ അവതരിപ്പിച്ച XUV700 ബുക്കിംഗ് ആരംഭിച്ച് വെറും 3 മണിക്കൂറിനുള്ളിൽ 50,000 ത്തിലധികം ബുക്കിംഗ് വാരിക്കൂട്ടി ആദ്യ റെക്കോർഡുകൾ കുറിച്ചു. ഇതുവരെ, 70,000 യൂണിറ്റുകളുടെ ബുക്കിംഗുകൾ ഈ മിഡ്-സൈസ് എസ്‌യുവിക്കായി ലഭിച്ചിട്ടുണ്ടെന്നും മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

എന്നാൽ XUV700 ബുക്ക് ചെയ്‌ത അതത് ഉടമകൾക്ക് എത്തിക്കുക എന്നത് ഒരു ഹിമാലയൻ ടാസ്‌ക് ആണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്. പാർട്‌സ് വിതരണത്തിലെ തടസങ്ങളും സെമി കണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും മൂലം മഹീന്ദ്ര ഡെലിവറി പൂർത്തീകരിക്കാൻ പെടാപാടുപെടുകയാണെന്നാണ് റിപ്പോർട്ടുകൾ.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

എസ്‌യുവിയുടെ ടോപ്പ് എൻഡ് AX5, AX7 വേരിയന്റുകൾ ഏറ്റവും ഡിമാൻഡ് വേരിയന്റുകളാണ്. ഇവയിൽ ADAS സംവിധാനമുള്ളതിനാൽ സെമി കണ്ടക്‌ടർ ചിപ്പുകൾ ഉപയോഗിക്കാതിരിക്കാനുമാവില്ല. എന്നാൽ ഈ അത്യാധുനി ഡ്രൈവർ സഹായ സാങ്കേതികവിദ്യ ഒഴിവാക്കി പുതിയൊരു വേരിയന്റിനെയും അവതരിപ്പിക്കാനാണ് കമ്പനി ഇപ്പോൾ തയാറെടുക്കുന്നത്.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

നിലവിൽ ഏറ്റവും കൂടുതൽ ബുക്കിംഗുകൾ ലഭിച്ച XUV700 വേരിയന്റും ഇതാണ്. എന്തായാലും ഇത്തരം പ്രശ്‌നങ്ങൾക്കിടയിൽ 2022 ജനുവരി പകുതിയോടെ എസ്‌യുവിയുടെ 14,000 യൂണിറ്റുകൾ ഡെലിവറി ചെയ്യാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. 2021 ഒക്‌ടോബർ അവസാന വാരം മുതൽ XUV700 പെട്രോൾ വേരിയന്റുകളുടെ ഡെലിവറിയും കമ്പനി ആരംഭിച്ചിരുന്നു.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

ഏറെ കാത്തിരുന്ന XUV700 ഡീസൽ വേരിയന്റുകളുടെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്രയിപ്പോൾ. ഇതിനകം തന്നെ വാഹനം ഇന്ത്യയിലുടനീളം വളരെയധികം ജനപ്രീതി നേടിയെടുത്തിരിക്കുന്നതിനാൽ ഡെലിവറി വേഗത്തിൽ പൂർത്തിയാക്കാനാണ് ബ്രാൻഡ് ശ്രമിക്കുന്നത്. പ്രീമിയം ഡിസൈൻ, മത്സരാധിഷ്ഠിത വില നിർണയം, എല്ലാറ്റിനുമുപരിയായി നിരവധി സെഗ്‌മെന്റിന്റെ ആദ്യ സവിശേഷതകൾ എന്നിവയാണ് എസ്‌യുവിയുടെ ഈ കിടിലൻ വിജയത്തിന്റെ പിന്നിലുള്ള പ്രധാന കാരണം.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന XUV500 എസ്‌യുവിയുടെ പിൻഗാമിയായ XUV700 പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും 5, 7 സീറ്റർ ലേഔട്ടുകളിലും അവതരിപ്പിച്ചിരിക്കുന്നു.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

പുതിയ XUV700-യ്ക്ക് 3D സൗണ്ട് ഔട്ട്‌പുട്ടുള്ള 12 സ്പീക്കർ സോണി സിസ്റ്റം, 6-വേ മെമ്മറി ഫംഗ്‌ഷനോട് കൂടിയ ഇലക്‌ട്രോണിക് ആയി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ യൂണിറ്റ് എന്നിവയും ലഭിക്കുന്നു.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

ഇവയ്ക്കെല്ലാം പുറമെ മോഡലിന്റെ മറ്റ് ഫീച്ചറുകളിൽ ഡ്രൈവർ ഡ്രോസിനസ് അലേർട്ട്, ഡ്യുവൽ സോൺ ക്ലൈമാറ്റിക് കൺട്രോൾ യൂണിറ്റ്, R18 ഡയമണ്ട് കട്ട് അലോയ് വീലുകളിൽ സഞ്ചരിക്കുമ്പോൾ കൺട്രോൾ ബട്ടണുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയും ഉൾപ്പെടുന്നു.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക്‌സ് ലോഗോ അവതരിപ്പിക്കുന്ന ആദ്യ വാഹനമാണിത് എന്ന പ്രത്യേകതയുമുണ്ട് XUV700 എസ്‌യുവിക്ക്. ആമസോൺ-അലക്‌സ കണക്റ്റിവിറ്റി, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ സെഗ്‌മെന്റിലെ ആദ്യ ഫീച്ചറുകൾ ഉൾപ്പെടുന്നു.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

സെഗ്‌മെന്റിലെ ഏറ്റവും വലിയ സൺറൂഫും മിഡ്-സൈസ് മോഡലിന്റെ പ്രത്യേകതകളിൽ ഒന്നായി എടുത്തു പറയാം. പുതിയ XUV700 എസ്‌യുവിയുടെ ഇൻ-കാബിൻ ആക്‌സസറികൾക്കായി, മഹീന്ദ്ര കുഷ്യൻ പില്ലോകൾ, നെക്ക് പില്ലോകൾ, രണ്ട് സീറ്റ് ബെൽറ്റ് പാഡുകൾ തുടങ്ങിയ ആക്‌സസറികളുള്ള ഒരു കംഫർട്ടിംഗ് കിറ്റ് വാഗ്ദാനം ചെയ്യുന്നു.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

സ്റ്റിയറിംഗ് കവർ, സീറ്റ് കവറുകൾ (സുഷിരങ്ങളുള്ള, ഡെക്കോ സ്റ്റിച്ച്, എംബോസ്ഡ്), ഫ്ലോർ മാറ്റുകൾ, ഇല്യൂമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകൾ തുടങ്ങിയവയും ഈ ആക്‌സസറി പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഒരു സെറ്റിന് 9,250 രൂപ വിലയുള്ള സീറ്റ് കവറുകളുടെ ഒരു ശ്രേണിയും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സുഷിരങ്ങളുള്ള ഗ്രേ സീറ്റ് കവറും എംബോസ്ഡ് ഡിസൈനോടു കൂടിയ സീറ്റ് കവറിനുമായി 12,250 രൂപയാണ് മുടക്കേണ്ടി വരിക.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

വിൻഡോ സറൗണ്ട് ആപ്ലിക്ക് സെറ്റോടുകൂടിയ റെയിൻ വൈസർ MX, AX3, AX5 എന്നീ വേരിയന്റുകളിൽ 10,165 രൂപയ്ക്ക് പ്രത്യേകമായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. സൈഡ് ഫൂട്ട്‌സ്റ്റെപ്പുകളുടെ ഒരു സെറ്റിന് 17,037 രൂപയാണ് വില.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

ഡിസൈനർ മാറ്റുകൾ, ഫ്ലോർ മാറ്റുകൾ, കാർപെറ്റ് മാറ്റുകൾ, ബൂട്ട് മാറ്റുകൾ, പെഡിൽ കവർ സെറ്റുകൾ, സ്കഫ് പ്ലേറ്റ് സെറ്റുകൾ, ഷാർക്ക് ഫിൻ ആന്റിന എന്നിവയും വയർലെസ് ചാർജിംഗ് മൊഡ്യൂളുകളും XUV700-ൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന ആക്‌സസറികളുടെ ഭാഗമാണ്.

XUV700 ഡീസൽ വേരിയന്റും നിരത്തിലേക്ക്, എസ്‌യുവിയുടെ രണ്ടാംഘട്ട ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

XUV700 വാങ്ങുന്നവർക്ക് മഹീന്ദ്ര മർച്ചൻഡൈസ് ഓപ്ഷനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ടീ-ഷർട്ടുകൾ, ഷർട്ടുകൾ, ബോംബർ ജാക്കറ്റുകൾ, വസ്ത്രങ്ങൾ, തൊപ്പികൾ, ബാക്ക്പാക്കുകൾ, ഡഫിൾ ബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra started the deliveries of the xuv700 diesel variants
Story first published: Friday, December 3, 2021, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X