സെഗ്മെന്റിലെ ഏറ്റവും വലിയ 'സ്കൈറൂഫ്' XUV700 എസ്‌യുവിയുടെ പുതിയ ടീസറുമായി മഹീന്ദ്ര

ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ വിൽപ്പനയ്‌ക്കെത്താൻ തയാറെടുത്തിരിക്കുകയാണ് XUV500 എസ്‌യുവിയുടെ പിൻഗാമിയായ XUV700. വിപണിയിൽ എത്തുന്നതിനു മുന്നോടിയായി വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ടീസർ വീഡിയോകളിലൂടെ പുറത്തുവിടുകയാണ് മഹീന്ദ്ര.

സെഗ്മെന്റിലെ ഏറ്റവും വലിയ 'സ്കൈറൂഫ്' XUV700 എസ്‌യുവിയുടെ പുതിയ ടീസറുമായി മഹീന്ദ്ര

കഴിഞ്ഞ വീഡിയോയിലൂടെ ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പ് സവിശേഷത വെളിപ്പെടുത്തിയ കമ്പനി ഇപ്പോൾ XUV700 എസ്‌യുവിയുടെ സ്കൈറൂഫിനെയും പരിചയപ്പെടുത്തുകയാണ്. വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പനോരമിക് സൺറൂഫിനെ മഹീന്ദ്ര വിളിക്കുന്ന പേരാണ് 'സ്കൈറൂഫ്'.

1360 മില്ലീമീറ്റർ നീളവും 870 മില്ലീമീറ്റർ വീതിയും ഉള്ള സെഗ്‌മെന്റിലെ തന്നെ ഏറ്റവും വലിയ അളവാണ് സ്കൈറൂഫിന് സമ്മാനിച്ചിരിക്കുന്നതെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഇതോടൊപ്പം ഫീച്ചർ സമ്പന്നവുമായിരിക്കും വരാനിക്കുന്ന ഏഴ് സീറ്റർ മോഡൽ എന്നതും ശ്രദ്ധേയമാണ്.

സെഗ്മെന്റിലെ ഏറ്റവും വലിയ 'സ്കൈറൂഫ്' XUV700 എസ്‌യുവിയുടെ പുതിയ ടീസറുമായി മഹീന്ദ്ര

നിലവിൽ എം‌ജി ഹെക്‌ടർ, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ, സഫാരി, കൂടാതെ എം‌ജി ZS ഇവി എന്നിവയുടെ ഉയർന്ന വേരിയന്റുകളിൽ മാത്രമാണ് പനോരമിക് സൺറൂഫ് ലഭ്യമാകുന്നത്. ഇവിടെയാണ് സെഗ്മെന്റിൽ തീർത്തും വ്യത്യസ്‌തനാവാൻ XV700 പതിപ്പിന് സാധിക്കുന്നത്.

സെഗ്മെന്റിലെ ഏറ്റവും വലിയ 'സ്കൈറൂഫ്' XUV700 എസ്‌യുവിയുടെ പുതിയ ടീസറുമായി മഹീന്ദ്ര

ഇതുമാത്രമല്ല നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതളും എസ്‌യുവിക്ക് ലഭിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നുണ്ട്. ക്യാബിനിൽ മെർസിഡീസ് പോലുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, ലെവൽ 1 ഓട്ടോണമസ് ഡ്രൈവിംഗ് (ADAS) തുടങ്ങിയവയെല്ലാം വാഹനത്തിൽ ഇടംപിടിക്കും.

സെഗ്മെന്റിലെ ഏറ്റവും വലിയ 'സ്കൈറൂഫ്' XUV700 എസ്‌യുവിയുടെ പുതിയ ടീസറുമായി മഹീന്ദ്ര

ഇതോടെ തീർന്നെന്ന് പ്രതീക്ഷിക്കേണ്ട, ഓൾ എൽഇഡി ലൈറ്റിംഗ്, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, മെമ്മറി പ്രവർത്തനത്തോടുകൂടിയ ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ എന്നിവയും XUV700 എസ്‌യുവിയിൽ മാറ്റുകൂട്ടാൻ മഹീന്ദ്ര വാഗ്‌ദാനം ചെയ്യും.

സെഗ്മെന്റിലെ ഏറ്റവും വലിയ 'സ്കൈറൂഫ്' XUV700 എസ്‌യുവിയുടെ പുതിയ ടീസറുമായി മഹീന്ദ്ര

ഏഴ് സീറ്റർ 2.0 ലിറ്റർ പെട്രോൾ, ഡീസൽ എംസ്റ്റാലിയൻ എഞ്ചിനുകളുമായി വരും. രണ്ട് എഞ്ചിനുകളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും അവതരിപ്പിക്കും. ലോഞ്ച് ചെയ്യുന്ന സമയത്ത് എസ്‌യുവിയിൽ ഫോർ വീൽ വേരിയന്റും കൊണ്ടുവരും.

സെഗ്മെന്റിലെ ഏറ്റവും വലിയ 'സ്കൈറൂഫ്' XUV700 എസ്‌യുവിയുടെ പുതിയ ടീസറുമായി മഹീന്ദ്ര

പുതിയ XUV700 മോഡലിനായി 14 ലക്ഷം രൂപയായിരിക്കും കമ്പനി നിശ്ചയിക്കുന്ന പ്രാരംഭ എക്സ്ഷോറൂം വിലയെന്നാണ് സൂചന. മഹീന്ദ്ര ഓഗസ്റ്റ് ആദ്യവാരത്തോടെ എസ്‌യുവിടെ ഉത്പാദനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

സെഗ്മെന്റിലെ ഏറ്റവും വലിയ 'സ്കൈറൂഫ്' XUV700 എസ്‌യുവിയുടെ പുതിയ ടീസറുമായി മഹീന്ദ്ര

തുടർന്ന് വിൽപ്പന ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് നിഗമനം. വരും ദിവസങ്ങളിൽ XUV700 എസ്‌യുവിയുടെ കൂടുതൽ സവിശേഷതകൾ മഹീന്ദ്ര പങ്കുവെക്കും. എന്തായാലും വാഹനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഏവരും ഏറെ പ്രതീക്ഷയോടെയാണ് മോഡലിനെ കാത്തിരിക്കുന്നത്.

Most Read Articles

Malayalam
English summary
Mahindra Teased The 'Skyroof' On The New XUV700 SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X