ഡ്രൈവർ ഉറക്കം തൂങ്ങിയാൽ അലേർട്ട് നൽകും; XUV700 സുരക്ഷാ മികവുകളിലെ കൊമ്പൻ

ഫീച്ചറുകളാൽ സമ്പന്നനാകും വരാനിരിക്കുന്ന XUV700 എസ്‌യുവിയെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മഹീന്ദ്ര. പുതിയ ടീസറുകളാൽ വാഹനത്തിലെ സവിശേഷതകൾ പങ്കുവെക്കുന്ന കമ്പനി മോഡലിലെ പുതിയ സാങ്കേതികവിദ്യയും പരിചയപ്പെടുത്തിയിരിക്കുകയാണ്.

ഡ്രൈവർ ഉറക്കം തൂങ്ങിയാൽ അലേർട്ട് നൽകും; XUV700 സുരക്ഷാ മികവുകളിലെ കൊമ്പൻ

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറക്കത്തിലേക്ക് പോയാൽ "ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ" വഴി എസ്‌യുവി അത് കണ്ടെത്തുകയും തുടർന്ന് അതിവേഗം ഓട്ടോമാറ്റിക്കായി ഡ്രൈവർക്ക് അലേർട്ടും നൽകും.

സ്റ്റിയറിംഗ് വീൽ ചലനത്തിലെ ക്രമക്കേട് മൂലമാണ് കാറിന്റെ ഡ്രൈവിംഗ് രീതിയുടെ അടിസ്ഥാനത്തിൽ ഈ സുരക്ഷാ സവിശേഷത പ്രവർത്തിക്കുന്നത്. സിസ്റ്റം പിന്നീട് ഡ്രൈവർക്ക് ഒരു ഇടവേള എടുത്ത് കാർ നിർത്താൻ മുന്നറിയിപ്പ് നൽകുന്ന ഒരു അറിയിപ്പ് ശബ്‌ദവും പ്ലേ ചെയ്യും.

ഡ്രൈവർ ഉറക്കം തൂങ്ങിയാൽ അലേർട്ട് നൽകും; XUV700 സുരക്ഷാ മികവുകളിലെ കൊമ്പൻ

ഓട്ടോ ലെവലിംഗ് ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, ഫ്ലഷ്-ഡോർ ഹാൻഡിലുകൾ എന്നീ പ്രീമിയം ഫീച്ചറുകളെ കമ്പനി അടുത്തിടെയായി ടീസർ വീഡിയോകളിലൂടെ പരിചയപ്പെടുത്തിയിരുന്നു.

ഡ്രൈവർ ഉറക്കം തൂങ്ങിയാൽ അലേർട്ട് നൽകും; XUV700 സുരക്ഷാ മികവുകളിലെ കൊമ്പൻ

XUV700 പ്രധാനമായും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) അവതരിപ്പിക്കും. അതിൽ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ക്രോസ്-ട്രാഫിക് അലേർട്ട്, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം ഒരു സെഗ്മെന്റ്-ഫസ്റ്റ് സവിശേഷത ആയിരിക്കുമെന്നതും ശ്രദ്ധേയമാണ്.

ഡ്രൈവർ ഉറക്കം തൂങ്ങിയാൽ അലേർട്ട് നൽകും; XUV700 സുരക്ഷാ മികവുകളിലെ കൊമ്പൻ

360 ഡിഗ്രി ക്യാമറ, ടച്ച്‌സ്‌ക്രീൻ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്ക്കായി ട്വിൻ ഡിസ്‌പ്ലേ സജ്ജീകരണം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫുൾ എൽഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും മഹീന്ദ്ര XUV700 എസ്‌യുവിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

ഡ്രൈവർ ഉറക്കം തൂങ്ങിയാൽ അലേർട്ട് നൽകും; XUV700 സുരക്ഷാ മികവുകളിലെ കൊമ്പൻ

പെട്രോൾ, ഡീസൽ എഞ്ചിനുകളായിരിക്കും എസ്‌യുവിക്ക് തുടിപ്പേകുക. ഇതിലെ 2.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 150 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. മറുവശത്ത് 2.2 ലിറ്റർ ഡീസൽ 130 bhp പവറും 300 Nm torque ഉം വികസിപ്പിക്കും.

ഡ്രൈവർ ഉറക്കം തൂങ്ങിയാൽ അലേർട്ട് നൽകും; XUV700 സുരക്ഷാ മികവുകളിലെ കൊമ്പൻ

ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെയായിരിക്കും മഹീന്ദ്ര എസ്‌യുവി വാഗ്ദാനം ചെയ്യുക. സെഗ്മെന്റ് എക്സ്ക്ലൂസീവ് ഓപ്‌ഷണൽ ഓൾ-വീൽ ഡ്രൈവും XU700 മോഡലിന്റെ പ്രത്യേകതയായിരിക്കും.

ഡ്രൈവർ ഉറക്കം തൂങ്ങിയാൽ അലേർട്ട് നൽകും; XUV700 സുരക്ഷാ മികവുകളിലെ കൊമ്പൻ

എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകസാർ എന്നിവയുമായി മാറ്റുരയ്ക്കുന്ന XUV500 മോഡലിന്റെ പിൻഗാമിക്ക്16 മുതൽ 22 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 2021 ജൂലൈ അവസാനത്തോടെ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പിനെ കമ്പനി പരിചയപ്പെടുത്തുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Mahindra Teases Driver Drowsiness Detection Feature For XUV700 Ahead Of Launch. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X